ങ്ങൾക്ക് മനുഷ്യരോട് കിടപിടിക്കുന്ന രീതിയിലുള്ള വിശേഷബുദ്ധിയുണ്ടെന്ന് ചിമ്പാൻസികൾ ഇതിന് മുമ്പ് തന്നെ പലതവണ തെളിയിച്ച കാര്യമാണ്. ഇപ്പോഴിതായ നെതർലാൻഡ്സിലെ റോയൽ ബർഗേർസ് മൃഗശാലയിലെ 59കാരനായ ചിമ്പാൻസി മാമയും മരിക്കുന്നതിന് മുമ്പ് അത്ഭുതകരമായ ഓർമ പ്രദർശിപ്പിച്ച് മാലോകരെ അത്ഭുത പ്പെടുത്തിയിരിക്കുന്നു. വെള്ളം പോലും നിരസിച്ച് മരിക്കാനായി കിടന്ന ഈ ചിമ്പാൻസിക്ക് അടുത്തേക്ക് പഴയ പരിചയക്കാരൻ എത്തിയപ്പോൾ ഇവൾ മലർക്കെ ചിരിച്ചും തലോടിയും സ്നേഹം പങ്ക് വച്ചുവെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ ലോകത്തെ അതിശയിപ്പിച്ച രംഗത്തിന്റെ ഒരു വീഡിയോ പുറത്ത് വന്നിട്ടുമുണ്ട്. 2016ൽ മരണത്തിന് തൊട്ട് മുമ്പായിരുന്നു മാമയുടെ ഈ പ്രകടനം.

1971 മുതൽ ഈ ചിമ്പാൻസിയെ നേരിട്ട് പരിചയമുള്ള പ്രഫ. ജാൻ വാൻ ഹൂഫ് ഈ ചിമ്പാൻസിയെ കാണാൻ വന്നപ്പോഴായിരുന്നു മാമ അത്ഭുതകരമായ രീതിയിൽ അദ്ദേഹത്തെ തിരിച്ചറിയുകയും സ്നേഹപ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നത്. സ്ഥിരമായി രോഗബാധിതയായിരുന്ന ഈ ചിമ്പാൻസി ദിവസങ്ങളായി ഭക്ഷണം എടുക്കാതെ അവശനിലയിൽ കിടക്കുമ്പോഴായിരുന്നു പ്രഫസറുടെ വരവ്.ഇദ്ദേഹത്തെ കണ്ട് മാമ സന്തോഷത്തോടെ ചിരിക്കുകയും എന്തൊക്കെയോ ഓർക്കുന്ന മുഖഭാവം പ്രകടിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ആർഹെം സൂവിലെ ചിമ്പ് കോളനിയുടെ കോ ഫൗണ്ടറാണ് അദ്ദേഹം.

തന്റെ പ്രിയ ചിമ്പാൻസിക്ക് അന്ത്യാഭിവാദ്യം നൽകാൻ പ്രഫസർ ഈ സന്ദർഭത്തെ പ്രയോജനപ്പെടുത്തിയിരുന്നു.