ആർലിങ്ടൺ (ടെക്സസ്): 'ചൈനയിൽ നിന്നുള്ള കുടിയേറ്റക്കാരെ ഞങ്ങൾക്ക് ഇവിടെ വേണ്ട, അവരാണ് ഞങ്ങൾക്ക് കൊറോണ വൈറസ് തന്നത്'- യുഎസ് കോൺഗ്രസിലേക്ക് ആറാം കൺഗ്രഷണൽ ഡിസ്ട്രിക്ടിൽ നിന്നും (ആർലിങ്ടൺ, ടെക്സസ്) റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സെറി കിം ചൈനയ്ക്കെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ബുധനാഴ്ച നടന്ന സ്ഥാനാർത്ഥി സംഗമത്തിൽ വച്ചാണ് കിം ഈ പ്രസ്താവന നടത്തിയത്.

സൗത്തുകൊറിയയിൽ നിന്നുള്ള സെറി കിം മുമ്പ് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥയായിരുന്നു. ചൈനയ്ക്കെതിരേ പ്രസ്താവനയിറക്കാൻ എന്നെ പ്രേരിപ്പിച്ചത് ഞാൻ ഒരു കൊറിയക്കാരി ആണെന്നുള്ളത് തന്നെയാണ്.- അവർ പറഞ്ഞു.

നിലവിലുള്ള റിപ്പബ്ലിക്കൻ പ്രതിനിധി അന്തരിച്ച റോൺ റൈറ്റിന്റെ ഒഴിവ് വന്ന സീറ്റിലേക്കാണ് സെറി കിം മത്സരിക്കുന്നത്. അമേരിക്കയിൽ കൊറോണ വൈറസ് വ്യാപിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ചൈനയ്ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു. കാൻഡിഡേറ്റ് ഫോറത്തിൽ പങ്കെടുത്തവർ കരഘോഷത്തോടെയാണ് സെറിന്റെ പ്രസംഗം സ്വാഗതം ചെയ്തത്.

അതേസമയം, ഡാളസ് ഫോർട്ട് വർത്ത് ഏഷ്യൻ അമേരിക്കൻ സിറ്റിയിൽ സിറ്റിസൺ കൗൺസിൽ കിമ്മിന്റെ പ്രസ്താവനയെ ശക്തമായ ഭാഷയിൽ അപലപിച്ചു. വംശീയത പരസ്യമായി പ്രചരിപ്പിക്കുന്നവർക്ക് സമൂഹത്തിൽ സ്ഥാനം ഉണ്ടാവില്ലെന്നും അവർ അവർ പറഞ്ഞു.