- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില്ല പ്രതിമാസ വായന പരിപാടിയോടനുബന്ധിച്ച് പുതിയ കഥാവായന പരമ്പരക്ക് തുടക്കം കുറിച്ചു
റിയാദ്: ചില്ല പ്രതിമാസ വായന പരിപാടിയോടനുബന്ധിച്ച് 'കഥാകാലം' എന്ന പുതിയ കഥാവായന പരമ്പരക്ക് തുടക്കം കുറിച്ചു. 'കലുഷകാലത്തിന്റെ കഥകൾ' ശീഷകത്തിൽ പരമ്പരയുടെ ആദ്യ പതിപ്പ് വെർച്വൽ ഒത്തുചേരലിലൂടെ സംഘടിപ്പിച്ചു.
എൻ .എസ് മാധവന്റെ 'തിരുത്ത് ' എന്ന കഥ ടി. ആർ സുബ്രഹ്മണ്യനും ടി .അരുൺകുമാർ എഴുതിയ 'മാച്ചേർ കാലിയ' ബീന ഫൈസലും അശോകൻ ചരുവിൽ എഴുതിയ 'തലകുത്തി മറിഞ്ഞു കളിക്കുന്ന മൂന്ന് വൃദ്ധന്മാർ' സീബ കൂവോടും എം. മുകുന്ദന്റെ 'അപനിർമ്മാണം' എന്ന കഥ എം. ഫൈസലും അവതരിപ്പിച്ചു. വർത്തമാന ഇന്ത്യയുടെ പശ്ചാത്തലത്തിൽ ഈ കഥകൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ബാബറി മസ്ജിദ് തകർച്ചയും പൗരത്വനിയമവും കോവിഡ് കാലവുമൊക്കെ സജീവമായി കടന്നുവന്ന സംവാദത്തിൽ സതീഷ് ഓവ്വാട്ട്, ഇക്‌ബാൽ കൊടുങ്ങലൂർ, മുനീർ, അഡ്വ. ആർ .മുരളീധരൻ,നജിം കൊച്ചുകലുങ്ക്, വിനയൻ, നൗഷാദ് കോർമത്ത് തുടങ്ങിയവർ പങ്കെടുത്തു. സുരേഷ് ലാൽ മോഡറേറ്ററായിരുന്നു.