- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആമ്പല്ലൂർ: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകൾ അഞ്ച് സെന്റി മീറ്റർ വീതം ഉയർത്തിയാണ് കുറുമാലിപുഴയിലേക്ക് ജലം ഒഴുക്കിയത്. വൃഷ്ടി പ്രദേശത്തെ മഴയെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് കഴിഞ്ഞ ദിവസം കൂടിയിരുന്നു.
കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.
Next Story