- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശൈത്യകാല ഒളിമ്പിക്സിനും കാണികൾക്ക് പ്രവേശനമില്ല; പൊതുജനങ്ങൾക്കുള്ള ടിക്കറ്റ് വിൽപന ചൈന റദ്ദാക്കി; നിലവിൽ പ്രവേശനം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രം
ബെയ്ജിങ്: കോവിഡ് വ്യാപനം മൂലം പൊതുജനങ്ങൾക്കുള്ള ശൈത്യകാല ഒളിമ്പിക്സ് ടിക്കറ്റ് വിൽപന പദ്ധതി ചൈന റദ്ദാക്കി. കോവിഡ് വ്യാപനം കണക്കിലെടുത്ത് പൊതുജനങ്ങളെ പരമാവധി ഒളിമ്പിക്സ് വേദിയിൽ നിന്ന് മാറ്റി നിർത്തുന്നതിനുവേണ്ടിയാണ് ചൈന ഈ തീരുമാനം കൈക്കൊണ്ടത്.
ക്ഷണം സ്വീകരിച്ചെത്തുന്നവർക്ക് മാത്രമാണ് നിലവിൽ വേദിയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. എ.എഫ്.പി യാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ലോകമെമ്പാടും കോവിഡ് കേസുകൾ കുതിച്ചയുർന്നതോടെ ഒളിമ്പിക്സിലും കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും. നിലവിലെ സാഹചര്യത്തിൽ ഒളിമ്പിക്സുമായി മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ് ചൈന.
ഫെബ്രുവരി നാലുമുതൽ 20 വരെയാണ്ശൈത്യകാല ഒളിമ്പിക്സ് നടക്കുക. ചൈനയുടെ ആസ്ഥാനമായ ബെയ്ജിങ്ങാണ് ഒളിമ്പിക്സിന് വേദിയാകുന്നത്.
സ്പോർട്സ് ഡെസ്ക്
Next Story