- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു തവണയിൽ കൂടുതൽ ഒരാൾ പ്രസിഡന്റ് പദവിയിൽ തുടരാൻ പാടില്ലെന്ന നിയമം ഭേദഗതി ചെയ്തു; നാഷണൽ പീപ്പിൾസ് കോൺഗ്രസ് സമ്മേളനത്തിൽ നടന്നത് സുപ്രധാന നിയമ ഭേദഗതി; ചൈനയിൽ ഷി ചിൻപിങ് ആജീവനാന്ത പ്രസിഡന്റാകും
ബെയ്ജിങ്: ചൈനയിൽ ഷി ചിൻപിങ് ആജീവനാന്ത പ്രസിഡന്റാകും. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും രണ്ടുതവണയിൽ കൂടുതൽ പദവിയിൽ തുടരാനാവില്ലെന്നുള്ള നിലവിലെ ചട്ടം എടുത്തുകളയുന്നതിനുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്രക്കമ്മിറ്റിയുടെ ശിപാർശ പാർലമെന്റ് അംഗീകരിച്ചതോടെയാണ് ഇത്. വൻ ഭൂരിപക്ഷത്തോടെയാണ് ശിപാർശ പാർലമെന്റ് അംഗീകരിച്ചത്. 2964 പേരുടെ പിന്തുണയോടെയാണ് ശിപാർശയ്ക്ക് പാർലമെന്റ് അംഗീകാരം നൽകിയത്. ചൈനീസ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ സമ്മേളനത്തിലാണ് സുപ്രധാന നിയമ ഭേദഗതി ഉണ്ടായിരിക്കുന്നത്. മാവോയ്ക്കുശേഷമുള്ള ഏറ്റവും ശക്തനായ നേതാവായ ചിൻപിംഗിന്റെ സിദ്ധാന്തങ്ങൾ ഈയിടെ പാർട്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നു. മുൻഗാമികളായ ജിയാംഗ് സെമിൻ, ഹു ജിന്റാവോ എന്നിവരുടെ ചിന്തകളും ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ട് ഉണ്ടെങ്കിലും അവരുടെ പേരുകൾ പരാമർശിച്ചിട്ടില്ല. 1953ൽ ജനിച്ച ചിൻപിങ് 1974ലാണു പാർട്ടി അംഗമായത്. 2013ൽ ആദ്യവട്ടം പ്രസിഡന്റായി. കമ്യൂണിസ്റ്റ് പാർട്ടിയുടെയും സൈന്യത്തിന്റെയും തലവനായ ചിൻപിംഗിന്റെ രണ്ടാമൂഴം 2
ബെയ്ജിങ്: ചൈനയിൽ ഷി ചിൻപിങ് ആജീവനാന്ത പ്രസിഡന്റാകും. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും രണ്ടുതവണയിൽ കൂടുതൽ പദവിയിൽ തുടരാനാവില്ലെന്നുള്ള നിലവിലെ ചട്ടം എടുത്തുകളയുന്നതിനുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്രക്കമ്മിറ്റിയുടെ ശിപാർശ പാർലമെന്റ് അംഗീകരിച്ചതോടെയാണ് ഇത്. വൻ ഭൂരിപക്ഷത്തോടെയാണ് ശിപാർശ പാർലമെന്റ് അംഗീകരിച്ചത്. 2964 പേരുടെ പിന്തുണയോടെയാണ് ശിപാർശയ്ക്ക് പാർലമെന്റ് അംഗീകാരം നൽകിയത്. ചൈനീസ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ സമ്മേളനത്തിലാണ് സുപ്രധാന നിയമ ഭേദഗതി ഉണ്ടായിരിക്കുന്നത്.
മാവോയ്ക്കുശേഷമുള്ള ഏറ്റവും ശക്തനായ നേതാവായ ചിൻപിംഗിന്റെ സിദ്ധാന്തങ്ങൾ ഈയിടെ പാർട്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നു. മുൻഗാമികളായ ജിയാംഗ് സെമിൻ, ഹു ജിന്റാവോ എന്നിവരുടെ ചിന്തകളും ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ട് ഉണ്ടെങ്കിലും അവരുടെ പേരുകൾ പരാമർശിച്ചിട്ടില്ല.
1953ൽ ജനിച്ച ചിൻപിങ് 1974ലാണു പാർട്ടി അംഗമായത്. 2013ൽ ആദ്യവട്ടം പ്രസിഡന്റായി. കമ്യൂണിസ്റ്റ് പാർട്ടിയുടെയും സൈന്യത്തിന്റെയും തലവനായ ചിൻപിംഗിന്റെ രണ്ടാമൂഴം 2023ൽ അവസാനിക്കും. ഭേദഗതി പാസായാൽ മൂന്നാംവട്ടവും മത്സരിക്കുന്നതിനുള്ള തടസം ഒഴിവാകും. ചിൻപിംഗിനെതിരേ ഉണ്ടാവുന്ന ഏതു നീക്കവും പാർട്ടിവിരുദ്ധമായി കണക്കാക്കുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. എത്രകാലത്തേക്ക് ചിൻപിങ് അധികാരക്കസേരയിലിരിക്കുമെന്നു വ്യക്തമല്ല.
അതേസമയം, ആജീവനാന്ത ചൈനീസ് പ്രസിഡന്റ് എന്ന സങ്കല്പമല്ല ഭരണഘടനാഭേദഗതിയുടെ ലക്ഷ്യമെന്ന് നേരത്തെ ഗ്ലോബൽ ടൈംസ് ചൂണ്ടിക്കാട്ടിയിരുന്നു.