ബെയ്ജിങ്: സിക്കിം അതിർത്തിയിൽ യുദ്ധത്തിന് കോപ്പുകൂട്ടി ചൈന. ആയിരക്കണക്കിന് ടൺ പടക്കോപ്പുകൾ ടിബറ്റൻ മേഖലയിലെ മലനിരകളിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) എത്തിച്ചതായാണ് വിവരം.

ഇന്ത്യൻ സൈന്യം നിലയുറപ്പിച്ചിരിക്കുന്ന സിക്കിം പ്രവശ്യയായ ഡോക്ലാമിൽ ചൈനീസ് സൈന്യം എത്തിയതായാണ് റിപ്പോർട്ട്. ഇതിനു ശേഷമാണ് ഇത്തരം ഒരു നീക്കം നടത്തിയിരിക്കുന്നത്. പിഎൽഎയുടെ ഔദ്യോഗിക പത്രമാണ് ഇത്തരത്തിൽ അവകാശവാദമുന്നയിച്ച് രംഗത്തുവന്നിരിക്കുന്നത്.

ഇന്ത്യ ചൈന അതിർത്തി പ്രശ്‌നം കൈകാര്യം ചെയ്യുന്ന കമാൻഡാണ് പിഎൽഎ. റോഡ് മാർഗ്ഗവത്തിലൂടെയും റെയിൽ മാർഗത്തിലൂടെയും വടക്കൻ ടിബറ്റൻ പ്രവശ്യയിലുള്ള കുൺലൻ മലനിരകളുടെ തെക്ക് ഭാഗത്തായി സൈനീകോപകരണങ്ങൾ എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.

ടിബറ്റിൽ പിഎൽഎ ആയുദ്ധം ഉപയോഗിച്ചുള്ള സേനാഭ്യാസം നടത്തിയെന്ന് ടെലിവിഷൻ ചാനലായ സിസിടിവി റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിൽ 150ലധികം ഇന്ത്യൻ സൈനീകർ കൊല്ലപ്പെട്ടതായി പാക്ക് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ചൈനീസ് മാധ്യമം പുറത്തുവിട്ടുവെന്നായിരുന്നു അവകാശവാദം. ഏതാണ്ട് ഒരു മാസത്തോളമായി ഇരു രാജ്യങ്ങളുടേയും സൈന്യങ്ങൾ തമ്മിൽ മുഖാമുഖം നിൽക്കുന്നു.