- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർച്ചയായ മിസൈൽ പരീക്ഷണങ്ങളുടെ ഭീതിയിൽ ഉറ്റസുഹൃത്തും കൈവിടുന്നു; ഹൈഡ്രജൻ ബോംബ് പരീക്ഷിക്കാനൊരുങ്ങുന്ന ഉത്തരകൊറിയയെ കൈവിട്ട് ചൈനയും; വ്യാപാര ബന്ധത്തിൽ ഉപരോധം കൊണ്ടുവരുമെന്ന് ചൈനീസ് മാധ്യമങ്ങൾ
ബീജിങ്: ജപ്പാന് മുകളിലൂടെ ഹൈഡ്രജൻ ബോംബ് പരീക്ഷിക്കാനുള്ള നീക്കം ഉത്തരകൊറിയ തുടരുന്നതിനിടെ, ഉറ്റസുഹൃത്തായ ചൈന കളം മാറ്റി ചവിട്ടുന്നതായി സൂചന. വിവാദത്തിൽ പെട്ട രാഷ്ട്രവുമായി പഴയരീതിയിലുള്ള വ്യാപാര ബന്ധം തുടരേണ്ടതില്ലെന്ന നിലപാടിലേക്കാണ് ചൈന എത്തിയിരിക്കുന്നത്.ഇതിന്റെ ഭാഗമായി, ഉത്തരകൊറിയൻ പൗരന്മാർക്ക് ഓഹരി പങ്കാളിത്തമുള്ള ചൈനക്കാരുടെ വ്യവസായങ്ങളും വ്യവസായ സ്ഥാപനങ്ങളും മറ്റും അടച്ചുപൂട്ടാനാണു സർക്കാരിന്റെ നിർദ്ദേശം. ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉത്തരകൊറിയയ്‌ക്കെതിരെ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിട്ടുള്ള ഉപരോധ നടപടികളോടു സഹകരിച്ചുകൊണ്ടാണ് ചൈനയുടെ നീക്കം.ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിനു പിന്നാലെ സെപ്റ്റംബർ 11നാണ് ഉത്തരകൊറിയയ്ക്കുമേൽ യുഎൻ ഉപരോധം ഏർപ്പെടുത്തിയത്. 120 ദിവസത്തിനുള്ളിൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്നാണ് സർക്കാർ നിർദ്ദേശം. ഉത്തരകൊറിയയുടെ പ്രധാന വ്യാപാര പങ്കാളിയാണ് ചൈന. ലോക രാജ്യങ്ങളിൽനിന്ന് ഒറ്റപ്പെട്ടുകിടക്കുന്ന ഉത്തരകൊറിയയ്ക്കു വിദേശ കറൻസി എത്തിച്ചുകൊടുക്കുന്നതും ച
ബീജിങ്: ജപ്പാന് മുകളിലൂടെ ഹൈഡ്രജൻ ബോംബ് പരീക്ഷിക്കാനുള്ള നീക്കം ഉത്തരകൊറിയ തുടരുന്നതിനിടെ, ഉറ്റസുഹൃത്തായ ചൈന കളം മാറ്റി ചവിട്ടുന്നതായി സൂചന. വിവാദത്തിൽ പെട്ട രാഷ്ട്രവുമായി പഴയരീതിയിലുള്ള വ്യാപാര ബന്ധം തുടരേണ്ടതില്ലെന്ന നിലപാടിലേക്കാണ് ചൈന എത്തിയിരിക്കുന്നത്.ഇതിന്റെ ഭാഗമായി, ഉത്തരകൊറിയൻ പൗരന്മാർക്ക് ഓഹരി പങ്കാളിത്തമുള്ള ചൈനക്കാരുടെ വ്യവസായങ്ങളും വ്യവസായ സ്ഥാപനങ്ങളും മറ്റും അടച്ചുപൂട്ടാനാണു സർക്കാരിന്റെ നിർദ്ദേശം. ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഉത്തരകൊറിയയ്‌ക്കെതിരെ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിട്ടുള്ള ഉപരോധ നടപടികളോടു സഹകരിച്ചുകൊണ്ടാണ് ചൈനയുടെ നീക്കം.ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിനു പിന്നാലെ സെപ്റ്റംബർ 11നാണ് ഉത്തരകൊറിയയ്ക്കുമേൽ യുഎൻ ഉപരോധം ഏർപ്പെടുത്തിയത്. 120 ദിവസത്തിനുള്ളിൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്നാണ് സർക്കാർ നിർദ്ദേശം.
ഉത്തരകൊറിയയുടെ പ്രധാന വ്യാപാര പങ്കാളിയാണ് ചൈന. ലോക രാജ്യങ്ങളിൽനിന്ന് ഒറ്റപ്പെട്ടുകിടക്കുന്ന ഉത്തരകൊറിയയ്ക്കു വിദേശ കറൻസി എത്തിച്ചുകൊടുക്കുന്നതും ചൈനയാണ്. യുഎൻ ഉപരോധത്തോടെ കൽക്കരി, ടെക്‌സ്‌റ്റൈൽസ് തുടങ്ങിയ മേഖലകളിൽ ഉത്തരകൊറിയയ്ക്ക് ഇനി കയറ്റുമതി കഴിയില്ല.