- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരത്തിൽ കമ്പി കയറ്റി ജെ.സി.ബിയിൽ തൂങ്ങി കട്ടൗട്ടിൽ പാലഭിഷേകം നടത്തി ഭ്രാന്തനായ ആരാധകൻ; ചിമ്പുവിനോടുള്ള താരാരാധന അതിരുകടന്നപ്പൾ ഞെട്ടിത്തരിച്ച് കാണികളും
സൂപ്പർ താരങ്ങളോടുള്ള ആരാധന പരിധി കടക്കുന്നതും ഓരോ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നതും തമിഴ് സിനിമാ ലോകത്ത് പതിവ് കാഴ്‌ച്ചയാണ്. താരങ്ങളുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്നതൊക്കെ പതിവാണെങ്കിലും ചിമ്പുവിന്റെ ആരാധകന്റെ അതിരു വിട്ടുള്ള ഭ്രാന്തിൽ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് തമിഴ് സിനിമാ ലോകം. തമിഴ്‌നാട്ടിലെ ഒരു തിയേറ്ററിൽ നടന്നത് തികച്ചും വിചിത്രവും ഭീതിജനകവുമായ ഒരു സംഗതിയാണ്. മണിരത്നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം എന്ന സിനിമ തിയേറ്ററുകളിലെത്തിയപ്പോഴാണ് സംഭവം. സിമ്പുവിനോടുള്ള ആരാധന തലയ്ക്കു പിടിച്ച ഒരാൾ ശരീരത്തിൽ കമ്പി കയറ്റി ജെ.സി.ബിയിൽ തൂങ്ങിയാണ് കട്ടൗട്ടിൽ പാലഭിഷേകം നടത്തിയിരിക്കുന്നത്. സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. ഇത്തരത്തിലുള്ള ആരാധനക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിരിക്കുകയാണ്. കുറച്ച് നാളുകൾക്ക് മുൻപ് അല്ലു അർജുന്റെ നാ പേരു സൂര്യ എന്ന സിനിമ പുറത്തിറങ്ങിയപ്പോൾ ഒരു കൂട്ടം യുവാക്കൾ വിരൽ മുറിച്ച് കട്ടൗട്ടിൽ രക്താഭിഷേകം നടത്തി
സൂപ്പർ താരങ്ങളോടുള്ള ആരാധന പരിധി കടക്കുന്നതും ഓരോ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നതും തമിഴ് സിനിമാ ലോകത്ത് പതിവ് കാഴ്‌ച്ചയാണ്. താരങ്ങളുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്നതൊക്കെ പതിവാണെങ്കിലും ചിമ്പുവിന്റെ ആരാധകന്റെ അതിരു വിട്ടുള്ള ഭ്രാന്തിൽ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് തമിഴ് സിനിമാ ലോകം.
തമിഴ്‌നാട്ടിലെ ഒരു തിയേറ്ററിൽ നടന്നത് തികച്ചും വിചിത്രവും ഭീതിജനകവുമായ ഒരു സംഗതിയാണ്. മണിരത്നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം എന്ന സിനിമ തിയേറ്ററുകളിലെത്തിയപ്പോഴാണ് സംഭവം. സിമ്പുവിനോടുള്ള ആരാധന തലയ്ക്കു പിടിച്ച ഒരാൾ ശരീരത്തിൽ കമ്പി കയറ്റി ജെ.സി.ബിയിൽ തൂങ്ങിയാണ് കട്ടൗട്ടിൽ പാലഭിഷേകം നടത്തിയിരിക്കുന്നത്. സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. ഇത്തരത്തിലുള്ള ആരാധനക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിരിക്കുകയാണ്.
കുറച്ച് നാളുകൾക്ക് മുൻപ് അല്ലു അർജുന്റെ നാ പേരു സൂര്യ എന്ന സിനിമ പുറത്തിറങ്ങിയപ്പോൾ ഒരു കൂട്ടം യുവാക്കൾ വിരൽ മുറിച്ച് കട്ടൗട്ടിൽ രക്താഭിഷേകം നടത്തി ആഘോഷിച്ചതും വലിയ വിവാദമായിരുന്നു.