- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റക്കുട്ടി സമ്പ്രദായത്തോട് വിടചൊല്ലാനൊരുങ്ങി ചൈന; രണ്ടു കുട്ടികൾ അനുവദിക്കുന്ന തരത്തിൽ നിയമഭേദഗതിക്ക്
ബീജിങ്: രാജ്യത്തെ ദമ്പതികൾക്ക് രണ്ടു കുട്ടികൾ ആകാം എന്ന തരത്തിൽ നിയമഭേദഗതിക്കൊരുങ്ങി ചൈന. ലോകത്തെ ഏറ്റവും ജനസാന്ദ്രതയേറിയ രാജ്യമായ ചൈനയിൽ ഇതുവരെ ഏകസന്താന സമ്പ്രദായമാണ് പിന്തുടർന്നു വന്നിരുന്നത്. സർക്കാർ ഇക്കാര്യത്തിൽ ഏറെ കർശനനിയമമാണ് പാലിച്ചിരുന്നത്. എന്നാൽ ഇതിൽ അയവു വരുത്താൻ ഉദ്ദേശിക്കുന്നതായാണ് റിപ്പോർട്ട്. 1.3 ബില്യൺ ആണ് ചൈ
ബീജിങ്: രാജ്യത്തെ ദമ്പതികൾക്ക് രണ്ടു കുട്ടികൾ ആകാം എന്ന തരത്തിൽ നിയമഭേദഗതിക്കൊരുങ്ങി ചൈന. ലോകത്തെ ഏറ്റവും ജനസാന്ദ്രതയേറിയ രാജ്യമായ ചൈനയിൽ ഇതുവരെ ഏകസന്താന സമ്പ്രദായമാണ് പിന്തുടർന്നു വന്നിരുന്നത്. സർക്കാർ ഇക്കാര്യത്തിൽ ഏറെ കർശനനിയമമാണ് പാലിച്ചിരുന്നത്. എന്നാൽ ഇതിൽ അയവു വരുത്താൻ ഉദ്ദേശിക്കുന്നതായാണ് റിപ്പോർട്ട്.
1.3 ബില്യൺ ആണ് ചൈനിയിലെ ഇപ്പോഴത്തെ ജനസംഖ്യ. ഇന്ത്യയിൽ ഇത് 1.2 ബില്യൺ ആണ്. നിലവിൽ ചൈനയിലെ 29 പ്രൊവിൻസുകളിലും മുനിസിപ്പാലിറ്റികളിലും ഒരു കുട്ടി മതി എന്ന നയത്തിൽ നിന്ന് പിൻവാങ്ങിയിട്ടുണ്ട്. മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ അവരുടെ കുടുംബത്തിലെ ഏക സന്താനം ആണെങ്കിലാണ് രണ്ടു കുട്ടികൾ ഇവിടെ അനുവദിച്ചിരുന്നത്.
ഇതു സംബന്ധിച്ച് നടത്തിയ ഓൺലൈൻ സർവേയിൽ ഭൂരിഭാഗം ചൈനക്കാരും രണ്ടാമതൊരു കുട്ടി എന്ന നയത്തെ പിന്താങ്ങിയിരുന്നു എന്നാണ് റിപ്പോർട്ട്. അതേസമയം ചെറുപ്പക്കാരായ ദമ്പതികൾ ഒന്നിൽ കൂടുതൽ കുട്ടികളുണ്ടാകുന്നതിനോട് താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
രാജ്യത്ത് ജനസംഖ്യ കൂടുതലാണെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് 2014-ൽ ചൈന വർക്ക് ഫോഴ്‌സ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടിരുന്നു. തുടർച്ചയായി മൂന്നാം വർഷമാണ് മതിയായ തൊഴിലാളികളുടെ അഭാവം ചൈനയിൽ അനുഭവപ്പെടുന്നത്. ഇതാണ് കൂടുതൽ രണ്ടു കുട്ടികൾ എന്ന നിയമം പ്രാവർത്തികമാക്കാൻ ചൈനയെ പ്രേരിപ്പിച്ചത്.