- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈന ബന്ധം പാക്കിസ്ഥാന് പിടിവള്ളിയാകുന്നു; സാമ്പത്തിക സഹായവുമായി ചൈനയുടെ ഇടപെടൽ; 600 കോടി അമേരിക്കൻ ഡോളറിന്റെ സഹായം നൽകിയേക്കും; അഭ്യൂഹം ഇമ്രാൻ ഖാൻ ചൈനീസ് പ്രസിഡന്റുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ; പാക്കിസ്ഥാൻ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി
ബെയ്ജിങ്: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പാക്കിസ്ഥാന് ചൈനയുടെ പിന്തുണ. 600 കോടി അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക സഹായം ചൈന നൽകിയേക്കുമെന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. 150 കോടി ഡോളറിന്റെ വായ്പയ്ക്കും, ചൈന - പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്ക് നൽകുന്ന 300 കോടിക്കും പുറമെയാണിതെന്നാണ് സൂചന. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ചൈനയും പാക്കിസ്ഥാനും നടത്തിയിട്ടില്ലെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് അധികാരമേറ്റയുടൻ തന്റെ സർക്കാരിന് നേരിടേണ്ടി വന്നതെന്ന് ഷീ ജിൻപിങ്ങുമായി നടത്തിയ ചർച്ചയിൽ ഇമ്രാൻ ഖാൻ പറഞ്ഞു. പാക്കിസ്ഥാനുമായുള്ള ബന്ധത്തിന് ചൈന മുൻഗണന നൽകുമെന്ന് ജിൻപിങ് ചർച്ചയിൽ ഉറപ്പുനൽകി. സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ പാക്കിസ്ഥാൻ ഐഎംഎഫിനെ സമീപിച്ചിട്ടുണ്ട്. എന്നാൽ കർശന വ്യവസ്ഥകളാണ് ഐഎംഎഫ് മുന്നോട്ടുവച്ചിട്ടുള്ളത്. ചൈന - പാക്കിസ
ബെയ്ജിങ്: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പാക്കിസ്ഥാന് ചൈനയുടെ പിന്തുണ. 600 കോടി അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക സഹായം ചൈന നൽകിയേക്കുമെന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.
150 കോടി ഡോളറിന്റെ വായ്പയ്ക്കും, ചൈന - പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്ക് നൽകുന്ന 300 കോടിക്കും പുറമെയാണിതെന്നാണ് സൂചന. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ചൈനയും പാക്കിസ്ഥാനും നടത്തിയിട്ടില്ലെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.
ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് അധികാരമേറ്റയുടൻ തന്റെ സർക്കാരിന് നേരിടേണ്ടി വന്നതെന്ന് ഷീ ജിൻപിങ്ങുമായി നടത്തിയ ചർച്ചയിൽ ഇമ്രാൻ ഖാൻ പറഞ്ഞു. പാക്കിസ്ഥാനുമായുള്ള ബന്ധത്തിന് ചൈന മുൻഗണന നൽകുമെന്ന് ജിൻപിങ് ചർച്ചയിൽ ഉറപ്പുനൽകി.
സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ പാക്കിസ്ഥാൻ ഐഎംഎഫിനെ സമീപിച്ചിട്ടുണ്ട്. എന്നാൽ കർശന വ്യവസ്ഥകളാണ് ഐഎംഎഫ് മുന്നോട്ടുവച്ചിട്ടുള്ളത്. ചൈന - പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതി അടക്കമുള്ളവ വിലയിരുത്തിയശേഷമെ സഹായം നൽകൂവെന്ന നിലപാടിലാണ് ഐഎംഎഫ്. എന്നാൽ, സാമ്പത്തിക ഇടനാഴി പദ്ധതിയുടെ വിശദാംശങ്ങൾ രഹസ്യമാക്കി വച്ചിരിക്കുകയാണ് പാക്കിസ്ഥാൻ.
ചൈനയുടെ കടംവീട്ടാൻ ഐഎംഎഫിന്റെ പണം ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തിയിരുന്നു. ഐഎംഎഫ് പ്രതിനിധി സംഘം ഉടൻ ചൈന സന്ദർശിച്ചേക്കും. എന്നാൽ ഐഎംഎഫിനെ ആശ്രയിക്കുന്നത് പരാമധി കുറയ്ക്കാനാണ് പാക്കിസ്ഥാനിലെ ഇമ്രാൻ ഖാൻ സർക്കാർ ആഗ്രഹിക്കുന്നത്. ചൈനയുടെയും സൗദി അറേബ്യയുടെയും സഹായം ലഭിക്കുന്നതോടെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷ.
അതേസമയം സാമ്പത്തിക പ്രതിസന്ധിമൂലം പാചകാവശ്യത്തിനായി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഔദ്യോഗിക വസതിയിൽ വളർത്തിയിരുന്ന എട്ട് എരുമകളെയാണ് ഇമ്രാൻ ഖാൻ ലേലത്തിലൂടെ വിറ്റത്. ഇതിലൂടെ 23,02,000 രൂപയാണ് ഇമ്രാൻ ഖാൻ ഖജനാവിലേക്ക് എത്തിച്ചത്.