മിഴ് സിനിമാ ലോകത്തെ വിവാദങ്ങളുടെ കളിത്തോഴരാണ് സംവിധായകനും നടനുമായ രാജേന്ദറും മകൻ ചിലമ്പരസൻ എന്ന ചിമ്പുവും. ചിമ്പുവിനെതിരെ ആരോപണങ്ങളുമായി നിരവധി സംവിധായകരും നിർമ്മാതാക്കളുമായ് രംഗത്ത് വന്നിട്ടുള്ളത്. ചിമ്പുവിന് പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ വിലക്കേർപ്പെടുത്തിയതിന് പിന്നാലെ താരത്തിന് ചുവപ്പു കാർഡ് നൽകാനും നീക്കം നടക്കുന്നുണ്ടെന്നാണ് അണിയറ സംസാരം. ഈ അവസരത്തിൽ ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ടി രാജേന്ദർ.

രാജേന്ദറുടെ വാക്കുകൾ:

ഞാൻ ചിമ്പുവിനെ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കില്ല. ഞാൻ നേരിട്ട, അനുഭവിച്ച ദുരിതങ്ങളൊന്നും പോരെ? നീ എന്തിനാണ് ചിമ്പു ജനിച്ചത്? ഞാൻ ജനിച്ചത് എന്തിനാണെന്ന് ഞാൻ മനസിലാക്കുന്നതിന് മുൻപ് തന്നെ നീ എന്തിനാണ് ജനിച്ചത് ? തമിഴ്‌നാട്ടിൽ ഞാൻ ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. നീ എന്റെ മകനായി ജനിച്ചതു കൊണ്ട് മാത്രമാണ് അവർ നിനക്കും ദുരിതങ്ങൾ നൽകുന്നത്.

ചെറുപ്പം തൊട്ടേ സിനിമയുടെ ഭാഗമായ ഒരു വ്യക്തിക്ക് ചുവപ്പു കാർഡ് നൽകുമെന്ന് അവർ പറയുന്നു. ചുവപ്പോ, പച്ചയോ, മഞ്ഞയോ നൽകാൻ ഞാൻ അവരെയെല്ലാം വെല്ലു വിളിക്കുകയാണ്. നമുക്ക് കാണാം. ചിമ്പുവിന്റെ വഴി വേറെയാണ്. ഇതെന്റെ വഴിയാണ്. 1984ൽ രാഷ്ട്രീയത്തിലേക്ക് സ്വയം വന്നവനാണ് ഞാൻ. ഇപ്പോഴത്തെ യുവത്വത്തിന് പല കാര്യങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുണ്ട്.

എന്റെ മകൻ ഒരു നടനാണ്. ജെല്ലിക്കെട്ട് പോലുള്ള വിഷയങ്ങളിൽ അവൻ അവന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. അവൻ വളരെ നല്ല മനുഷ്യനാണ്. നിങ്ങൾ നിങ്ങളെക്കൊണ്ടാകുന്നത് ചെയ്യൂ അത് നേരിടാൻ ഞങ്ങൾ സജ്ജരാണ്. ഞങ്ങൾ പുതിയ ആൾക്കാരെ വച്ച് പുതിയ ഒരെണ്ണം രൂപീകരിച്ച് മുന്നോട്ടു പോവുക തന്നെ ചെയ്യും. ഞങ്ങൾ ആരുമായാണ് സഹകരിക്കാൻ പോകുന്നത് എന്നത് വ്യത്യസ്തമാണ് പക്ഷെ ആരുമായി സഹകരിക്കേണ്ട എന്നത് ഞങ്ങൾ തീരുമാനിച്ചതാണ് . രാജേന്ദർ വ്യക്തമാക്കി