- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ മൂന്നിരട്ടി; അമേരിക്കയ്ക്ക് പോലും ഒപ്പം വരാൻ പറ്റുന്നില്ല; സൈനിക ചെലവ് കുത്തനെ ഉയർത്തി ചൈന വെല്ലുവിളിക്കുന്നത് ആരെ? ഒന്നും പിടികിട്ടാതെ പാശ്ചാത്യ ലോകം; യഥാർത്ഥ ഭീഷണി ചൈനയും റഷ്യയും എന്നു തന്നെ തിരിച്ചറിഞ്ഞു അമേരിക്കയും ബ്രിട്ടനും ജപ്പാനും
ബീജിങ്: ആണവായുധങ്ങൾ കൊണ്ട് മത്സരിക്കുകയാണ് ലോകത്തെ വികസിത രാജ്യങ്ങൾ. എന്നാൽ അതുക്കും മേലെയുള്ള ചൈനയുടെയും റഷ്യയുടേയും കുതിച്ചു പോക്കാണ് ലോകത്തെ അതിശയിപ്പിച്ചു കൊണ്ടിരിക്കുന്നത്. സൈനിക ചെലവിൽ കൂടുതൽ തുക മാറ്റിവെച്ച് പുത്തൻ പരീക്ഷണവുമായി ചൈനയും ലോകം മുഴുവൻ കത്തിച്ച് ചാമ്പലാക്കാൻ ശേഷിയുള്ള ആണവായുധങ്ങൾ നിർമ്മിച്ചു റഷ്യയും ലോകത്തെ തന്നെ വെല്ലു വിളിക്കുകയാണ്. പ്രതിരോധ ബഡ്ജറ്റിൽ 8.1 ശതമാനം വർദ്ധനവാണ് ചൈന നടപ്പിലാക്കിയിരിക്കുന്നത്. അതായത് ചൈനയുടെ സൈനിക ചെലവ് 1.1 ട്രില്ല്യൺ യുവാൻ (125 ബില്ല്യൺ പൗണ്ട്) ആയാണ് ഈ വർഷം വർദ്ധിച്ചിരിക്കുന്നത്. ദൂരെ സ്ഥലത്തു നിന്നും ആകാശത്തു കൂടെയും സമുദ്രത്തിലൂടെയും വിക്ഷേപിക്കാവുന്ന എയർ ക്രാഫ്റ്റുകൾ നിർമ്മിക്കാനുള്ള പണിപ്പുരയിലാണ് ചൈന. നാഷണൽ പീപ്പിൾസ് കോൺഗ്രസ് പ്രതിരോധ ചെലവ് കുത്തനെ ഉയർത്തുകയായിരുന്നു. അമേരിക്കയ്ക്ക് പിന്നിൽ രണ്ടാമതായി പ്രതിരോധത്തിനായി ബഡ്ജറ്റിൽ ഏറ്റവും കൂടുതൽ തുക നീക്കി വയ്ക്കുന്ന രാജ്യമായി ചൈനമാറി. ബഡ്ജറ്റിൽ വൻ തുകയാണ് ചൈന പ്രതിരോധത്തിനായി നീക്കി വയ്
ബീജിങ്: ആണവായുധങ്ങൾ കൊണ്ട് മത്സരിക്കുകയാണ് ലോകത്തെ വികസിത രാജ്യങ്ങൾ. എന്നാൽ അതുക്കും മേലെയുള്ള ചൈനയുടെയും റഷ്യയുടേയും കുതിച്ചു പോക്കാണ് ലോകത്തെ അതിശയിപ്പിച്ചു കൊണ്ടിരിക്കുന്നത്. സൈനിക ചെലവിൽ കൂടുതൽ തുക മാറ്റിവെച്ച് പുത്തൻ പരീക്ഷണവുമായി ചൈനയും ലോകം മുഴുവൻ കത്തിച്ച് ചാമ്പലാക്കാൻ ശേഷിയുള്ള ആണവായുധങ്ങൾ നിർമ്മിച്ചു റഷ്യയും ലോകത്തെ തന്നെ വെല്ലു വിളിക്കുകയാണ്.
പ്രതിരോധ ബഡ്ജറ്റിൽ 8.1 ശതമാനം വർദ്ധനവാണ് ചൈന നടപ്പിലാക്കിയിരിക്കുന്നത്. അതായത് ചൈനയുടെ സൈനിക ചെലവ് 1.1 ട്രില്ല്യൺ യുവാൻ (125 ബില്ല്യൺ പൗണ്ട്) ആയാണ് ഈ വർഷം വർദ്ധിച്ചിരിക്കുന്നത്. ദൂരെ സ്ഥലത്തു നിന്നും ആകാശത്തു കൂടെയും സമുദ്രത്തിലൂടെയും വിക്ഷേപിക്കാവുന്ന എയർ ക്രാഫ്റ്റുകൾ നിർമ്മിക്കാനുള്ള പണിപ്പുരയിലാണ് ചൈന.
നാഷണൽ പീപ്പിൾസ് കോൺഗ്രസ് പ്രതിരോധ ചെലവ് കുത്തനെ ഉയർത്തുകയായിരുന്നു. അമേരിക്കയ്ക്ക് പിന്നിൽ രണ്ടാമതായി പ്രതിരോധത്തിനായി ബഡ്ജറ്റിൽ ഏറ്റവും കൂടുതൽ തുക നീക്കി വയ്ക്കുന്ന രാജ്യമായി ചൈനമാറി. ബഡ്ജറ്റിൽ വൻ തുകയാണ് ചൈന പ്രതിരോധത്തിനായി നീക്കി വയ്ക്കുന്നത്. ഈ വർഷം പ്രതിരോധത്തിനായി ചിലവഴിക്കുന്നത് കഴിഞ്ഞ വർഷത്തെ ജിഡിപിയായിരുന്ന 82.7 ട്രില്ല്യൺ യുവാന്റെ 1.3 ശതമാനമാണ്.
അതേസമയം ചൈന പ്രതിരോധത്തിനായി ചിലവഴിക്കുന്നു എന്ന് പറഞ്ഞ് പുറത്ത് വിടുന്ന കണക്കുകൾ കൃത്യമല്ലെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. കണക്കിൽപ്പെടുത്താത്ത കോടികൾ ഇവർ പ്രതിരോധത്തിനായി ചിലവഴിക്കുന്നുണ്ട് എന്ന് തന്നെയാണ് ഇവർ വിലയിരുത്തന്നത്. യുഎസ്, ജപ്പാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ചൈനയുടെ പ്രതിരോധ ചെലവ് അറിഞ്ഞ് ആശങ്കയിലാണ്. അനാവശ്യമായി ചൈന പ്രതിരോധത്തിന് കോടികൾ ചിലവഴിക്കുന്നതായി വിമർശകർ പറയുന്നു.
സൈന്യകരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും സൈന്യത്തിന്റെ പരിശീലനത്തിനും കൊറിയൻ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതലേക്കുമാണ് പണം ചിലവഴിക്കുന്നത്. അമേരിക്കൻ സൈന്യം ചൈനയുടെ തീരത്തെത്തുന്നുണ്ടോ എന്ന് അപ്പപ്പോൾ നിരീക്ഷിക്കാനും വൻ സംവിധാനമാണ് ചൈന ഒരുക്കിയിരിക്കുന്നത്.
ഉക്രൈനിൽ നിന്നും മറ്റും ധാരാളമായി എയർക്രാഫ്റ്റ് കരിയറുകളും മറ്റും ചൈന വാങ്ങിക്കൂട്ടന്നു. നിരവധി കപ്പൽ വേദ അന്തർവാഹിനികളും ചൈനീസ് പടയിൽ മുൻ നിരയിൽ പ്രവർത്തിക്കുന്നുണ്ട. അമേരിക്കയ്ക്ക് ആധിപത്യമുള്ള ഇൻഡോ പസഫിക്ക് മേഖലയിലാണ് ഇത്തരം അന്തർവാഹിനികളെ വിന്യസിച്ചിരിക്കുന്നത്. അമേരിക്കൻ സൈന്യത്തിന് പുറമേ ഇന്ത്യയ്ക്കും ജപ്പാനും പ്രാതിനിധ്യമുള്ള പ്രദേശം കൂടിയാണിത്.
ആകാശത്തും ചൈനിസ് ആധിപത്യം അരക്കിട്ടുറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ മാസം ചൈന ചാരപ്രവർത്തനത്തിനായി ജെ-20 ജെറ്റുകൾ വാങ്ങിയിരുന്നു. കൂടാതെ അഞ്ചാം തലമുറ ജെറ്റുകളായ യുഎസ് എഫ്-22, എഫ്-35 എന്നിവയും ചൈനിസ് സേനയിൽ ഉണ്ട്. ആന്റി മിസൈൽ ഡിഫൻസ് സിസ്്‌ററവും ഫെബ്രുവരി ആദ്യം ചൈന പരീക്ഷിച്ചിരുന്നു. റഷ്യയും ചൈനയും ഇങ്ങനെ ആണവായുധങ്ങളുടെ മുൾമുനയിൽ ലോകത്തെ നിർത്തിയിരിക്കുകയാണ്.