- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യക്ക് വെല്ലുവിളിയുയർത്തി ചൈനയുടെ ഭീമൻ പടക്കപ്പൽ നീറ്റിലിറങ്ങി; മിസൈലുകളെ തകർക്കാൻ കഴിവുള്ള ടൈപ്പ് 005-ന്റെ ഭാരം 14,000 ടൺ; ഇന്ത്യ നിർമ്മിക്കുന്ന യുദ്ധക്കപ്പലായ 15 ബി വിശാഖപട്ടണത്തേക്കാൾ പതിന്മടങ്ങ് കരുത്തുറ്റത്
ഷാങ്ഹായ്: കാലങ്ങളായി കേട്ട വാർത്തകൾക്കൊടുവിൽ ചൈനയുടെ ഭീമൻ പടക്കപ്പൽ നീറ്റിലിറങ്ങി. ടൈപ്പ് 005 ഡെസ്ട്രോയർ (type 005 destroyer) എന്ന പേരിലുള്ള യുദ്ധക്കപ്പലാണ് ഷാങ്ഹായിയിലെ ജിയാംഗ്‌നൻ ഷിപ്പ്‌യാർഡിൽ നിന്ന് നിർമ്മാണം പൂർത്തിയാക്കി നീറ്റിലിറങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ യുദ്ധക്കപ്പൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ യുദ്ധക്കപ്പൽ കടലിൽ വച്ചു നടക്കുന്ന പരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ശേഷം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ സൈന്യത്തിന്റെ ഭാഗമാകുമെന്നാണ് സൂചന. മിസൈലുകളെ തകർക്കാൻ കരുത്തുള്ള ടൈപ്പ് ഈ കപ്പലിൽ എല്ലാ ആയുധങ്ങളും വിന്യസിച്ചാൽ 14,000 ടൺ ഭാരമുണ്ടാക്കും. നിരവധി ഹെലികോപ്ടറുകളേയും ഡ്രോണുകളേയും അന്തർവാഹിനികളെയും വഹിക്കാൻ ഈ യുദ്ധക്കപ്പലിന് കഴിയും. 175 മീറ്റർ നീളമുള്ള കപ്പലിന്റെ നിർമ്മാണം 2015-ലാണ് ആരംഭിച്ചത്. എന്നാൽ ഇത്രക്കാലവും ഈ കപ്പലിനെക്കുറിച്ചുള്ള വിവരങ്ങൾ ചൈനീസ് നാവികസേന രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ടൈപ്പ് 005 ഡെസ്ട്രോയർക്ക് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യസേന നൽകിയിരിക്ക
ഷാങ്ഹായ്: കാലങ്ങളായി കേട്ട വാർത്തകൾക്കൊടുവിൽ ചൈനയുടെ ഭീമൻ പടക്കപ്പൽ നീറ്റിലിറങ്ങി. ടൈപ്പ് 005 ഡെസ്ട്രോയർ (type 005 destroyer) എന്ന പേരിലുള്ള യുദ്ധക്കപ്പലാണ് ഷാങ്ഹായിയിലെ ജിയാംഗ്‌നൻ ഷിപ്പ്‌യാർഡിൽ നിന്ന് നിർമ്മാണം പൂർത്തിയാക്കി നീറ്റിലിറങ്ങിയത്.
ഏഷ്യയിലെ ഏറ്റവും വലിയ യുദ്ധക്കപ്പൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ യുദ്ധക്കപ്പൽ കടലിൽ വച്ചു നടക്കുന്ന പരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ശേഷം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ സൈന്യത്തിന്റെ ഭാഗമാകുമെന്നാണ് സൂചന. മിസൈലുകളെ തകർക്കാൻ കരുത്തുള്ള ടൈപ്പ് ഈ കപ്പലിൽ എല്ലാ ആയുധങ്ങളും വിന്യസിച്ചാൽ 14,000 ടൺ ഭാരമുണ്ടാക്കും. നിരവധി ഹെലികോപ്ടറുകളേയും ഡ്രോണുകളേയും അന്തർവാഹിനികളെയും വഹിക്കാൻ ഈ യുദ്ധക്കപ്പലിന് കഴിയും.
175 മീറ്റർ നീളമുള്ള കപ്പലിന്റെ നിർമ്മാണം 2015-ലാണ് ആരംഭിച്ചത്. എന്നാൽ ഇത്രക്കാലവും ഈ കപ്പലിനെക്കുറിച്ചുള്ള വിവരങ്ങൾ ചൈനീസ് നാവികസേന രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ടൈപ്പ് 005 ഡെസ്ട്രോയർക്ക് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യസേന നൽകിയിരിക്കുന്ന പേര് റെൻഹായ് എന്നാണ്. ടൈപ്പ് 005 വിഭാഗത്തിലുള്ള നാല് കപ്പലുകൾ പുറത്തിറക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ഈ വിഭാഗത്തിൽ ആദ്യത്തേതാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്.
ഇന്ത്യൻസമുദ്രത്തിലും തർക്കമേഖയായ ചൈനീസ് ഉൾക്കടലിലും ചൈനീസ് നാവികസേനയുടെ സാന്നിധ്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ ടൈപ്പ് 005 ന്റെ വരവ് ഇന്ത്യ,അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്ക് വെല്ലുവിളിയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നിരവധി ആണവഅന്തർവാഹിനികളും അത്യാധുനിക യുദ്ധക്കപ്പലുകളും ചൈനീസ് നാവികസേനയുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്.
നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യൻ യുദ്ധക്കപ്പൽ 15 ബി വിശാഖപട്ടണത്തേക്കാൾ പതിന്മടങ്ങ് കരുത്തുറ്റതാണ് ചൈനയുടെ ടൈപ്പ് 005. 15 ബി വിശാഖപട്ടണത്തിൽ മുഴുവൻ ആയുധങ്ങൾ വിന്യസിച്ചാലും ഭാരം 8000 ടൺ മാത്രമേ വരൂ. 15 ബിയിൽ ഒരേസമയം അൻപത് മിസൈലുകൾ വരെ വിന്യസിക്കാമെങ്കിൽ ടൈപ്പ് 005 ൽ 120 മിസൈൽ വരെ വിന്യസിക്കാം. 15 ബി വിശാഖപട്ടണം വിഭാഗത്തിൽ ഏഴ് യുദ്ധക്കപ്പലുകൾ നിർമ്മിക്കാൻ ഇന്ത്യ ലക്ഷ്യമിടുമ്പോൾ ടൈപ്പ് 55 യുദ്ധക്കപ്പലുകൾ 15 എണ്ണം നിർമ്മിക്കാനാണ് ചൈന പദ്ധതിയിടുന്നത്