ബീജിങ്:പറഞ്ഞു വരുമ്പോൾ ചൈന നമ്മുടെ ശത്രുവായിട്ട് വരുമെങ്കിലും ഈ ചൈനിസ് മാതൃക നമുക്കും പരീക്ഷിച്ചു കൂടെ. പാവങ്ങളിൽ പാവങ്ങളുള്ള ഇന്ത്യയ്ക്കും പ്രതീക്ഷയേകുന്ന റിപ്പോർട്ടാണ് ഇപ്പോൾ ചൈനയിൽ നിന്നും പുറത്ത് വന്നിരിക്കുന്നത്.

ചൈനയിൽ ഓരോ ദിവസവും ദാരിദ്ര രേഖയ്ക്ക് മുകളിലേക്ക് എത്തുന്നത് 37,000 പേരാണ്. ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദാരിദ്ര നിർമ്മാർജന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ പദ്ധതികളാണ് ഓരോ ദിവസവും ദാരിദ്രത്തെ തുടച്ച് നീക്കി സമ്പന്നതയിലേക്ക് ചുവടുവെയ്ക്കാൻ ചൈനയിലെ ജനങ്ങളെ സഹായിക്കുന്നത്. ഈ മാതൃക ഇന്ത്യയും നടപ്പിലാക്കിയാൽ വേഗത്തിൽ തന്നെ നമ്മുടെ രാജ്യത്തു നിന്നും പട്ടിണിയകറ്റാം

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിലാണ് ചൈനയുടെ ദാരിദ്രത്തിൽ ഇത്രയും വലിയ ഒരു മാറ്റം ഉണ്ടായത്. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 68.5 മില്ല്യണിന് മുകളിൽ ജനങ്ങളാണ് ദാരിദ്ര രേഖയ്ക്ക് മുകളിലേക്ക് കരകയറിയത്. നാഷണൽ പീപ്പിൾ കോൺഗ്രസിന്റെ പ്രവർത്തന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

2018 എത്തിയപ്പോഴേക്കും ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവരുടെ എണ്ണം 10 മില്ല്യണായി കുറഞ്ഞു. ഇതിൽ 2.8 മില്ല്യൺ ജനങ്ങളെ പുനരധിവസിപ്പിക്കുകയും ചെയ്തു. ഇതോടെ ചൈനയുടെ ദാരിദ്ര നിരക്ക് 10.2 ശതമാനത്തിൽ നിന്ന് 3.1 ശതമാനമായി കുറഞ്ഞു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്നായാണ് ഇതിനെ വിലയിരുത്തുന്നത്. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങൾക്കുള്ളിൽ 800 മില്ല്യൺ ജനങ്ങൾ ചൈനയിൽ ദാരിദ്രത്തിൽ നിന്നും കരകയറിയതായി ലോക ബാങ്ക് റിപ്പോർട്ട് ചെയ്യുന്നു.

2015ൽ ഗ്രാമപ്രദേശങ്ങളിൽ 55 മില്ല്യൺ ജനങ്ങളാണ് ദാരിദ്ര രേഖയ്ക്ക താഴെയായി കഴിഞ്ഞിരുന്നത്. 2016 ന്റെ അവസാനം 43.35 മില്ല്യൺ എന്ന കണക്കിലേക്ക് കുറഞ്ഞു.