- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനീസ് സാമൂഹ്യ മാധ്യമങ്ങളിൽ പാക്കിസ്ഥാൻ വിരുദ്ധ വികാരം; പാക്കിസ്ഥാനിലേക്ക് സൈന്യത്തെ അയയ്ക്കണമെന്ന് ആവശ്യം; സർക്കാരിന്റെ നിലപാടുകൾ അംഗീകരിക്കാതെ ചൈനീസ് ജനത; നിലപാട് മയപ്പെടുത്താൻ മാധ്യമങ്ങളോട് സർക്കാർ
ബെയ്ജിങ്: പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങൾ രമ്യതയിലാക്കാൻ ചൈനീസ് സർക്കാർ ശ്രമിക്കുമ്പോഴും ജനങ്ങളിൽ അതൃപ്തി വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ.സമൂഹ മാധ്യമങ്ങളിലാണ് പാക്കിസ്ഥാനെതിരായ വികാരം ആളിക്കത്തുന്നത്.പാക്കിസ്ഥാനിലേക്ക് സൈന്യത്തെ അയയ്ക്കാൻ ചൈന തയ്യാറാകണമെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ പലരും ആഹ്വാനം ചെയ്യുന്നത്.പാക്കിസ്ഥാനിലെ ബലൂചിസ്താനിൽനിന്ന് രണ്ട് ചൈനീസ് പൗരന്മാരെ ഐ.എസ് ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിൽ കടുത്ത രോഷമാണ് സമൂഹമാധ്യമങ്ങളിൽ പ്രകടമാകുന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ വിഷയത്തിൽ മൃദു സമീപനമാണ് ചൈന സ്ഥീകരിച്ചിരുന്നത്. കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെങ്കിൽ പാക്കിസ്ഥാനിലേക്ക് സൈന്യത്തെ അയക്കണമെന്ന് ഇത്തരത്തിൽ ആവശ്യം ഉയർന്നതായി ചൈനീസ് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ സംയമനം പാലിക്കാനാണ് ചൈനീസ് മാധ്യമങ്ങൾക്ക് അധികൃതരിൽനിന്ന് ലഭിച്ചിട്ടുള്ള നിർദ്ദേശം. ജൂൺ 8നാണ് രണ്ട് ചൈനീസ് പൗരന്മാരെ തട്
ബെയ്ജിങ്: പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങൾ രമ്യതയിലാക്കാൻ ചൈനീസ് സർക്കാർ ശ്രമിക്കുമ്പോഴും ജനങ്ങളിൽ അതൃപ്തി വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ.സമൂഹ മാധ്യമങ്ങളിലാണ് പാക്കിസ്ഥാനെതിരായ വികാരം ആളിക്കത്തുന്നത്.പാക്കിസ്ഥാനിലേക്ക് സൈന്യത്തെ അയയ്ക്കാൻ ചൈന തയ്യാറാകണമെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ പലരും ആഹ്വാനം ചെയ്യുന്നത്.പാക്കിസ്ഥാനിലെ ബലൂചിസ്താനിൽനിന്ന് രണ്ട് ചൈനീസ് പൗരന്മാരെ ഐ.എസ് ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിൽ കടുത്ത രോഷമാണ് സമൂഹമാധ്യമങ്ങളിൽ പ്രകടമാകുന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
എന്നാൽ വിഷയത്തിൽ മൃദു സമീപനമാണ് ചൈന സ്ഥീകരിച്ചിരുന്നത്. കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെങ്കിൽ പാക്കിസ്ഥാനിലേക്ക് സൈന്യത്തെ അയക്കണമെന്ന് ഇത്തരത്തിൽ ആവശ്യം ഉയർന്നതായി ചൈനീസ് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ സംയമനം പാലിക്കാനാണ് ചൈനീസ് മാധ്യമങ്ങൾക്ക് അധികൃതരിൽനിന്ന് ലഭിച്ചിട്ടുള്ള നിർദ്ദേശം.
ജൂൺ 8നാണ് രണ്ട് ചൈനീസ് പൗരന്മാരെ തട്ടിക്കൊണ്ടു പോയതായി ഐഎസ് അവകാശപ്പെട്ടത്. ഭാഷാ അദ്ധ്യാപകരാണ് ഇവർ എന്നാണ് ആദ്യം പുറത്തുവന്ന വാർത്തകൾ. എന്നാൽ ഇരുവരും ദക്ഷിണ കൊറിയയുടെ സഹായത്തോടെ മതപരിവർത്തം നടത്താൻ ശ്രമിച്ചതിനാലാണ് ഭീകരർ കൊലപ്പെടുത്തിയതെന്ന് ചൈന ആരോപിച്ചിരുന്നു. ഈവാദം ഉന്നയിച്ച് വിഷയം അവസാനിപ്പിക്കാൻ ചൈന ശ്രമം നടത്തിയിരുന്നു. എന്നാൽ ദക്ഷിണ കൊറിയ ഇക്കാര്യം തള്ളിക്കളഞ്ഞു