- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തങ്ങളുടെ അധീനതയിലുള്ള 'തെക്കൻ ടിബറ്റിൽ' ഇന്ത്യൻ നേതാക്കളുടെ ഒരു പ്രവർത്തനവും അനുവദിക്കില്ല; അരുണാചൽ സന്ദർശിച്ച രാംനാഥ് കോവിന്ദിന്റെ നടപടിയെ വിമർശിച്ച് ചൈന; തർക്കമേഖലയിൽ ഇന്ത്യൻ നേതാക്കൾ ഇടപെടരുതെന്നും മുന്നറിയിപ്പ്
ബെയ്ജിങ്: അരുണാചൽ പ്രദേശ് സന്ദർശിച്ച ഇന്ത്യൻ സർവസൈന്യാധിപൻ ആയ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ നടപടിക്ക എതിരെ ചൈന. ചൈനയുടെ അധീനതയിലുള്ള പ്രദേശമാണെന്ന് വ്യക്തമാക്കിയാണ് ഇന്ത്യൻ പ്രസിഡന്റിന് എതിരായ അയൽരാജ്യത്തിന്റെ വിമർശനം. 'തർക്കത്തിൽപ്പെട്ടു കിടക്കുന്ന' സ്ഥലത്ത് ഇന്ത്യൻ നേതാക്കളുടെ ഒരു പ്രവർത്തനവും അനുവദിക്കില്ലെന്ന് തെക്കൻ ടിബറ്റ് എന്ന് അരുണാചലിനെ വിശേഷിപ്പിച്ചുകൊണ്ട് ചൈനീസ് വക്താവ് പ്രതികരിച്ചു. ദിവസേനെയുള്ള മാധ്യമ വിശദീകരണത്തിലാണു ചൈനീസ് വിദേശകാര്യ വകുപ്പ് വക്താവ് ലു കാങ് നിലപാടു വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ച അവസാനമാണു രാഷ്ട്രപതി അരുണാചലിൽ എത്തിയത്. ഇത് ചൈനയുടെ അധികാരത്തിന് എതിരായ നീക്കമെന്ന നിലയിലാണ് ഇപ്പോൾ ആ രാജ്യം വിമർശനവുമായി എത്തുന്നത്. അരുണാചൽ പ്രദേശിനെ ചൈന അംഗീകരിച്ചിട്ടില്ല. എന്നാൽ അതിർത്തി വിഷയത്തിൽ ചൈനയുടെ നിലപാട് കൃത്യമാണ്. ചർച്ചകളിലൂടെ ഇരുകൂട്ടർക്കും തൃപ്തികരമായ തീരുമാനം എടുക്കുകയാണ് വേണ്ടത്. അതിർത്തിത്തർക്കം പരിഹരിക്കുന്നതുവരെ ഇരു ഭാഗങ്ങളും മേഖലയിലെ സമാധാനവും ശാന്തിയും സംരക
ബെയ്ജിങ്: അരുണാചൽ പ്രദേശ് സന്ദർശിച്ച ഇന്ത്യൻ സർവസൈന്യാധിപൻ ആയ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ നടപടിക്ക എതിരെ ചൈന. ചൈനയുടെ അധീനതയിലുള്ള പ്രദേശമാണെന്ന് വ്യക്തമാക്കിയാണ് ഇന്ത്യൻ പ്രസിഡന്റിന് എതിരായ അയൽരാജ്യത്തിന്റെ വിമർശനം.
'തർക്കത്തിൽപ്പെട്ടു കിടക്കുന്ന' സ്ഥലത്ത് ഇന്ത്യൻ നേതാക്കളുടെ ഒരു പ്രവർത്തനവും അനുവദിക്കില്ലെന്ന് തെക്കൻ ടിബറ്റ് എന്ന് അരുണാചലിനെ വിശേഷിപ്പിച്ചുകൊണ്ട് ചൈനീസ് വക്താവ് പ്രതികരിച്ചു. ദിവസേനെയുള്ള മാധ്യമ വിശദീകരണത്തിലാണു ചൈനീസ് വിദേശകാര്യ വകുപ്പ് വക്താവ് ലു കാങ് നിലപാടു വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ച അവസാനമാണു രാഷ്ട്രപതി അരുണാചലിൽ എത്തിയത്. ഇത് ചൈനയുടെ അധികാരത്തിന് എതിരായ നീക്കമെന്ന നിലയിലാണ് ഇപ്പോൾ ആ രാജ്യം വിമർശനവുമായി എത്തുന്നത്.
അരുണാചൽ പ്രദേശിനെ ചൈന അംഗീകരിച്ചിട്ടില്ല. എന്നാൽ അതിർത്തി വിഷയത്തിൽ ചൈനയുടെ നിലപാട് കൃത്യമാണ്. ചർച്ചകളിലൂടെ ഇരുകൂട്ടർക്കും തൃപ്തികരമായ തീരുമാനം എടുക്കുകയാണ് വേണ്ടത്. അതിർത്തിത്തർക്കം പരിഹരിക്കുന്നതുവരെ ഇരു ഭാഗങ്ങളും മേഖലയിലെ സമാധാനവും ശാന്തിയും സംരക്ഷിക്കാൻ പ്രയത്‌നിക്കണം.. തർക്ക മേഖലകളിൽ ഇന്ത്യൻ നേതാക്കൾ ഇടപെടുന്നതിനെ ചൈന എതിർക്കുന്നു- ലു കാങ് വ്യക്തമാക്കി.
അതേസമയം ചൈനയ്ക്ക് ഒട്ടേറെ വ്യവസായ താൽപര്യമുള്ള രാജ്യമാണ് ഇന്ത്യ എന്നതിനാൽ അക്കാര്യത്തിൽ ഒരു മയപ്പെടുത്തലും ചൈന മുന്നോട്ടുവയ്ക്കുന്നുണ്ട്. വികസന കാര്യത്തിൽ ഇന്ത്യ ചൈന ബന്ധം പ്രധാനപ്പെട്ട നിലയിലാണെന്നും അതിനെ സങ്കീർണമാക്കുന്ന നടപടികൾ ഇന്ത്യ സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്നുമാണ് ചൈനീസ് പ്രതികരണം.
അരുണാചലിന്റെ സംസ്ഥാനത്തിന്റെ പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്യാനാണ് രാഷ്ട്രപതി എത്തിയത്. നേരത്തേ, ടിബറ്റൻ ആത്മീയാചാര്യൻ ദലൈ ലാമയെ അരുണാചലിൽ വരാൻ അനുവദിച്ച ഇന്ത്യൻ നടപടിയെ ചൈന അതിശക്തമായി എതിർത്തിരുന്നു. ഇതിന് പിന്നാലെ പല ഘട്ടങ്ങളിലും അരുണാചൽ ചൈനയുടെ ഭാഗമാണെന്ന മട്ടിൽ പ്രതികരണങ്ങളും ഉണ്ടായി.