ബെയ്ജിങ്; ചൈനയിലും കുടുംബാസൂത്രണം നയത്തിൽ മാറ്റം. ദമ്പതിമാർക്ക് 3 കുട്ടികളാകാമെന്ന സുപ്രധാന നയംമാറ്റത്തിന് ചൈന അംഗീകാരം നൽകി. ജനസംഖ്യയും കുടുംബാസൂത്രണവും സംബന്ധിച്ച പുതിയ ഭേദഗതിക്ക് പീപ്പിൾസ് കോൺഗ്രസ് അംഗീകാരം നൽകി.

കഴിഞ്ഞ മേയിലാണ് കമ്യൂണിസ്റ്റ് പാർട്ടി നിർണായക നയംമാറ്റത്തിന് പച്ചക്കൊടി കാണിച്ചത്. ഇതാണ് നടപ്പാക്കുന്നത്. ജീവിതച്ചെലവ് വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. 2016 ലാണ് ഒരു കുട്ടി എന്ന നയം തിരുത്തി 2 കുട്ടികളാകാം എന്ന് ചൈന തീരുമാനിച്ചത്. 5 വർഷം കൊണ്ടാണ് അതും തിരുത്തുന്നത്.

രാജ്യത്തെ യുവജനങ്ങളുടെ സംഖ്യ ഗണ്യമായി കുറയാൻ ഒറ്റക്കുട്ടി നിയമം ഇടയാക്കിയെന്നാണ് വിലയിരുത്തൽ. 40 കോടി കുഞ്ഞുങ്ങളാണ് ഈ നിയമംമൂലം പിറക്കാതെ പോയതെന്നു കണക്കാക്കപ്പെടുന്നു.