- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അരുണാചൽ പ്രദേശിൽ ചൈന ഗ്രാമം നിർമ്മിച്ചതായി റിപ്പോർട്ട്; വീണ്ടും രാജ്യത്തെ നടുക്കി ചൈനയുടെ ഇടപെടൽ; പുറത്ത് വിട്ടത് 2019 ലെ ഉപഗ്രഹചിത്രങ്ങൾ; ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വദേശകാര്യമന്ത്രാലയം
ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ചൈന പുതിയ ഗ്രാമമുണ്ടാക്കിയെന്ന് റിപ്പോർട്ട്. എൻഡിടി വിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏതാണ്ട് നൂറിലധികം വീടുകളാണ് ഈ ഗ്രാമ ത്തിലുള്ളതെന്നും 4.5 കിലോമീറ്റർ ഇന്ത്യൻ അതിർത്തിക്കുള്ളിലെ ഗ്രാമം രാജ്യത്തിന്റെ സുര ക്ഷയ്ക്ക് ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ.ഇതിന്റെ ഉപഗ്രഹചിത്രങ്ങളും എൻ.ഡി.ടിവി പുറത്തുവിട്ടിട്ടുണ്ട്.2019,20 വർഷങ്ങളിലെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ 2020 നവംബർ ഒന്നിലെ ചിത്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ കാണാം.
സുബൻസിരി ജില്ലയിലെ സരി ഷു നദിയുടെ തീരത്തായാണ് ഗ്രാമം പണിതിരിക്കുന്നത്. ഇത് ഇ ന്ത്യയും ചൈനയും ഏറെ വർഷങ്ങളായി തങ്ങളുടെ ഭൂപരിധിക്കുള്ളിൽ കൊണ്ടുവരാൻ ശ്രമിക്കു ന്ന തർക്കഭൂമിയാണ്. ഹിമാലയത്തിന്റെ കിഴക്കായാണ് ഗ്രാമത്തിന്റെ സ്ഥാനം. ഇവിടെ ഇന്ത്യയു ടേയും ചൈനയുടേയും സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുക പതിവാണെന്നതും ശ്രദ്ധേയമാണ്.
റിപ്പോർട്ട് പുറത്ത് വന്നതോടെ വിഷയത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം രംഗ ത്തെത്തി. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവികാസങ്ങളും നിരന്തരം നിരീക്ഷി ച്ചുവരികയാണെന്നും ഇക്കാര്യത്തിൽ ആവശ്യമായ എല്ലാനടപടികളും സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ചൈന ഇത്തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും പ്രസ്താവനയിൽ പറയുന്നു.
നമ്മുടെ സർക്കാരും റോഡുകളും പാലങ്ങളും ഉൾപ്പെടെ അതിർത്തിയിലെ അടിസ്ഥാന സൗക ര്യങ്ങൾ വികസിപ്പിക്കുന്നുണ്ട്. ഇത് അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഏറെ സ ഹായകരമായി. മറ്റുപ്രദേശങ്ങളുമായുള്ള ബന്ധം എളുപ്പമാക്കി. അതേസമയം, ഇന്ത്യയുടെ സുര ക്ഷയെ ബാധിക്കുന്ന എല്ലാസംഭവ വികാസങ്ങളും സർക്കാർ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. രാ ജ്യത്തിന്റെ പരമാധികാരവും പ്രാദേശികമായ സമഗ്രതയും സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അരുണാചൽ പ്രദേശ് അടക്കമുള്ള അതിർത്തി പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ വ്യക്ത മാക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ