സ്ത്രീ, ശിശു, പരിസ്ഥിതി എന്നീ അരക്ഷിതബിംബങ്ങളെ കവിതകൊണ്ടും അഭയം കൊണ്ടും സനാഥമാക്കിയ കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തിൽ ചില്ല റിയാദ് അനുശോചിച്ചു. പച്ചപ്പിന്റെ പ്രണയാർദ്രസ്വരവും ഇരുൾച്ചിറകുകളുടെ സന്ദേഹം നിറഞ്ഞ മൗനവും സുഗതകുമാരിയുടെ സാംസ്‌കാരികജീവിതത്തിന്റെ ഭാഗമായിരുന്നു എന്ന് ചില്ല അഭിപ്രായപ്പെട്ടു.