- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടാളത്തിന്റെ കരുത്ത് പ്രകടിപ്പിച്ച് റഷ്യയും ചൈനയും; പിന്നാലെ അമേരിക്കയും ജോർജിയയും അണി നിരത്തിയത് സേനാ ബലം ഊട്ടിയുറപ്പിക്കാൻ; നാറ്റോയും അഭ്യാസവുമായി രംഗത്ത്; ലോകത്തെ യുദ്ധഭീതിയിലേക്ക് തള്ളിയിട്ട് വലിയ രാജ്യങ്ങൾ എല്ലാം ശക്തി പ്രകടനം തുടങ്ങി
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ രാജ്യങ്ങൾ തമ്മിൽ കടുത്ത യുദ്ധ സാധ്യതകൾ ഇന്ന് നിലനിൽക്കുന്നുണ്ട്.അതിന് ആക്കം കൂട്ടിക്കൊണ്ട് ലോകശക്തികൾ സൈനിക അഭ്യാസങ്ങൾ ആരംഭിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു. തങ്ങളുടെ പട്ടാളത്തിന്റെ കരുത്ത് പ്രകടിപ്പിച്ച് റഷ്യയും ചൈനയും ഈ അവസരത്തിൽ രംഗത്തെത്തി യിട്ടുണ്ട്. ഇതിന് പിന്നാലെ അമേരിക്കയും ജോർജിയയും സംയുക്ത സൈനിക അഭ്യാസത്തിലൂടെ തങ്ങളുടെ സേനകളെ അണി നിരത്തി സേനാബലം ഊട്ടിയുറപ്പിക്കാൻ മത്സരിച്ചെത്തിയിട്ടുണ്ട്. ഇതിനിടെ നാറ്റോയും അഭ്യാസവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ലോകത്തെ യുദ്ധഭീതിയിലേക്ക് തള്ളിയിട്ട് വലിയ രാജ്യങ്ങൾ എല്ലാം ശക്തി പ്രകടനം തുടങ്ങിയിരിക്കുകയാണ്. ചൈനയുടെ സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 90ാം വാർഷികത്തോടനു ബന്ധിച്ചാണ് പ്രസിഡന്റ് ജിൻപിൻഗിന്റെ മേൽനോട്ടത്തിൽ ചൈനീസ് പട്ടാളം തങ്ങളുടെ ശക്തി പ്രകടിപ്പിച്ച് കൊണ്ട് പരേഡ് നടത്തിയിരിക്കുന്നത്. ട്രൂപ്പുകൾ, ന്യൂക്ലിയർ മിസൈൽ ലോഞ്ചറുകൾ, പുതിയ സ്റ്റീൽത്ത് എയർക്രാഫ്റ്റ് തുടങ്ങിയവയെല്
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ രാജ്യങ്ങൾ തമ്മിൽ കടുത്ത യുദ്ധ സാധ്യതകൾ ഇന്ന് നിലനിൽക്കുന്നുണ്ട്.അതിന് ആക്കം കൂട്ടിക്കൊണ്ട് ലോകശക്തികൾ സൈനിക അഭ്യാസങ്ങൾ ആരംഭിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു. തങ്ങളുടെ പട്ടാളത്തിന്റെ കരുത്ത് പ്രകടിപ്പിച്ച് റഷ്യയും ചൈനയും ഈ അവസരത്തിൽ രംഗത്തെത്തി യിട്ടുണ്ട്. ഇതിന് പിന്നാലെ അമേരിക്കയും ജോർജിയയും സംയുക്ത സൈനിക അഭ്യാസത്തിലൂടെ തങ്ങളുടെ സേനകളെ അണി നിരത്തി സേനാബലം ഊട്ടിയുറപ്പിക്കാൻ മത്സരിച്ചെത്തിയിട്ടുണ്ട്. ഇതിനിടെ നാറ്റോയും അഭ്യാസവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ലോകത്തെ യുദ്ധഭീതിയിലേക്ക് തള്ളിയിട്ട് വലിയ രാജ്യങ്ങൾ എല്ലാം ശക്തി പ്രകടനം തുടങ്ങിയിരിക്കുകയാണ്.
ചൈനയുടെ സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 90ാം വാർഷികത്തോടനു ബന്ധിച്ചാണ് പ്രസിഡന്റ് ജിൻപിൻഗിന്റെ മേൽനോട്ടത്തിൽ ചൈനീസ് പട്ടാളം തങ്ങളുടെ ശക്തി പ്രകടിപ്പിച്ച് കൊണ്ട് പരേഡ് നടത്തിയിരിക്കുന്നത്. ട്രൂപ്പുകൾ, ന്യൂക്ലിയർ മിസൈൽ ലോഞ്ചറുകൾ, പുതിയ സ്റ്റീൽത്ത് എയർക്രാഫ്റ്റ് തുടങ്ങിയവയെല്ലാം ഈ പ രേഡിൽ ചൈന അണിനിരത്തിയിരുന്നു. ചൈനയിലെ വിദൂരസ്ഥമായ മംഗോളിയൻ പ്രദേശമായ സുറിഹെ ട്രെയിനിങ് ബേസിലായിരുന്നു ഈ പരേഡ് നടത്തിയത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മിലിട്ടറി ട്രെയിനിങ് സെന്ററാണിത്.
ഇവിടെ വച്ച് ചൈനീസ് പ്രസിഡന്റ് 12,000 ട്രൂപ്പുകളെ പരിശോധിക്കുകയും ' കോമ്രേഡ്സ് നിങ്ങൾ കഠിനമായി പരിശ്രമിക്കുന്നു' എന്ന് ഒരു ജീപ്പിന് മേൽ സഞ്ചരിച്ച് മൈക്രോഫോണിലൂടെ സൈന്യത്തെ അഭിസംബോധന ചെയ്യാനും അദ്ദേഹം മറന്നില്ല. ചൈനയെ ലോകശക്തിയാക്കി മാറ്റാനായി സൈന്യം സ്വയം പരിവർത്തനപ്പെടണമെന്നും അദ്ദേഹം സൈന്യത്തെ ആഹ്വാനം ചെയ്തിരുന്നു. ഇന്നലെ റഷ്യൻ സൈന്യത്തിന്റെ പരേഡിന് മേൽനോട്ടം നടത്താൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിനും കളത്തിലിറങ്ങിയിരുന്നു. ബാൾട്ടിക് കടലിൽ നിന്നും റഷ്യൻ നേവി സിറിയയുടെ തീരത്തേക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പരേഡ്.
ഈ ശക്തിപ്രകടനത്തിൽ 50 പടക്കപ്പലുകളും സബ്മറൈനുകളും അണി നിരന്നിരുന്നു. നേവ നദിയിലും ഗൾഫ് ഓഫ് ഫിൻലാൻഡിലുമായിരുന്നു ഈ ശക്തിപ്രകടനം. റഷ്യൻ നേവിയെ ആധുനികവൽക്കരിക്കാനും വികസിപ്പിക്കാനും ഇന്ന് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടിയിരിക്കുന്നുവെന്നാണ് പുട്ടിൻ ഇന്നലെ സൈന്യത്തോട് ആഹ്വാനം ചെയ്തിരിക്കുന്നത്. തീവ്രവാദം, കവർച്ച തുടങ്ങിയ വെല്ലുവിളികൾക്കെതിരെ കൂടുതൽ പോരാട്ടം നടത്തേണ്ടിയിരിക്കുന്നുവെന്നാണ് പുട്ടിൻ സൈന്യത്തോട് നിർദ്ദേശിച്ചിരിക്കുന്നത്. റഷ്യയുടെ ആന്വൽ നേവി ദിനത്തോടനുബന്ധിച്ചാണ് ഈ പരേഡ് നടന്നിരിക്കുന്നത്.
റഷ്യൻ സൈനിക അഭ്യാസത്തിനുള്ള പ്രതികരണമെന്നോണം ജോർജിയയും യുഎസും ചേർന്ന് ചരിത്രത്തിലെ ഏറ്റവും വലിയ സംയുക്ത സൈനിക അഭ്യാസവും ആരംഭിച്ചിരുന്നു. റഷ്യൻ ജോർജിയക്കെതിരെ ഭീഷണി ഉയർത്തിയതിനെ തുടർന്നാണ് ആ ചെറിയ രാജ്യത്തിനുള്ള പിന്തുണ വ്യക്തമാക്കിക്കൊണ്ട് യുഎസ് രംഗത്തിറങ്ങിയിരിക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ടിബിലിസിയിൽ സന്ദർശനം നടത്തുന്നതിന്റെ മുന്നോടിയായിട്ടാണീ സൈനിക അഭ്യാസം ആരംഭിച്ചിരിക്കുന്നത്. നാറ്റോയിൽ ചേരുന്നതിനുള്ള ജോർജിയയുടെ ആഗ്രഹത്തെ അദ്ദേഹം അനുഭാവത്തോടെ കേൾക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 800 ജോർജിയൻ ട്രൂപ്പുകളും 1600 യുഎസ് ട്രൂപ്പുകളും ഈ സംയുക്ത സൈനിക അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്.