- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ സൂപ്പർ താരത്തിനെ കാണാനില്ല; സമൂഹമാധ്യമങ്ങളിൽ 62 ദശലക്ഷം ഫോളോവേഴ്സുള്ള നടിയെ കാണാതായതോടെ അഭ്യൂഹങ്ങളും പരക്കുന്നു; ചൈനീസ് അധികൃതർ തട്ടിക്കൊണ്ടുപോയെന്ന് വാർത്തകൾ; നടിയുടെ തിരോധാനത്തിൽ വിവാദം കത്തി ചൈന
ബീജിങ്: ചൈനയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിയും ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്ബോയിൽ 62 ദശലക്ഷം ഫോളോവേഴ്സുമുള്ള പ്രശസ്ത നടിയെ കാണാതായിട്ട് രണ്ടു മാസം. നടി ഫാൻ ബിങ് ബിംഗിനെയാണ് കാണാതായത്. ഇവരുമായി ബന്ധപ്പെട്ട ഒരു വിവരവും പുറത്തുവന്നിട്ടില്ലാത്ത സാഹചര്യത്തിൽ ചൈനീസ് സർക്കാരിന്റെ കസ്റ്റഡിയിലായിരിക്കാമെന്നാണ് ലോകമാധ്യമങ്ങളുടെ വിലയിരുത്തൽ. രണ്ടു മാസമായി ഇവരെ പൊതുവേദിയിൽ കാണാനില്ലെന്ന് മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ ഇവർ എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട് തന്നെ ഏഴാഴ്ച കഴിഞ്ഞു. അധികൃതരുമായുള്ള ബന്ധം വഷളായതാണ് താരത്തെ കാണാതായതിന് കാരണമായി അണിയറയിൽ കേൾക്കുന്നത്. നികുതിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന് പിന്നാലെ 2017 - 18 ചൈനാ ഫിലിം ആൻഡ് ടെലിവിഷൻ സ്റ്റാർ സോഷ്യൽ റെസ്പോൺസിബിലിറ്റി റിപ്പോർട്ടിൽ താരം വിമർശിക്കപ്പെട്ടിരുന്നു. നടീനടന്മാരുടെ ജോലി, ജീവകാരുണ്യ പ്രവർത്തനം, വ്യക്തിഗത ആത്മാർത്ഥത എന്നിവയുമായി ബന്ധപ്പെട്ട് അവർ സമൂഹത്തിന് എങ്ങിനെ മാതൃകയാകുന്നു ചൈനയിൽ എന്ത് നെഗറ്റീവ് ഫലം ഉളവാക്കുന്നു എന്ന
ബീജിങ്: ചൈനയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിയും ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്ബോയിൽ 62 ദശലക്ഷം ഫോളോവേഴ്സുമുള്ള പ്രശസ്ത നടിയെ കാണാതായിട്ട് രണ്ടു മാസം. നടി ഫാൻ ബിങ് ബിംഗിനെയാണ് കാണാതായത്. ഇവരുമായി ബന്ധപ്പെട്ട ഒരു വിവരവും പുറത്തുവന്നിട്ടില്ലാത്ത സാഹചര്യത്തിൽ ചൈനീസ് സർക്കാരിന്റെ കസ്റ്റഡിയിലായിരിക്കാമെന്നാണ് ലോകമാധ്യമങ്ങളുടെ വിലയിരുത്തൽ.
രണ്ടു മാസമായി ഇവരെ പൊതുവേദിയിൽ കാണാനില്ലെന്ന് മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ ഇവർ എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട് തന്നെ ഏഴാഴ്ച കഴിഞ്ഞു. അധികൃതരുമായുള്ള ബന്ധം വഷളായതാണ് താരത്തെ കാണാതായതിന് കാരണമായി അണിയറയിൽ കേൾക്കുന്നത്. നികുതിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന് പിന്നാലെ 2017 - 18 ചൈനാ ഫിലിം ആൻഡ് ടെലിവിഷൻ സ്റ്റാർ സോഷ്യൽ റെസ്പോൺസിബിലിറ്റി റിപ്പോർട്ടിൽ താരം വിമർശിക്കപ്പെട്ടിരുന്നു.
നടീനടന്മാരുടെ ജോലി, ജീവകാരുണ്യ പ്രവർത്തനം, വ്യക്തിഗത ആത്മാർത്ഥത എന്നിവയുമായി ബന്ധപ്പെട്ട് അവർ സമൂഹത്തിന് എങ്ങിനെ മാതൃകയാകുന്നു ചൈനയിൽ എന്ത് നെഗറ്റീവ് ഫലം ഉളവാക്കുന്നു എന്നതിനെ വിലയിരുത്തുന്ന റിപ്പോർട്ടാണ് സോഷ്യൽ റെസ്പോൺസിബിലിറ്റി. അതേസമയം താരം ലോസ് ഏഞ്ചൽസിൽ രാഷ്ട്രീയാഭയം തേടിയതായി റിപ്പോർട്ടുണ്ട്. ഹോളിവുഡ് ആക്ഷൻ സൂപ്പർതാരം ജാക്കിചാൻ നൽകി ഉപദേശപ്രകാരമാണ് താരം അമേരിക്കയിലേക്ക് മുങ്ങിയതെന്നാണ് കേൾക്കുന്നത്. എന്നാൽ ജാക്കിചാൻ ഇത് നിഷേധിച്ചിട്ടുണ്ട്.
താരം ചൈനീക് അധികൃതരുടെ കസ്റ്റഡിയിലാണെന്ന തരത്തിൽ വാർത്തകൾ കഴിഞ്ഞ ദിവസം ചൈനീസ് പത്രമായ സെക്യുരിറ്റീസ് ഡെയ്ലി പുറത്തു വിട്ടിരുന്നു എങ്കിലും വാർത്ത വിവാദമായതോടെ പത്രം മണിക്കൂറുകൾക്കകം പിൻവലിച്ചു. മെയ് മാസം നടന്ന കാൻ ഫിലിം ഫെസ്റ്റിവലിലാണ് നടി അവസാനമായി ഒരു പൊതുവേദിയിൽ എത്തിയത്. ചാരവനിതയുടെ കഥ പറഞ്ഞ 355 എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു ഇത്. അതേസമയം ജസ്സീകാ ചാസ്റ്റെയ്ൻ, പെനലൂപ്പ് ക്രൂസ്, ല്യൂപിറ്റാ ന്യോംഗ്, മരിയാൻ കോട്ടിലാഡ് എന്നിവർ അഭിനയിക്കുന്ന സിനിമയിൽ ഫാൻ ഉണ്ടോ എന്ന് വ്യക്തമല്ല.
ഹോളിവുഡ് സിനിമകളിൽ അടക്കം അഭിനയിച്ചിട്ടുള്ള ഫാൻ ബിങ്ബിങ് ചൈനയിലെ ഏറ്റവും പ്രശസ്തയായ നടിയാണ്. വൻ പണംവാരി ചിത്രമായ എക്സ്മാനിൽ ഫാൻ അഭിനയിച്ചിരുന്നു. 1981 ൽ ക്വിങ്ദാവോയിൽ ആയിരുന്നു ജനനം. വളർന്നത് യാന്തായിയിലും.
ഷാങ്ഹായ് സീ ജിൻ ഫിലിം ആൻഡ് ടെവിലിഷൻ ആർട്ട് കോളേജിലും ഷാങ്ഹായ് തീയേറ്റർ അക്കാദമിയിലും ആയിരുന്നു പഠനം. 2013 മുതൽ, ചൈനയിലെ ഫോർബ്സ് സെലിബ്രിറ്റി ലിസ്റ്റിൽ സമ്പത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനം ഫാൻ ബിങ്ബിങിനാണ്. 2006 ന് ശേഷം എല്ലാ വർഷവും ഇവർ ആദ്യ പത്ത് സ്ഥാനങ്ങൾക്കുള്ളിൽ എത്തിയിരുന്നു. 2014 ൽ പുറത്തിറങ്ങിയ എക്സ് മെൻ ഡേയ്സ് ഓഫ് ഫ്യൂച്ച്വർ പാസ്റ്റ് എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഒന്നിൽ എത്തിയത് ഫാനായിരുന്നു.