- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാം ഒന്ന് നമുക്ക് ഒന്ന് എന്ന നയം നടപ്പിലാക്കിയ ചൈന ജനസംഖ്യാ നയം നിർത്തലാക്കാൻ ഒരുങ്ങുന്നു; ഇനി മക്കൾ എത്രവേണമെന്ന് ഭാര്യാ ഭർത്താക്കന്മാർക്ക് തീരുമാനിക്കാം: പുതിയ കുടുംബാസൂത്രണ നയം ഉടൻ
നാം ഒന്ന് നമുക്കൊന്ന് എന്ന നയം ജനങ്ങളെ അടിച്ചേൽപ്പിച്ച ചൈന കുടുംബാ സൂത്രണ നയം നിർത്തലാക്കാൻ ഒരങ്ങുന്നതായി റിപ്പോർട്ട്. ഓരോ കുടുംബത്തിനും യഥേഷ്ടം പോലെ മക്കളാവാമെന്ന തരത്തിൽ ജനസംഖ്യാ നയം തിരുത്തി എഴുതാൻ ഒരുങ്ങുകയാണ് ചൈന. വിവാദമായ ജനസംഖ്യാ നയം നിർത്തലാക്കാനും കുടുംബാസൂത്രണത്തിൽ മാറ്റം വരുത്താനും ദി സ്റ്റേറ്റ് കൗൺസിൽ ഓഫ് ചൈന രുങ്ങുകയാണ്. നിലവിൽ ചൈനയിൽ ഒരു ദമ്പതികൾക്ക് കൂടിവന്നാൽ രണ്ട് മക്കൾ മാത്രമേ പാടുള്ളൂ. ഒരു കുടുംബത്തിന് ഒരു കുട്ടി എന്ന നയം തിരുത്തി കുറിച്ച് 2016ലാണ് രണ്ട് മക്കൾ ഒരു ദമ്പതികൾക്ക് ആവാമെന്ന നയം ചൈനയിൽ നിലവിൽ വന്നത്. അതിന് മുമ്പ് 40 വർഷക്കാലം ഒരു ദമ്പതികൾക്ക് ഒരു കുട്ടി മാത്രമേ ആകാമായിരുന്നുള്ളൂ. നിലവിൽ 1.4 ബില്ല്യൺ ജനങ്ങളാണ് ചൈനയിലുള്ളത്. അതായത് യുണൈറ്റഡ് നേഷൻസിന്റെ കണക്കുകൾ പ്രകാരം ആഗോള ജനസംഖ്യയുടെ 19 ശതമാനവും ചൈനയിലാണുള്ളത്. പുതിയ മാറ്റം ദേശവ്യാപകമായി പ്രഖ്യാപിക്കാനാണ് ചൈന ഒരുങ്ങുന്നത്. അതായത് വിവാഹിതരായ ദമ്പതികൾക്ക് അവരുടെ ഇഷ്ടപ്രകാരം എത്ര കുട്ടികൾ വേണമെങ്കിലും ആവാം.
നാം ഒന്ന് നമുക്കൊന്ന് എന്ന നയം ജനങ്ങളെ അടിച്ചേൽപ്പിച്ച ചൈന കുടുംബാ സൂത്രണ നയം നിർത്തലാക്കാൻ ഒരങ്ങുന്നതായി റിപ്പോർട്ട്. ഓരോ കുടുംബത്തിനും യഥേഷ്ടം പോലെ മക്കളാവാമെന്ന തരത്തിൽ ജനസംഖ്യാ നയം തിരുത്തി എഴുതാൻ ഒരുങ്ങുകയാണ് ചൈന.
വിവാദമായ ജനസംഖ്യാ നയം നിർത്തലാക്കാനും കുടുംബാസൂത്രണത്തിൽ മാറ്റം വരുത്താനും ദി സ്റ്റേറ്റ് കൗൺസിൽ ഓഫ് ചൈന രുങ്ങുകയാണ്. നിലവിൽ ചൈനയിൽ ഒരു ദമ്പതികൾക്ക് കൂടിവന്നാൽ രണ്ട് മക്കൾ മാത്രമേ പാടുള്ളൂ. ഒരു കുടുംബത്തിന് ഒരു കുട്ടി എന്ന നയം തിരുത്തി കുറിച്ച് 2016ലാണ് രണ്ട് മക്കൾ ഒരു ദമ്പതികൾക്ക് ആവാമെന്ന നയം ചൈനയിൽ നിലവിൽ വന്നത്. അതിന് മുമ്പ് 40 വർഷക്കാലം ഒരു ദമ്പതികൾക്ക് ഒരു കുട്ടി മാത്രമേ ആകാമായിരുന്നുള്ളൂ.
നിലവിൽ 1.4 ബില്ല്യൺ ജനങ്ങളാണ് ചൈനയിലുള്ളത്. അതായത് യുണൈറ്റഡ് നേഷൻസിന്റെ കണക്കുകൾ പ്രകാരം ആഗോള ജനസംഖ്യയുടെ 19 ശതമാനവും ചൈനയിലാണുള്ളത്. പുതിയ മാറ്റം ദേശവ്യാപകമായി പ്രഖ്യാപിക്കാനാണ് ചൈന ഒരുങ്ങുന്നത്. അതായത് വിവാഹിതരായ ദമ്പതികൾക്ക് അവരുടെ ഇഷ്ടപ്രകാരം എത്ര കുട്ടികൾ വേണമെങ്കിലും ആവാം.