- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്പനികൾ ലാഭം കൊയ്യുമ്പോഴും ആർക്കും തൊഴിൽ ഇല്ലാത്ത കാലം വരുമോ? ആപ്പിളിന്റെയും സാംസങ്ങിന്റെയും ഫോണുകൾ നിർമ്മിക്കുന്ന ചൈനീസ് ഫാക്ടറി 60,000 പേരെ പിരിച്ചുവിട്ട് റോബോട്ടുകളെ പകരം നിയമിച്ചു
യന്ത്രവൽക്കരണത്തെയും സാങ്കേതിക വിദ്യയുടെ വികാസത്തെ ഒരുവിഭാഗം എതിർത്തിരുന്നത് അത് തൊഴിലില്ലായ്മയ്ക്ക് കാരണമാകും എന്ന ആശങ്കയിലായിരുന്നു. അവരെ വികസന വിരോധികൾ എന്ന് വിളിച്ച് ആക്ഷേപിച്ചവർ അറിയുക. കമ്യൂണിസ്റ്റ് ചൈനയിൽ ആപ്പിളിന്റെയും സാംസങ്ങിന്റെയും ഫാക്ടറികൾ 60,000 ജീവനക്കാരെ പിരിച്ചുവിട്ട് റോബോട്ടുകളെ ആ സ്ഥാനത്ത് നിയോഗിച്ചു! ലോകത്തേറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളെ പിരിച്ചുവിടാൻ തയ്യാറായത്. സ്മാർട്ട്‌ഫോൺ നിർമ്മാണത്തിൽ മനുഷ്യരെക്കാൾ കാര്യക്ഷമമായി പ്രവർത്തിക്കുന്ന റോബോട്ടുകളെ നിയോഗിക്കാനാണ് ആപ്പിളിന്റെയും സാംസങ്ങിന്റെയും നിർമ്മാണ കമ്പനിയായ ഫോക്‌സ്‌കോൺ തീരുമാനിച്ചത്. 110,000 ജീവനക്കാരുണ്ടായിരുന്ന ഫോക്‌സ്‌കോൺ തൊഴിലാളികളുടെ എണ്ണം 50,000 ആയാണ് വെട്ടിക്കുറച്ചത്. ചൈനയിലെ സാമ്പത്തിക പ്രതിസന്ധിയും ഇലക്ട്രോണിക് രംഗത്തുണ്ടായ മാന്ദ്യവുമാണ് ചെലവുകുറയ്ക്കുന്നതിലേക്ക് കമ്പനിയെ പ്രേരിപ്പിച്ചത്. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ കുൻഷാനിൽ പ്രവർത്തിക്കുന്ന ഫാ
യന്ത്രവൽക്കരണത്തെയും സാങ്കേതിക വിദ്യയുടെ വികാസത്തെ ഒരുവിഭാഗം എതിർത്തിരുന്നത് അത് തൊഴിലില്ലായ്മയ്ക്ക് കാരണമാകും എന്ന ആശങ്കയിലായിരുന്നു. അവരെ വികസന വിരോധികൾ എന്ന് വിളിച്ച് ആക്ഷേപിച്ചവർ അറിയുക. കമ്യൂണിസ്റ്റ് ചൈനയിൽ ആപ്പിളിന്റെയും സാംസങ്ങിന്റെയും ഫാക്ടറികൾ 60,000 ജീവനക്കാരെ പിരിച്ചുവിട്ട് റോബോട്ടുകളെ ആ സ്ഥാനത്ത് നിയോഗിച്ചു!
ലോകത്തേറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളെ പിരിച്ചുവിടാൻ തയ്യാറായത്. സ്മാർട്ട്‌ഫോൺ നിർമ്മാണത്തിൽ മനുഷ്യരെക്കാൾ കാര്യക്ഷമമായി പ്രവർത്തിക്കുന്ന റോബോട്ടുകളെ നിയോഗിക്കാനാണ് ആപ്പിളിന്റെയും സാംസങ്ങിന്റെയും നിർമ്മാണ കമ്പനിയായ ഫോക്‌സ്‌കോൺ തീരുമാനിച്ചത്.
110,000 ജീവനക്കാരുണ്ടായിരുന്ന ഫോക്‌സ്‌കോൺ തൊഴിലാളികളുടെ എണ്ണം 50,000 ആയാണ് വെട്ടിക്കുറച്ചത്. ചൈനയിലെ സാമ്പത്തിക പ്രതിസന്ധിയും ഇലക്ട്രോണിക് രംഗത്തുണ്ടായ മാന്ദ്യവുമാണ് ചെലവുകുറയ്ക്കുന്നതിലേക്ക് കമ്പനിയെ പ്രേരിപ്പിച്ചത്. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ കുൻഷാനിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽനിന്ന് 60,000 തൊഴിലാളികളെ പിരിച്ചുവിട്ട കാര്യം കുൻഷാനിലെ പബ്ലിസിറ്റി വിഭാഗം തലവൻ സു യൂലിയനാണ് അറിയിച്ചത്.
റോബോട്ടുകളെ ഉപയോഗിക്കുന്നത് ചെലവുകുറയ്ക്കാൻ വളരെയേറെ സഹായകരമാണെന്ന് ഇക്കാര്യം അറിയിച്ചുകൊണ്ട് സു യൂലിയൻ പറഞ്ഞു. കൂടുതൽ കമ്പനികൾ ഇതേ മാർഗം പിന്തുടരുമെന്നാണ് കണക്കുകൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ആപ്പിളും സാംസങ്ങും അവരുടെ ഉത്പന്നങ്ങൾ പുറത്തിറക്കുന്നത് ഫോക്‌സ്‌കോണിൽനിന്നാണ്.
സ്മാർട്ട് ഫോൺ നിർമ്മാണ രംഗത്ത് ഏറ്റവും മുന്നിലുള്ള മേഖലയാണ് കുൻഷാൻ. കഴിഞ്ഞവർഷം രണ്ടുകോടിയോളം ഫോണുകളാണ് ഇവിടെനിന്ന് പുറത്തുവന്നത്. കമ്പനിയിലെ പല നിർമ്മാണ യൂണിറ്റുകളും ഓട്ടോമേഷൻ ചെയ്യുന്നതിന്റെ ഭാഗമായാണ് തൊഴിലാളികളെ വെട്ടിക്കുറച്ചതെന്ന് ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ് വ്യക്തമാക്കി.