- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുറത്തുനിന്നുള്ളവർ ഇനി മതപരമായ കണ്ടന്റുകൾ പ്രചരിപ്പിക്കണ്ട'; നിരോധനം ഏർപ്പെടുത്തി ചൈന; വീഡിയോ പ്രചരിപ്പിക്കുന്നതിന് പ്രാദേശിക റെഗുലേറ്ററിൽ നിന്നും ലൈസൻസ് നിർബന്ധമാക്കി
ബീജിങ്: രാജ്യത്ത് മതപരമായ കണ്ടന്റുകൾ പ്രചരിപ്പിക്കുന്നതിൽ നിന്നും വിദേശികളെ നിരോധിച്ച് ചൈന.ഓൺലൈനായി കണ്ടന്റുകൾ പ്രചരിപ്പിക്കുന്നതിൽ നിന്നുമാണ് വിദേശികളെയും വിദേശ സംഘടനകളെയും നിരോധിച്ചത്.
ചൈനയുടെ പ്രാദേശിക റെഗുലേറ്ററിൽ നിന്നും ലൈസൻസ് ലഭിക്കാത്ത പക്ഷം വിദേശികൾക്കാർക്കും ഇനിമുതൽ മതപരമായ ചടങ്ങുകളും മറ്റുമൊക്കെ സംബന്ധിച്ച വിവരങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കാൻ സാധിക്കില്ല.'മെഷേഴ്സ് ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഇന്റർനെറ്റ് റിലീജിയസ് ഇൻഫർമേഷൻ സർവീസസ്' എന്ന പേരിലാണ് പുതിയ നിയന്ത്രണങ്ങൾ പ്രസിദ്ധപ്പെടുത്തിയത്.
ദേശീയ സുരക്ഷ മുൻനിർത്തിയാണ് പുതിയ നിയന്ത്രണങ്ങളെന്ന് ബുധനാഴ്ച പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത്.ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പങ്കെടുത്ത 'നാഷണൽ റിലീജിയസ് വർക്ക് കോൺഫറൻസ്' നടന്ന് രണ്ടാഴ്ചകൾക്ക് ശേഷമാണ് പുതിയ നിയന്തരണത്തിന്റെ വാർത്തകൾ പുറത്തുവരുന്നത്.
മറുനാടന് മലയാളി ബ്യൂറോ