- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്രതീക്ഷിതമായി ഉത്തരകൊറിയയിൽനിന്നു പൗരന്മാരെ തിരിച്ചുവിളിച്ച് ചൈന; യുദ്ധം അനിവാര്യമെന്ന തിരിച്ചറിവിൽ ചൈനീസ് നടപടിയെന്നു വിലയിരുത്തൽ; ലോകം ആശങ്കയിൽ
ബെയ്ജിങ്: ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ആശങ്കയ്ക്ക് ആക്കം കൂട്ടി ഉത്തരകൊറിയയിലുള്ള പൗരന്മാരെ ചൈന തിരിച്ചു വിളിക്കുന്നു. ഉത്തരകൊറിയയിൽ നിന്നു എത്രയും പെട്ടെന്നു ചൈനയിലേക്കു മടങ്ങാൻ അവിടെയുള്ള പൗരന്മാർക്കു ചൈനീസ് സർക്കാർ നിർദ്ദേശം നൽകി. സംഘർഷമൊഴിവാക്കാൻ തുടക്കം മുതൽ ശ്രമിച്ചുവന്ന ചൈന, അപ്രതീക്ഷിതമായി പൗരന്മാരെ തിരിച്ചുവിളിച്ചത് ലോകരാജ്യങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. യുദ്ധം ഒഴിവാക്കാനാവില്ലെന്ന തിരിച്ചറിവാണ് ചൈനീസ് സർക്കാരിനെ ഇത്തരമൊരു നടപടിക്കു പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. ഉത്തരകൊറിയയിൽ താമസിക്കുന്നവരും തൊഴിൽ എടുക്കുന്നവരുമായ എല്ലാ ചൈനീസ് പൗരന്മാരും എത്രയും പെട്ടെന്നു മടങ്ങാനാണ് നിർദ്ദേശം. ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങിലെ ചൈനീസ് എംബസിയാണ് മുന്നറിയിപ്പു സന്ദേശം പുറപ്പെടുവിച്ചത്. ഉത്തരകൊറിയയിൽനിന്നും ചൈന പൗരന്മാരെ ഒഴിപ്പിക്കുന്നത് ിതാദ്യമായാണ്. കൊറിയൻ പീപ്പിൾസ് ആർമിയുടെ 85ാം വാർഷിക പ്രകടനം നടന്നതോടനുബന്ധിച്ച് ഏപ്രിൽ 25നാണ് ചൈന മുന്നറിയിപ്പ് പുറപ്പെടുവി
ബെയ്ജിങ്: ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ആശങ്കയ്ക്ക് ആക്കം കൂട്ടി ഉത്തരകൊറിയയിലുള്ള പൗരന്മാരെ ചൈന തിരിച്ചു വിളിക്കുന്നു. ഉത്തരകൊറിയയിൽ നിന്നു എത്രയും പെട്ടെന്നു ചൈനയിലേക്കു മടങ്ങാൻ അവിടെയുള്ള പൗരന്മാർക്കു ചൈനീസ് സർക്കാർ നിർദ്ദേശം നൽകി.
സംഘർഷമൊഴിവാക്കാൻ തുടക്കം മുതൽ ശ്രമിച്ചുവന്ന ചൈന, അപ്രതീക്ഷിതമായി പൗരന്മാരെ തിരിച്ചുവിളിച്ചത് ലോകരാജ്യങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. യുദ്ധം ഒഴിവാക്കാനാവില്ലെന്ന തിരിച്ചറിവാണ് ചൈനീസ് സർക്കാരിനെ ഇത്തരമൊരു നടപടിക്കു പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ.
ഉത്തരകൊറിയയിൽ താമസിക്കുന്നവരും തൊഴിൽ എടുക്കുന്നവരുമായ എല്ലാ ചൈനീസ് പൗരന്മാരും എത്രയും പെട്ടെന്നു മടങ്ങാനാണ് നിർദ്ദേശം. ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങിലെ ചൈനീസ് എംബസിയാണ് മുന്നറിയിപ്പു സന്ദേശം പുറപ്പെടുവിച്ചത്. ഉത്തരകൊറിയയിൽനിന്നും ചൈന പൗരന്മാരെ ഒഴിപ്പിക്കുന്നത് ിതാദ്യമായാണ്.
കൊറിയൻ പീപ്പിൾസ് ആർമിയുടെ 85ാം വാർഷിക പ്രകടനം നടന്നതോടനുബന്ധിച്ച് ഏപ്രിൽ 25നാണ് ചൈന മുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്നാണ് വിവരം. കിം ജോങ് ഉൻ ആറാം ആണവപരീക്ഷണം നടത്തിയേക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് ചൈനയുടെ നടപടിയെന്നതും ശ്രദ്ധേയമാണ്.
അതേസമയം, ആണവപരീക്ഷണ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് ഉത്തരകൊറിയ ആവർത്തിക്കുമ്പോൾ ചർച്ചയുടെ സാധ്യത തെളിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചതു പ്രത്യാശയോടെയാണ് ലോകം വീക്ഷിക്കുന്നത്. സാഹചര്യങ്ങൾ അനുകൂലമായാൽ ചർച്ചയെന്നാണ് ഒരു അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയത്.