- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുമായി കച്ചവടം ഉറപ്പിച്ച തെരേസ മെയ് നേരെ പോകുന്നത് ചൈനയിലേക്ക്; ബ്രെക്‌സിറ്റിന് ശേഷം പിടിച്ച് നിൽക്കാൻ ഒരേ സമയം ഇന്ത്യയെയും ചൈനയെയും അടുപ്പിച്ച് നിർത്താൻ ഉറച്ച് ബ്രിട്ടൻ
ബ്രെക്‌സിറ്റ് ഏതാണ്ട് പൂർത്തിയായി യുകെ യൂറോപ്യൻ യൂണിയനോട് പൂർണമായും ഗുഡ് ബൈ പറയാനൊരുങ്ങവേ മറ്റ് വിവിധ രാജ്യങ്ങളുമായി പരമവധി വ്യാപാരക്കരാറുകൾ ഉണ്ടാക്കുന്നതിന് തെരേസ നെട്ടോട്ടമോടുകയാണല്ലോ.ഇപ്പോഴിതാ ഇന്ത്യയുമായി കച്ചവടം ഉറപ്പിച്ച തെരേസ നേരെ പോകുന്നത് ചൈനയിലേക്കാണ്. ഇത്തരത്തിൽ ബ്രെക്‌സിറ്റിന് ശേഷം പിടിച്ച് നിൽക്കാൻ ഒരേ സമയം ഇന്ത്യയെയും ചൈനയെയും അടുപ്പിച്ച് നിർത്താൻ ഉറച്ചാണ് ബ്രിട്ടൻ മുന്നോട്ട് പോകുന്നത്. യുകെയിലെ എല്ലാ മേഖലകളിൽ നിന്നുമുള്ള 50 ബിസിനസ് ലീഡർമാരടങ്ങുന്ന സംഘത്തെ നയിച്ചാണ് ഒരു ആർഎഎഫ് വോയേജർ എയർക്രാഫ്റ്റിൽ കയറി തെരേസ ചൈനയിലേക്ക് പോകുന്നത്. ഇവിടെ വുഹാൻ, ബീജിങ്, ഷാൻഗായ് എന്നിവിടങ്ങളിൽ തെരേസയും സംഘവും മൂന്ന് ദിവസത്തെ സന്ദർശനം നടത്തും. തെരേസക്കൊപ്പം ഭർത്താവ് ഫിലിപ്പ് മേയും ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സും അണിചേരുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് ജിൻപിൻഗുമായും പ്രീമിയറായ ലി കെകിയാംഗുമായും തെരേസ മുഖാമുഖ ചർച്ചകൾ നടത്തുന്നതായിരിക്കും. ബ്രിട്ടനും ചൈനയും തമ്മിലുള്ള വ്യാപാരബന്ധങ്ങൾ കൂടുത
ബ്രെക്‌സിറ്റ് ഏതാണ്ട് പൂർത്തിയായി യുകെ യൂറോപ്യൻ യൂണിയനോട് പൂർണമായും ഗുഡ് ബൈ പറയാനൊരുങ്ങവേ മറ്റ് വിവിധ രാജ്യങ്ങളുമായി പരമവധി വ്യാപാരക്കരാറുകൾ ഉണ്ടാക്കുന്നതിന് തെരേസ നെട്ടോട്ടമോടുകയാണല്ലോ.ഇപ്പോഴിതാ ഇന്ത്യയുമായി കച്ചവടം ഉറപ്പിച്ച തെരേസ നേരെ പോകുന്നത് ചൈനയിലേക്കാണ്. ഇത്തരത്തിൽ ബ്രെക്‌സിറ്റിന് ശേഷം പിടിച്ച് നിൽക്കാൻ ഒരേ സമയം ഇന്ത്യയെയും ചൈനയെയും അടുപ്പിച്ച് നിർത്താൻ ഉറച്ചാണ് ബ്രിട്ടൻ മുന്നോട്ട് പോകുന്നത്. യുകെയിലെ എല്ലാ മേഖലകളിൽ നിന്നുമുള്ള 50 ബിസിനസ് ലീഡർമാരടങ്ങുന്ന സംഘത്തെ നയിച്ചാണ് ഒരു ആർഎഎഫ് വോയേജർ എയർക്രാഫ്റ്റിൽ കയറി തെരേസ ചൈനയിലേക്ക് പോകുന്നത്. ഇവിടെ വുഹാൻ, ബീജിങ്, ഷാൻഗായ് എന്നിവിടങ്ങളിൽ തെരേസയും സംഘവും മൂന്ന് ദിവസത്തെ സന്ദർശനം നടത്തും.
തെരേസക്കൊപ്പം ഭർത്താവ് ഫിലിപ്പ് മേയും ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സും അണിചേരുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് ജിൻപിൻഗുമായും പ്രീമിയറായ ലി കെകിയാംഗുമായും തെരേസ മുഖാമുഖ ചർച്ചകൾ നടത്തുന്നതായിരിക്കും. ബ്രിട്ടനും ചൈനയും തമ്മിലുള്ള വ്യാപാരബന്ധങ്ങൾ കൂടുതൽ വർധിപ്പിക്കുന്നതിനെ കുറിച്ചായിരിക്കും പ്രധാനമായും ഇവർ ചർച്ച നടത്തുന്നത്. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളഉം 60 ബില്യൺ പൗണ്ടിന്റെ വ്യാപാരമായിരുന്നു നടത്തിയിരുന്നത്. യുകെയും ചൈനയും ആഗോള ശക്തികളാണെന്നും ഇതിന് പുറമെ ഇരുവർക്കും ആഗോളവീക്ഷണമുണ്ടെന്നും അതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായതും അനിവാര്യവുമായ ബന്ധം ദൃഢമാക്കാൻ താൻ ബാധ്യസ്ഥയാണെന്നുമായിരുന്നു ചൈനയിലേക്ക് പോകുന്നതിന് മുമ്പ് തെരേസ പ്രഖ്യാപിച്ചത്.
നോർത്തുകൊറിയ പോലുള്ള പ്രദേശങ്ങളിൽ ആഗോള സുരക്ഷക്ക് ഭീഷണി ഉയർത്തുന്ന വിധത്തിൽ ഉയർന്ന് വരുന്ന വെല്ലുവിളികളെ കുറിച്ച് ബ്രിട്ടനും ചൈനയും ചർച്ച ചെയ്യുമെന്നും തെരേസ വെളിപ്പെടുത്തുന്നു. ഇതിന് പുറമെ കാലാവസ്ഥാ മാറ്റം, മലിനീകരണം, ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തൽ, നിക്ഷേപവും സാംസ്‌കാരികബന്ധങ്ങളും ത്വരിതപ്പെടുത്തൽ തുടങ്ങിയവയും ചർച്ച ചെയ്യുമെന്ന് തെരേസ വിശദീകരിക്കുന്നു. ചൈനയിൽ വ്യാപകമായ വ്യാപാര അവസരങ്ങളുണ്ടെന്നും അതിന്റെ ഗുണങ്ങൾ ബ്രിട്ടീഷ് ബിസിനസുകൾക്ക് പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും തെരേസ പറയുന്നു.
ഇക്കാരണത്താലാണ് ബ്രിട്ടനിലെ വിവിധ മേഖലകളിൽ നിന്നുമുള്ള ബിസിനസ് തലവന്മാരെ തന്റെ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും തേരേസ വിശദീകരിക്കുന്നു. യുകെചൈന ബന്ധങ്ങളിലെ സുവർണകാലം തിരിച്ച് കൊണ്ട് വരാനാണ് തന്റെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും തെരേസ പറയുന്നു. നിലവിൽ യുകെയും ചൈനയും തമ്മിലുള്ള വ്യാപാരം റെക്കോർഡ് നിലവാരത്തിലെത്തിയെന്നാണ് ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നത്. ഉഭയകക്ഷി വ്യാപാരത്തിൽ 2010ന് ശേഷം 60 ശതമാനം വർധവാണുണ്ടായിരിക്കുന്നത്. ഉത്തരകൊറിയ ഉയർത്തുന്ന മിസൈൽ ഭീഷണിയും പരിസ്ഥിതി പ്രശ്‌നങ്ങളും തെരേസ ചൈനീസ് നേതാക്കളുമായി ചർച്ച ചെയ്യുന്നതായിരിക്കും.