- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിർത്തിയിൽ പതിവുള്ള സൈനികാഭ്യാസങ്ങളും പട്രോളിങ്ങും മാത്രമേ നടന്നിട്ടുള്ളൂ; സൈനിക ഹെലികോപ്റ്ററുകൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതായുള്ള ആരോപണം നിഷേധിച്ച് ചൈന
ബേയിജിങ്: ചൈനീസ് സൈനിക ഹെലികോപ്റ്ററുകൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതായുള്ള ഇന്ത്യയുടെ ആരോപണം നിഷേധിച്ച് ചൈനീസ് സർക്കാർ. തങ്ങളുടെ ഹെലികോപ്റ്ററുകൾ ഇന്ത്യൻ അതിർത്തി കടന്നിട്ടില്ലെന്നും അതിർത്തിയിൽ പതിവുള്ള സൈനികാഭ്യാസങ്ങളും പട്രോളിങ്ങും മാത്രമേ നടന്നിട്ടുള്ളൂവെന്നും ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയ്ക്ക് സമീപമാണ് ശനിയാഴ്ച രണ്ട് ചൈനീസ് ഹെലികോപ്റ്ററുകൾ അതിർത്തി ലംഘനം നടത്തിയതായി ഇന്ത്യ ആരോപണമുന്നയിച്ചത്.വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.എന്നാൽ ഇന്ത്യൻ മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഹെലികോപ്റ്ററുകളുടെ നിരീക്ഷണം പൂർണമായും ചൈനീസ് അതിർത്തിക്കുള്ളിൽ തന്നെയായിരുന്നെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ ഇത് നാലാം തവണയാണ് ചൈന ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കുന്നത്.അതേസമയം ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി കശ്മീർപ്രശ്നത്തെ ബാധിക്കില്ലെന്നും സാമ്പത്തിക ഇടനാഴി തങ്ങളുടെ പരമാ
ബേയിജിങ്: ചൈനീസ് സൈനിക ഹെലികോപ്റ്ററുകൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതായുള്ള ഇന്ത്യയുടെ ആരോപണം നിഷേധിച്ച് ചൈനീസ് സർക്കാർ. തങ്ങളുടെ ഹെലികോപ്റ്ററുകൾ ഇന്ത്യൻ അതിർത്തി കടന്നിട്ടില്ലെന്നും അതിർത്തിയിൽ പതിവുള്ള സൈനികാഭ്യാസങ്ങളും പട്രോളിങ്ങും മാത്രമേ നടന്നിട്ടുള്ളൂവെന്നും ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയ്ക്ക് സമീപമാണ് ശനിയാഴ്ച രണ്ട് ചൈനീസ് ഹെലികോപ്റ്ററുകൾ അതിർത്തി ലംഘനം നടത്തിയതായി ഇന്ത്യ ആരോപണമുന്നയിച്ചത്.വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.എന്നാൽ ഇന്ത്യൻ മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഹെലികോപ്റ്ററുകളുടെ നിരീക്ഷണം പൂർണമായും ചൈനീസ് അതിർത്തിക്കുള്ളിൽ തന്നെയായിരുന്നെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ ഇത് നാലാം തവണയാണ് ചൈന ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കുന്നത്.അതേസമയം ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി കശ്മീർപ്രശ്നത്തെ ബാധിക്കില്ലെന്നും സാമ്പത്തിക ഇടനാഴി തങ്ങളുടെ പരമാധികാരത്തെ ബാധിക്കുമെന്ന ഇന്ത്യ നിലപാട് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു