തവിശ്വാസത്തിന് കടുത്ത നിയന്ത്രണമുള്ള രാജ്യമാണ് ചൈന. കമ്യൂണിസ്റ്റ് പാർട്ടി അനുശാസിക്കുന്നതിനപ്പുറം ഒരു വിശ്വാസവും പരസ്യമായി പാടില്ലെന്ന നിഷ്‌കർഷയും അവിടുണ്ട്. ചൈനയിലെ ബുദ്ധമതവിശ്വാസികളും ക്രൈസ്തവ വിശ്വാസികളും ഇസ്ലാം മത വിശ്വാസികളുമൊക്കെ ഇതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു. ക്രൈസ്തവ വിശ്വാസം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചൈനയിൽ വത്തിക്കാന്റെ കീഴിലുള്ള കത്തോലിക്കാ പള്ളികൾ ഓരോന്നായി പൊളിച്ചുനീക്കുകയാണ്.

ഹെനാൻപ്രവിശ്യയിലെ ഷാങ്ഖ്യു കത്തോലിക്ക സൗത്ത് കത്തീഡ്രലിലെ കുരിശ് ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ് ക്രൈസ്തവ വിശ്വാസികൾക്കുനേരെ ചൈനയിൽ നടക്കുന്ന കാര്യങ്ങൾ പുറംലോകമറിഞ്ഞുതുടങ്ങി. കുരിശ് നീക്കം ചെയ്യുന്നതിന്റെ മനോവേദനയിൽ അവിടുത്തെ പുരോഹിതരിലൊരാൾ പകർത്തിയ വീഡിയോ അദ്ദേഹം ട്വിറ്ററിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

ഔദ്യോഗികമായ ഒരു മുന്നറിയിപ്പോ രേഖകളോ ഇല്ലാതെ ഒരുസംഘമാളുകൾ പള്ളിയിലേക്ക് ഇരച്ചുകയറുകയും വാതിലുകൾ പൂട്ടി സീൽ ചെയ്യുകയും വൈദ്യുത ബന്ധം വിഛേദിക്കുകയുമായിരുന്നു മാർച്ച് ഒമ്പതിനായിരുന്നു സംഭവം. പുരോഹിതനും കന്യാസ്ത്രീകളും പൊലീസിനെ വിവരമറിയിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഫോൺബന്ധം വിഛേദിച്ച സംഘം, പള്ളിയിലേക്ക് പുറത്തുനിന്ന് ആരെങ്കിലും കടക്കുന്നത് കർശനമായി നിരോധിച്ചു. പള്ളിയിലുള്ളവർക്ക് പുറത്തേക്ക് പോകാനും അനുവാദമുണ്ടായിരുന്നില്ല.

പള്ളിയിലുണ്ടായിരുന്നവരും വൊളണ്ടിയർമാരും ബഹളംവെച്ചെങ്കിലും ക്രെയിൻ ഉപയോഗിച്ച് സംഘം കുരിശുനീക്കം ചെയ്തു. പള്ളിയിൽ അധീശത്വം സ്ഥാപിക്കാനുള്ള പ്രാദേശിക ഭരണകൂടത്തിന്റ ശ്രമം പരാജയപ്പെട്ടപ്പോൾ അവർ കുരിശുനീക്കം ചെയ്ത് പള്ളി തകർക്കുകയായിരുന്നുവെന്ന് ചൈനീസ് ക്രൈസ്തവ വെബ്‌സൈറ്റായ കാത്തോലിക്‌സ് ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ഷി ജിൻ പെങ്ങിനെ ചൈനയുടെ ആജീവനാന്ത നേതാവായി തിരഞ്ഞെടുത്തതോടെ, മതസ്വാതന്ത്ര്യം ചൈനയിൽ പാടേ ഇല്ലാതായേക്കുമെന്ന ആശങ്ക ശക്കമായിട്ടുണ്ട്.

അനുമതിയോടെ പ്രവർത്തിച്ചിരുന്ന പള്ളികൾക്കുനേരെ നടക്കുന്ന ആക്രമണങ്ങൾ അതാണ് തെൡയിക്കുന്നതെന്ന് ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺസ് റീജണൽ മാനേജർ ജീന ഗോഹ് പറഞ്ഞു. ചൈനയിലെ സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ ്അദ്ദേഹം ആവശ്യപ്പെട്ടു. 2013-നും 2015-നും ഇടയ്ക്ക് കിഴക്കൻ പ്രവിശ്യയിൽ മാത്രം 1200-ഓളം പള്ളികളിലെ കുരിശുകൾ അധികൃതർ നീക്കിയതായി ക്രൈസ്തവ സംഘടനാ പ്രതിനിധികൾ പറഞ്ഞു.

പള്ളികളിലെ വലിയ കുരിശുകൾ നീക്കം ചെയ്തശേഷം പിറ്റേന്ന് ചെറിയ കുരിശുകൾ പകരം സ്ഥാപിക്കുകയാണ് പലേടത്തുംചെയ്തത്. തെറ്റിദ്ധാരണമൂലമാണ് കുരിശുനീക്കിയതെന്ന ന്യായീകരണവും അധികൃതർ നൽകിയിരുന്നതായി വിശ്വാസികൾ പറയുന്നു. 1924-ൽ സ്പാനിഷ് മിഷണറി ഫ്രാൻസിസ് സേവ്യർ ഒച്ചോവ സ്ഥാപിച്ചതാണ് ഷാങ്ഖ്യുവിലെ സൗത്ത് കത്തീഡ്രൽ. 2002-ൽ ഇതിന് സർക്കാർ ദേശീയ ചരിത്ര, സാംസ്‌കാരിക സ്മാരകമെന്ന പദവി നൽകുകയും ചെയ്തിരുന്നു.