- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണാതായ ഇന്റർപോൾ തലവൻ തങ്ങളുടെ കസ്റ്റഡിയിലെന്ന് ചൈന; രാജ്യത്തെ നിയമം തെറ്റിച്ച മെങ് കഴിയുന്നത് അഴിമതി വിരുദ്ധവിഭാഗത്തിന്റെ തടവിൽ; മെങിന്റെ ജീവൻ അപകടത്തിലെന്ന് ഭാര്യ; മെങ്, ചൈനയുടെ കടുവാ വേട്ടയിൽ അപ്രത്യക്ഷമാകുന്ന രണ്ടാമത്തെ പ്രശസ്ത വ്യക്തി
ബെയ്ജിങ്: കാണാതായ ഇന്റർപോൾ തലവൻ മെങ് ഹോങ് വേ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തെ അഴിമതി വിരുദ്ധവിഭാഗത്തിന്റെ തടവിലാണു മെങ്ങെന്നും ചൈന അറിയിച്ചു. കഴിഞ്ഞമാസം അവസാനത്തോടെ മെങ് ഹോങ് വേയെ കാണാനില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഇതിന് പിന്നാലെ തന്നെ മെങിന്റെ തിരോധാനത്തിന് പിന്നിൽ ചൈനീസ് ഭരണകൂടമാണെന്ന് ആരോപണം വന്നിരുന്നു. അതേസമയം, മെങ്ങിന്റെ ജീവൻ അപകടത്തിലാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗ്രേസ് ആശങ്ക പ്രകടിപ്പിച്ചു. അപ്രത്യക്ഷമാകുന്നതിനു മുൻപ് മെങ് അവസാനം അയച്ച സന്ദേശത്തിൽ കത്തിയുടെ ഇമോജിയാണുള്ളതെന്ന് അവർ വ്യക്തമാക്കി. ഇമോജി അയയ്ക്കുന്നതിനു മുൻപ്, തന്റെ ഫോൺ കോളിനായി കാത്തിരിക്കണമെന്നു മെങ് ഗ്രേസിനെ അറിയിച്ചിരുന്നു. എന്നാൽ അതിനുപിന്നാലെ കത്തിയുടെ ഇമോജിയുമെത്തി. എന്താണ് അദ്ദേഹത്തിനു സംഭവിച്ചതെന്നു തനിക്കറിയില്ലെന്നും ഗ്രേസ് പറയുന്നു. രണ്ട് വർഷം മുൻപാണ് മെങ് ഹോങ് വേ ഇന്റർപോളിന്റെ തലവനായി ചുമതല ഏറ്റെടുത്തത്. 2020 വരെ അ
ബെയ്ജിങ്: കാണാതായ ഇന്റർപോൾ തലവൻ മെങ് ഹോങ് വേ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തെ അഴിമതി വിരുദ്ധവിഭാഗത്തിന്റെ തടവിലാണു മെങ്ങെന്നും ചൈന അറിയിച്ചു. കഴിഞ്ഞമാസം അവസാനത്തോടെ മെങ് ഹോങ് വേയെ കാണാനില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഇതിന് പിന്നാലെ തന്നെ മെങിന്റെ തിരോധാനത്തിന് പിന്നിൽ ചൈനീസ് ഭരണകൂടമാണെന്ന് ആരോപണം വന്നിരുന്നു.
അതേസമയം, മെങ്ങിന്റെ ജീവൻ അപകടത്തിലാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗ്രേസ് ആശങ്ക പ്രകടിപ്പിച്ചു. അപ്രത്യക്ഷമാകുന്നതിനു മുൻപ് മെങ് അവസാനം അയച്ച സന്ദേശത്തിൽ കത്തിയുടെ ഇമോജിയാണുള്ളതെന്ന് അവർ വ്യക്തമാക്കി. ഇമോജി അയയ്ക്കുന്നതിനു മുൻപ്, തന്റെ ഫോൺ കോളിനായി കാത്തിരിക്കണമെന്നു മെങ് ഗ്രേസിനെ അറിയിച്ചിരുന്നു. എന്നാൽ അതിനുപിന്നാലെ കത്തിയുടെ ഇമോജിയുമെത്തി. എന്താണ് അദ്ദേഹത്തിനു സംഭവിച്ചതെന്നു തനിക്കറിയില്ലെന്നും ഗ്രേസ് പറയുന്നു.
രണ്ട് വർഷം മുൻപാണ് മെങ് ഹോങ് വേ ഇന്റർപോളിന്റെ തലവനായി ചുമതല ഏറ്റെടുത്തത്. 2020 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു, എന്നാൽ ചൈന കസ്റ്റഡിയിലെടുത്തു എന്ന പ്രസ്താവന വന്നതോടെ ഇന്റർപോൾ താത്കാലിക പ്രസിഡന്റിനെ നിയമിച്ചു. സമൂഹത്തിലെ ഉയർന്ന നിലയിൽ പ്രവർത്തിക്കുന്നവരെ അഴിമതി ആരോപിച്ച് കടുവ വേട്ട എന്ന കോഡിലാണ് ചൈനീസ് അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുക്കുന്നത്. എന്നാൽ ഇവരെ കുറിച്ച് യാതൊരു വിവരവും പിന്നീട് പുറം ലോകത്തിന് ലഭ്യമാവുകയില്ല. ഇതിനിടെ, മെങ്ങിന്റെ രാജിക്കത്ത് ഞായറാഴ്ച ഇന്റർപോളിനു ലഭിച്ചു.മെങ് ഹോങ് വേയുടെ തിരോധാനത്തെക്കുറിച്ച് ഇന്റർപോൾ അന്വേഷണം ആരംഭിച്ചതോടെയാണ് വിവരങ്ങൾ പുറത്ത് വിടാൻ ചൈന നിർബന്ധിതരായത്.
ചൈനയിൽ അഴിമതിക്കേസുകൾ കൈകാര്യം ചെയ്യുന്ന നാഷനൽ സൂപ്പർവിഷൻ കമ്മിഷൻ ഇന്റർപോൾ ഉദ്യോഗസ്ഥരെ കാണും. ചൈനയിൽ അടുത്തിടെ കാണാതായ രണ്ടാമത്തെ പ്രമുഖനാണു മെങ്. പ്രശസ്ത നടി ഫാൻ ബിങ്ബിങ് ആണ് ഈ കണ്ണിയിലെ ആദ്യ വ്യക്തി. ജൂണിൽ ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷയായ ഫാൻ ആദായ നികുതി ഉദ്യോഗസ്ഥരുടെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന ഔദ്യോഗിക സ്ഥിരീകരണം വന്നതു ദിവസങ്ങൾക്കു മുൻപാണ്. നികുതിവെട്ടിപ്പ് ആരോപിച്ച് 70 ദശലക്ഷം ഡോളർ പിഴയാണ് ആദായനികുതി വകുപ്പ് ഇവർക്കു ചുമത്തിയിട്ടുള്ളത്. ഇന്റർപോൾ ആസ്ഥാനമായ ഫ്രാൻസിലെ ലിയോണിൽ കുടുംബസമേതം താമസിക്കുന്ന മെങ് ചൈനയിൽ പൊതുസുരക്ഷാ സഹമന്ത്രി കൂടിയാണ്.