- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാന നിർമ്മാണത്തിന്റെ അമേരിക്കൻ കുത്തകയും ചൈന അവസാനിപ്പിക്കുന്നു; എയർബസും ബോയിംഗും കീഴടക്കിയ വിമാന മാർക്കറ്റിലേക്ക് ചൈനയും; പൂർണമായും ചൈന നിർമ്മിച്ച വിമാനം സുരക്ഷിതമായി പറന്ന് പരീക്ഷിച്ചു; അനുനിമിഷം ലോകത്തെ ചൈന കീശയിലാക്കുന്നത് ഇങ്ങനെ
ബീജിങ്: യുഎസിന് വിമാനനിർമ്മാണത്തിലുണ്ടായിരുന്ന കുത്തകയും പൊളിച്ചടുക്കാൻ ചൈന അരയും തലയും മുറുക്കി രംഗത്തിറങ്ങിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം എയർബസും ബോയിംഗും കീഴടക്കിയ വിമാന മാർക്കറ്റിലേക്ക് തങ്ങളുടേതായ വിമാനവുമായി ചൈനയും രംഗത്തെത്തുകയാണ്. പൂർണമായും ചൈന നിർമ്മിച്ച വിമാനം സുരക്ഷിതമായി പറന്ന് പരീക്ഷിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അനുനിമിഷം ലോകത്തെ ചൈന കീശയിലാക്കുന്നത് ഇത്തരത്തിലാണ്. പൂർണമായും ചൈനീസ് നിർമ്മിതമായ മൂന്നാമത്തെ വിമാനമായ സി919 ആണ് ഇന്നലെ ഷാൻഗ്ഹായ് പുഡോൻഗ് ഇന്റർനാഷണൽ എയർപോർട്ടിൽ വിജയകരമായി ലാൻഡിങ് നടത്തിയിരിക്കുന്നത്. മറ്റ് മൂന്ന് സി 919 വിമാനങ്ങൾ കൂടി ചൈന നിർമ്മിക്കുന്നുണ്ട്. ഇവ അടുത്ത വർഷം സാധാരണ സർവീസ് നടത്താനാണ് ഒരുങ്ങുന്നത്.ബോയിംഗിൽ നിന്നും എയർബസിൽ നിന്നും തീർത്തും സ്വതന്ത്രമാകാൻ ചൈന നടത്തുന്ന ആദ്യത്തെ ചുവട് വയ്പാണ് സി 919 വിമാനങ്ങൾ. നിലവിൽ രാജ്യത്തുള്ളതും പാശ്ചാത്യ രാജ്യങ്ങളിൽ നിർമ്മിച്ചിരിക്കുന്നതുമായ 6800 വിമാനങ്ങൾക്ക് പകരം ചൈനീസ് നിർമ്മിത വിമാനങ്ങൾ
ബീജിങ്: യുഎസിന് വിമാനനിർമ്മാണത്തിലുണ്ടായിരുന്ന കുത്തകയും പൊളിച്ചടുക്കാൻ ചൈന അരയും തലയും മുറുക്കി രംഗത്തിറങ്ങിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം എയർബസും ബോയിംഗും കീഴടക്കിയ വിമാന മാർക്കറ്റിലേക്ക് തങ്ങളുടേതായ വിമാനവുമായി ചൈനയും രംഗത്തെത്തുകയാണ്. പൂർണമായും ചൈന നിർമ്മിച്ച വിമാനം സുരക്ഷിതമായി പറന്ന് പരീക്ഷിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അനുനിമിഷം ലോകത്തെ ചൈന കീശയിലാക്കുന്നത് ഇത്തരത്തിലാണ്.
പൂർണമായും ചൈനീസ് നിർമ്മിതമായ മൂന്നാമത്തെ വിമാനമായ സി919 ആണ് ഇന്നലെ ഷാൻഗ്ഹായ് പുഡോൻഗ് ഇന്റർനാഷണൽ എയർപോർട്ടിൽ വിജയകരമായി ലാൻഡിങ് നടത്തിയിരിക്കുന്നത്. മറ്റ് മൂന്ന് സി 919 വിമാനങ്ങൾ കൂടി ചൈന നിർമ്മിക്കുന്നുണ്ട്. ഇവ അടുത്ത വർഷം സാധാരണ സർവീസ് നടത്താനാണ് ഒരുങ്ങുന്നത്.ബോയിംഗിൽ നിന്നും എയർബസിൽ നിന്നും തീർത്തും സ്വതന്ത്രമാകാൻ ചൈന നടത്തുന്ന ആദ്യത്തെ ചുവട് വയ്പാണ് സി 919 വിമാനങ്ങൾ. നിലവിൽ രാജ്യത്തുള്ളതും പാശ്ചാത്യ രാജ്യങ്ങളിൽ നിർമ്മിച്ചിരിക്കുന്നതുമായ 6800 വിമാനങ്ങൾക്ക് പകരം ചൈനീസ് നിർമ്മിത വിമാനങ്ങൾ ഉപയോഗിക്കാനാണ് ചൈന ഒരുങ്ങുന്നത്. ഇതിന് ഒരു ട്രില്യൺ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സി919 വിമാനം നിർമ്മിക്കുന്നതിനായി ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള നിർമ്മാതാവായ കമേഴ്സ്യൽ എർക്രാഫ്ര്റ്റ് കോർപറേഷൻ ഓഫ് ചൈന(കോമാക്) അഞ്ച് ബില്യൺ പൗണ്ട് മുടക്കി 11 വർഷമാണ് ഗവേഷണം നടത്തിയത്. ബോയിങ് 737നും എയർബസ് 320നും വൻ വെല്ലുവിളിയുയർത്തുന്നതായിരിക്കും സി919. റഷ്യയുടെ യുണൈറ്റഡ് എർക്രാഫ്റ്റ് കോർപറേഷന്റെ സഹകരണത്തോടെ വൈഡ് ബോഡി പ്ലെയിനായ സി929 നിർമ്മിക്കാനും കോമാക് ഒരുങ്ങുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.45നാണ് ഷാൻഗ്ഹായ് വിമാനത്താവളത്തിൽ 98 മിനുറ്റ് നേരത്തെ പറക്കലിന് ശേഷം സി919 വിജയകരമായി ലാൻഡ് ചെയ്തിരിക്കുന്നത്.
കോമാക് ഒരു സോഷ്യൽ മീഡിയ പ്രസ്താവനയിലൂടെ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതിന് മുമ്പ് മെയ് അഞ്ചിനും ഡിസംബർ 17നുമായിരുന്നു ആദ്യത്തെ രണ്ട് സി919 വിജയകരമായി പറന്നിരുന്നത്. ഫ്ലൈയിങ് സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ഈ രണ്ട് വിമാനങ്ങളും മറ്റ് ഫ്ലൈറ്റ് ടെസ്റ്റുകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. വെളുപ്പ്, നീല, ഗ്രീൻ ലിവെറി എന്നീ നിറങ്ങളിലാണീ വിമാനം.ഇന്നലെ രാവിലെ 11.07ന് പറന്ന വിമാനത്തിൽ രണ്ട് പൈലറ്റുമാർക്ക് പുറമെ രണ്ട് എൻജിനീയർമാരും ഒരു ഒബ്സർവറുമുണ്ടായിരുന്നു. തുടർന്ന് ഈ വിമാനവും കൂടുതൽ ടെസ്റ്റുകൾക്ക് വിധേയമാക്കും. വിമാനം പറക്കുന്നതിന്റെ വീഡിയോ ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ചൈന സെൻട്രൽ ടെലിവിഷൻ സ്റ്റേഷൻ പുറത്ത് വിട്ടിരുന്നു.