വിനോദയാത്രയ്ക്കിടെ പർച്ചേസിംഗിന് ഇറങ്ങിയ യുവതി അശ്രദ്ധകൊണ്ട് കൈയിൽ നിന്ന് വീണുടഞ്ഞ വളയുടെ വില കേട്ട് ബോധംകെട്ടുവീണു. ചൈനയിലെ യുന്നാൻ പ്രവിശ്യയിലുള്ള റുയിലി നഗരത്തിലെ കടയിലാണ് സംഭവം നടന്നത്.

കടയിൽ വള നേക്കുന്നതിനിടെയാണ് ഒരെണ്ണം താഴെ വീണ് പൊട്ടിയത്. ഇതിന് നഷ്ടപരിഹാരം നൽകാൻ തയാറാണെന്ന് യുവതി കയുടമയെ അറിയിക്കുകയും ചെയ്തു. എന്നാൽ കടയുടമ വളയുടെ വില പറഞ്ഞതോടെ യുവതി ബോധംകെട്ടു വീഴുകയായിരുന്നു.

28ലക്ഷം രൂപയാണ് കടയുടമ പറഞ്ഞവില. ഇതുകേട്ടതോടെ യുവതി ബോധരഹിതയായി നിലംപതിക്കുകയായിരുന്നു. ജേഡ് എന്ന വിലപിടിപ്പുള്ള പച്ചനിറത്തിലുള്ള കല്ല് കൊണ്ടുണ്ടാക്കിയതായിരുന്നു വള.

യുവതിയുടെ സാമ്പത്തിക മനസിലാക്കിയ കടയുടമ 6,65,607 രൂപ നൽകിയാൽ മതിയെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനിടെ യുവതിയുടെ വീട്ടുകാർ വിലപേശി നോക്കിയെങ്കിലും കടയുടമ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.