ചെന്നൈ: നടനും സംവിധായകനും ആയ ടി ആർ രാജേന്ദറിനെ ട്രോളുന്നതിനെതിരെ മകൻ ചിമ്പു രംഗത്ത്. ശബ്ദങ്ങളുണ്ടാക്കുന്നതിനെയും അദ്ദേഹത്തിന്റെ നീളൻ തലമുടിയെയുമെല്ലാമാണ് ആളുകൾ കളിയാക്കുന്നത്, എന്നാൽ, എനിക്ക് ഉറപ്പുണ്ട്, അദ്ദേഹം സൃഷ്ടിച്ചപോലെ മറ്റാർക്കും സംഗീതം സൃഷ്ടിക്കാൻ കഴിയില്ലെന്നും അദ്ധേഹം പറഞ്ഞു.

'സിനിമാരംഗത്തെ ഏറ്റവും പരിചയസമ്ബന്നനായ സംവിധായകനാണ് അദ്ദേഹം. അങ്ങനെയുള്ളൊരാൾ ട്രോൾ ചെയ്യപ്പെടുമ്‌ബോഴും കളിയാക്കപ്പെടുമ്‌ബോഴും എനിക്ക് സങ്കടം തോന്നാറുണ്ട്. ട്രോളുന്നവർ ആരാണെന്ന് നിങ്ങൾക്ക് ചിന്തിച്ചാൽ മനസിലാകും. ശബ്ദങ്ങളുണ്ടാക്കുന്നതിനെയും അദ്ദേഹത്തിന്റെ നീളൻ തലമുടിയെയുമെല്ലാമാണ് ആളുകൾ കളിയാക്കുന്നത്. എന്നാൽ, എനിക്ക് ഉറപ്പുണ്ട്, അദ്ദേഹം സൃഷ്ടിച്ചപോലെ മറ്റാർക്കും സംഗീതം സൃഷ്ടിക്കാൻ കഴിയില്ലെന്നും ചിമ്പു പറഞ്ഞു.

ഈ പ്രായത്തിലും അദ്ദേഹത്തിന് തന്റെ മുടി നിലനിർത്താൻ കഴിയുന്നുണ്ട്. വിമർശിക്കുന്നവരിൽ എത്ര പേർക്ക് ഇങ്ങനെ അവരുടെ മുടി സംരക്ഷിക്കാൻ കഴിയുന്നുണ്ട്. അദ്ദേഹത്തിന് ഒരു മോശപ്പെട്ട സ്വഭാവവും ഇല്ല. അദ്ദേഹത്തിന്റെ പ്രതിഭയിൽ അസൂയപൂണ്ടവരാണ് ഇപ്പോൾ പരിഹാസവുമായി വരുന്നത്.വൃത്തികെട്ട മനോഭാവത്തോടെയല്ലാതെ അവർക്കൊന്നും ഒരു സ്ത്രീയെ നോക്കാൻ സാധിക്കില്ല. എന്നാൽ അദ്ദേഹം തന്റെ ഒരേ ഒരു പ്രണയമായ ഭാര്യയോട് സത്യസന്ധത പുലർത്തുന്ന മാന്യനാണ് .

അവരെല്ലാം ഓരോതരം മയക്കുമരുന്നിന്റെയും അടിമയാണ്. എന്നാൽ അദ്ദേഹം ഈ വക ദു:ശീലങ്ങൾ ഒന്നുമില്ലാത്ത വ്യക്തിയും. അതുകൊണ്ട് എന്റെ അച്ഛന് സാധിക്കുന്ന ഒരു കാര്യം പോലും ഇവർക്കാർക്കും ചെയ്യാൻ സാധിക്കുന്നില്ല. അതുകൊണ്ടാണ് അവർ അദ്ദേഹത്തെ ട്രോളുന്നത്.നമ്മളിൽ ഒരാൾ അനുഗ്രഹീതനും പ്രതിഭാധനനുമാണെന്ന് തിരിച്ചറിഞ്ഞ് അതിനെ ബഹുമാനിക്കുന്ന ചിലർ കാരണമാണ് ഇന്ന് ഇത്രയും വലിയ ഉയരത്തിലെത്താൻ അദ്ദേഹത്തിന് സാധിച്ചത്. അവരോട് ഞാൻ നന്ദി പറയുകയാണെന്നും ചിമ്പു വ്യക്തമാക്കി.