- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയുടെ അദൃശ്യനെ ദൃശ്യനാക്കി ഇന്ത്യ; ചൈനയുടെ അത്യാധുനിക യുദ്ധവിമാനത്തെ റഡാറിൽ കുരുക്കി ഇന്ത്യയുടെ സുഖോയ്;ചെങ്ദു ജെ 20 യുദ്ധവിമാനത്തിന്റെ നീക്കമാണ് ഇന്ത്യയിൽ പാളിയത്; രഹസ്യ പരീക്ഷണ പറക്കൽ നടത്തിയത് ടിബറ്റൻ മേഖലയിൽ
ന്യൂഡൽഹി ; ചൈനയുടെ അദൃശ്യ യുദ്ധവിമാനത്തെ റഡാറിൽ കുരുക്കി ഇന്ത്യ. ചൈനയുടെ അത്യാധുനിക യുദ്ധവിമാനത്തെ റഡാറിൽ കുരുക്കിയത് ഇന്ത്യയുടെ സുഖോയ് ആണ്. റഡാർ കണ്ണുകളെ വെട്ടിച്ചു പറക്കാൻ കഴിയും വിധം അത്യാധുനിക സാങ്കേതിക വിദ്യ (സ്റ്റെൽത്ത്) ഉപയോഗിച്ചു ചൈന വികസിപ്പിച്ച ചെങ്ദു ജെ- 20 യുദ്ധവിമാനത്തിന്റെ നീക്കം ഇന്ത്യൻ യുദ്ധവിമാനമായ സുഖോയ് 30 എംകെഐ കഴിഞ്ഞദിവസം റഡാറിൽ കണ്ടെത്തിയത്. അഞ്ചാം തലമുറ യുദ്ധവിമാനം എന്ന പെരുമയോടെ ചൈന വികസിപ്പിച്ച ചെങ്ദുവിനെ സാധാരണ റഡാർ ഉപയോഗിച്ചുതന്നെ കണ്ടെത്താൻ കഴിയുമെന്നാണു സേനയുടെ വിലയിരുത്തൽ.അതിർത്തി ചേർന്ന് ടിബറ്റൻ മേഖലയിൽ ചെങ്ദു നടത്തിയ രഹസ്യ പരീക്ഷണപറക്കലാണു കണ്ടെത്തിയത്. ചൈന അവകാശപ്പെടുന്ന പോലെ ചെങ്ദു അദൃശ്യ വിമാനമല്ലെന്നത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരും. അത്യാധുനിക യുദ്ധവിമാനം വികസിപ്പിക്കാനുള്ള ശ്രമങ്ങൾ 2002 ലാണു ചൈന ആരംഭിച്ചത്. 2017 മാർച്ചിൽ ചെങ്ദു ജെ-20 ചൈനീസ് സേനയുടെ ഭാഗമായി. ഇതിനിടെ, അരുണാചൽ അതിർത്തിയോടു ചേർന്നു ചൈന നടത്തുന്ന ഖനനം ഇന്ത്യ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്.
ന്യൂഡൽഹി ; ചൈനയുടെ അദൃശ്യ യുദ്ധവിമാനത്തെ റഡാറിൽ കുരുക്കി ഇന്ത്യ. ചൈനയുടെ അത്യാധുനിക യുദ്ധവിമാനത്തെ റഡാറിൽ കുരുക്കിയത് ഇന്ത്യയുടെ സുഖോയ് ആണ്. റഡാർ കണ്ണുകളെ വെട്ടിച്ചു പറക്കാൻ കഴിയും വിധം അത്യാധുനിക സാങ്കേതിക വിദ്യ (സ്റ്റെൽത്ത്) ഉപയോഗിച്ചു ചൈന വികസിപ്പിച്ച ചെങ്ദു ജെ- 20 യുദ്ധവിമാനത്തിന്റെ നീക്കം ഇന്ത്യൻ യുദ്ധവിമാനമായ സുഖോയ് 30 എംകെഐ കഴിഞ്ഞദിവസം റഡാറിൽ കണ്ടെത്തിയത്.
അഞ്ചാം തലമുറ യുദ്ധവിമാനം എന്ന പെരുമയോടെ ചൈന വികസിപ്പിച്ച ചെങ്ദുവിനെ സാധാരണ റഡാർ ഉപയോഗിച്ചുതന്നെ കണ്ടെത്താൻ കഴിയുമെന്നാണു സേനയുടെ വിലയിരുത്തൽ.അതിർത്തി ചേർന്ന് ടിബറ്റൻ മേഖലയിൽ ചെങ്ദു നടത്തിയ രഹസ്യ പരീക്ഷണപറക്കലാണു കണ്ടെത്തിയത്.
ചൈന അവകാശപ്പെടുന്ന പോലെ ചെങ്ദു അദൃശ്യ വിമാനമല്ലെന്നത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരും. അത്യാധുനിക യുദ്ധവിമാനം വികസിപ്പിക്കാനുള്ള ശ്രമങ്ങൾ 2002 ലാണു ചൈന ആരംഭിച്ചത്. 2017 മാർച്ചിൽ ചെങ്ദു ജെ-20 ചൈനീസ് സേനയുടെ ഭാഗമായി.
ഇതിനിടെ, അരുണാചൽ അതിർത്തിയോടു ചേർന്നു ചൈന നടത്തുന്ന ഖനനം ഇന്ത്യ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്. ടിബറ്റിലെ ലുൻസെയിൽ ചൈന സ്വർണം ഖനനം നടത്തുന്നുണ്ടെന്നു കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
എന്നാൽ, ഖനനം നടത്തിയതു തങ്ങളുടെ അധികാരപരിധിയിലുള്ള മേഖലയിലാണെന്നും അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പ്രതികരിച്ചു. അരുണാചലിൽ അവകാശം സ്ഥാപിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണു മലനിരകൾ നിറഞ്ഞ ലുൻസെയിൽ ചൈന സാന്നിധ്യം ശക്തമാക്കുന്നതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.