- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സറോഗസി നിരോധനത്തിനുള്ള പദ്ധതി ഉപേക്ഷിച്ച് ചൈന; സറോഗസി നിരോധനം ബ്ലാക്ക് മാർക്കറ്റ് സൃഷ്ടിച്ചേക്കുമെന്ന് ഭയം
ബീജിങ്: വാടകഗർഭപാത്രത്തിലൂടെ പ്രസവം നടത്തുന്നത് നിരോധിക്കാനുള്ള പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ച് ചൈന. രാജ്യത്ത് സറോഗസി നിരോധിക്കുന്നതിന് നിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലായിരുന്നു ചൈന. എന്നാൽ സറോഗസി നിരോധനം ഇതുസംബന്ധിച്ചുള്ള ബ്ലാക്ക് മാർക്കറ്റ് വ്യാപകമാകുമെന്ന് അഭിപ്രായം ഉയർന്നതിനെ തുടർന്നാണ് സറോഗസി നിരോധനം ഉപേക്ഷിച്
ബീജിങ്: വാടകഗർഭപാത്രത്തിലൂടെ പ്രസവം നടത്തുന്നത് നിരോധിക്കാനുള്ള പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ച് ചൈന. രാജ്യത്ത് സറോഗസി നിരോധിക്കുന്നതിന് നിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലായിരുന്നു ചൈന. എന്നാൽ സറോഗസി നിരോധനം ഇതുസംബന്ധിച്ചുള്ള ബ്ലാക്ക് മാർക്കറ്റ് വ്യാപകമാകുമെന്ന് അഭിപ്രായം ഉയർന്നതിനെ തുടർന്നാണ് സറോഗസി നിരോധനം ഉപേക്ഷിച്ചത്.
രാജ്യത്ത് സറോഗസി നിരോധിച്ചാലും സമ്പന്നരായിട്ടുള്ളവർ സറോഗസി നിയമവിധേയമാക്കിയിട്ടുള്ള രാജ്യങ്ങളിലേക്ക് പോകുമെന്നും അതുകൊണ്ട് ഇത് ഇവിടെ നിരോധിക്കുന്നതിൽ അർഥമില്ലെന്നും ഇതുസംബന്ധിച്ചു ചേർന്ന സ്റ്റാൻഡിങ് കമ്മിറ്റി വാദിച്ചു. വാടക ഗർഭപാത്രത്തിലൂടെ ഒരു കുട്ടി ഉണ്ടാകുന്നതിന് യുഎസിൽ 125,000 ഡോളറിനും 175,000 ഡോളറിനും മധ്യേയാണ് ചെലവ്.
ചൈനയിൽ സറോഗസി നിരോധിച്ചാൽ അത് പാവപ്പെട്ട സ്ത്രീകളെ ചൂഷണം ചെയ്യുന്നതിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുമെന്നും ഇവരുടെ അവകാശങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ചിലർ ചൂണ്ടിക്കാട്ടി.