- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bharath
- /
- Tamil Nadu
ചൈന ലൈൻ ഉപേക്ഷിച്ചു കേരള സിപിഐ(എം); കമ്യൂണിസ്റ്റുകാരല്ലാത്ത ചൈനയുമായി സഖ്യം വേണ്ടെന്നു പ്രതിനിധികൾ
ആലപ്പുഴ: മധുര മനോജ്ഞ ചൈന എന്ന കാഴ്ചപ്പാടിൽ നിന്നു പിന്നോട്ടു പോകുകയാണോ കേരളത്തിലെ സിപിഐ(എം). കമ്യൂണിസ്റ്റു ചൈന എന്നു ഇന്നത്തെ നിലയിൽ പറയാൻ ആകാത്തതിനാൽ അവരുമായി ഇനി വലിയ അടുപ്പം വേണ്ടെന്ന മട്ടിലാണത്രെ സംസ്ഥാന സമ്മേളന പ്രതിനിധികൾ അഭിപ്രായപ്പെട്ടത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തരായാണ് പ്രതിനിധികൾ സമ്മേ
ആലപ്പുഴ: മധുര മനോജ്ഞ ചൈന എന്ന കാഴ്ചപ്പാടിൽ നിന്നു പിന്നോട്ടു പോകുകയാണോ കേരളത്തിലെ സിപിഐ(എം). കമ്യൂണിസ്റ്റു ചൈന എന്നു ഇന്നത്തെ നിലയിൽ പറയാൻ ആകാത്തതിനാൽ അവരുമായി ഇനി വലിയ അടുപ്പം വേണ്ടെന്ന മട്ടിലാണത്രെ സംസ്ഥാന സമ്മേളന പ്രതിനിധികൾ അഭിപ്രായപ്പെട്ടത്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തരായാണ് പ്രതിനിധികൾ സമ്മേളനത്തിൽ സംസാരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും മനോഹര മാതൃകയായി സഖാക്കൾ ഉയർത്തിക്കാട്ടിയിരുന്ന രാജ്യമാണ് ചൈന. എന്നാൽ, അടുത്തിലെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കമ്യൂണിസം എന്ന ചിന്താഗതിയിൽ നിന്നു വ്യതിചലിക്കുന്നതായാണ് പ്രതിനിധികളുടെ പരാമർശമുണ്ടായത്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സോഷ്യലിസ്റ്റ് സ്വഭാവം നഷ്ടമായോ എന്നു ചില പ്രതിനിധികൾ സംശയമുയർത്തി. അന്താരാഷ്ട്ര തലത്തിൽ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കു ചൈനയുടെ നയങ്ങൾ സഹായകമാകുമോ എന്ന ചോദ്യമാണ് മറ്റു ചിലർ ചർച്ചയിൽ ഉന്നയിച്ച ചോദ്യം.
തൊഴിൽ ചൂഷണം ചൈനയിൽ വ്യാപകമാണെന്നും ഇക്കാര്യം കേന്ദ്ര കമ്മിറ്റി വിശദമായി പഠിക്കേണ്ടതുണ്ടെന്നും പാർട്ടിയിലെ യുവതലമുറയിൽപെട്ട സഖാക്കളാണ് നിർദ്ദേശം വച്ചത്. മാറിവരുന്ന സാഹചര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യേണ്ടതുണ്ടെന്നും അഭിപ്രായമുയർന്നു.
കഴിഞ്ഞ ദിവസം ഉദ്ഘാടന പ്രസംഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ചൈനയുടെ സാമ്പത്തിക വളർച്ചയെപ്പറ്റി പരാമർശിച്ചിരുന്നു. വരുന്ന പത്തോ പതിനഞ്ചോ വർഷത്തിനുള്ളിൽ അമേരിക്കയെ പിന്തള്ളി ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് കാരാട്ട് സൂചിപ്പിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ചൈനയുടെ കാര്യത്തിൽ പുനരാലോചന വേണമെന്ന നിർദ്ദേശം ചർച്ചയിൽ ഉയർന്നുവന്നത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ വെനസ്വേല, ബൊളീവിയ, ഇക്വഡോർ എന്നിവിടങ്ങളിൽ കമ്യൂണിസ്റ്റു പാർട്ടി മികച്ച വളർച്ച കൈവരിച്ചതിനെപ്പറ്റി പഠിക്കണമെന്നും അവിടങ്ങളിൽ നിന്ന് ഉൾക്കൊള്ളാനാകുന്ന നിരവധി വസ്തുതകളുണ്ടെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.