റിയാദ്: ഇളംതലമുറയെ പുസ്തകങ്ങളോട് അടുപ്പിക്കുന്ന റിയാദ് ചില്ലയുടെ 'ബ്ലൂംറീഡ്സ്' ഒരിടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. മാധവിക്കുട്ടിയുടെ 'നെയ്പായസം' എന്ന കഥയുടെ ആസ്വാദനം നടത്തി അൽന എലിസബത്ത് ജോഷി ഉദ്ഘാടനം ചെയ്തു.ആർ കെ നാരായണന്റെ നോവൽത്രയങ്ങളിലെ ആദ്യ നോവൽ 'സ്വാമി ആൻഡ് ഫ്രണ്ട്‌സ്' ഇസ്സ ഫാത്തിമ കുഞ്ചിസ് അവതരിപ്പിച്ചു.

മാർക്കസ് സുസാക് രചിച്ച ''ദ ബുക്ക് തീഫ്'' നോവലിന്റെ ആസ്വാദനം ഫാത്തിമ സഹ്റയും ലോകത്തെമ്പാടുമുള്ള കുട്ടികളുടെ ഹൃദയം കവർന്ന നോവൽ ജോഹന്നാ സ്‌പൈറിയുടെ 'ഹെയ്ദി' യുടെ വായന സൗരവ് വിപിനും നടത്തി. എമ്മ ഡോണഹ്യു രചിച്ച 'ദി വണ്ടർ' അനസൂയ സുരേഷ് അവതരിപ്പിച്ചു. ബ്ലൂം റീഡ്സിൽ പങ്കെടുത്തവരിൽ ഏറ്റവും പ്രായം കുറഞ്ഞ ഭഗത് മഹേഷ് 'മാനത്തെ കൊട്ടാരം' എന്ന കഥ പറഞ്ഞു. അമൃത സുരേഷ്, റിയ പ്രദീപ്, നൂഹ എന്നിവർ സംസാരിച്ചു. അഖിൽ ഫൈസൽ മോഡറേറ്ററായിരുന്നു.