- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്പനി പാർട്ടിക്കിടെ ഓറൽ സെക്സിന് സമാനമായ സ്റ്റേജ് ഷോ; ചൈനീസ് ഭീമൻ ടെൻസെന്റിന് ചീത്തപ്പേരുണ്ടാക്കി വീഡിയോ വൈറലായി; സ്ത്രീത്വത്തെ അപമാനിക്കുന്നതെന്ന് പറഞ്ഞ് കമ്പനിയെ നിർത്തിപ്പൊരിച്ച് വിമർശകർ
ബിജിങ്: ചൈനീസ് ടെക്‌നോളജി ആൻഡ് എന്റർടെയ്ന്മെന്റ് ഭീമനായ ടെൻസെന്റ് കമ്പനിക്ക് നാണക്കേടായി ഒരു വീഡിയോ. ഒഫീഷ്യൽ കമ്പനി പാർട്ടിക്കിടെ നടത്തിയ ഒരു മത്സരത്തിന്റെ വീഡിയോയാണ് വിവാദത്തിലായത്. കമ്പനി സ്റ്റാഫുകൾ വദനസുരതം നടത്തുന്നതിന്റെ വീഡിയോ ആണെന്ന് പറഞ്ഞാണ് വീഡിയോ പ്രചരിക്കപ്പെട്ടത്. ഇതോടെ ദൃശ്യങ്ങൾ ചൈനയിലെ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി മാറി. സ്‌റ്റേജിൽ നിൽക്കുന്ന രണ്ട് പുരുഷ ജീവനക്കാർക്കു മുന്നിൽ നിലത്ത് മുട്ടുകുത്തിയിരുന്ന് രണ്ട് വനിതാ ജീവനക്കാർ ഓറൽ സെക്‌സിൽ ഏർപ്പെടുന്ന തരത്തിലാണ് ദൃശ്യങ്ങൾ. കമ്പനി വാർഷികത്തിന്റെ ഭാഗമായി നടത്തിയ ഇവന്റിനിടെയാണ് പ്രകടനം അരങ്ങേറിയത്. യുവാക്കളുടെ കാലിനിടയിൽ വച്ചിരുന്ന പ്ലാസ്റ്റിക് ബോട്ടിലിന്റെ മൂടി വായകൊണ്ട് തുറക്കുന്ന മത്സര പ്രകടനമാണ് അരങ്ങേറിയത്. ഒറ്റനോട്ടത്തിൽ സ്‌റ്റേജിൽ വദനസുരതത്തിന്റെ പ്രകടനമാണെന്ന് തോന്നിക്കുന്ന വീഡിയോ ഇതോടെ സോഷ്യൽ മീഡിയയിൽ വലിയതോതിൽ പ്രചരിക്കുകയായിരുന്നു. അനൗൺസർ രണ്ടു യുവതികളേയും പ്രൊത്സാഹിപ്പിക്കുന്നതിന്റെയും കാണികൾ ആർപ്പുവിളിക്കുന്നതിന്
ബിജിങ്: ചൈനീസ് ടെക്‌നോളജി ആൻഡ് എന്റർടെയ്ന്മെന്റ് ഭീമനായ ടെൻസെന്റ് കമ്പനിക്ക് നാണക്കേടായി ഒരു വീഡിയോ. ഒഫീഷ്യൽ കമ്പനി പാർട്ടിക്കിടെ നടത്തിയ ഒരു മത്സരത്തിന്റെ വീഡിയോയാണ് വിവാദത്തിലായത്. കമ്പനി സ്റ്റാഫുകൾ വദനസുരതം നടത്തുന്നതിന്റെ വീഡിയോ ആണെന്ന് പറഞ്ഞാണ് വീഡിയോ പ്രചരിക്കപ്പെട്ടത്. ഇതോടെ ദൃശ്യങ്ങൾ ചൈനയിലെ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി മാറി.
സ്‌റ്റേജിൽ നിൽക്കുന്ന രണ്ട് പുരുഷ ജീവനക്കാർക്കു മുന്നിൽ നിലത്ത് മുട്ടുകുത്തിയിരുന്ന് രണ്ട് വനിതാ ജീവനക്കാർ ഓറൽ സെക്‌സിൽ ഏർപ്പെടുന്ന തരത്തിലാണ് ദൃശ്യങ്ങൾ. കമ്പനി വാർഷികത്തിന്റെ ഭാഗമായി നടത്തിയ ഇവന്റിനിടെയാണ് പ്രകടനം അരങ്ങേറിയത്.
യുവാക്കളുടെ കാലിനിടയിൽ വച്ചിരുന്ന പ്ലാസ്റ്റിക് ബോട്ടിലിന്റെ മൂടി വായകൊണ്ട് തുറക്കുന്ന മത്സര പ്രകടനമാണ് അരങ്ങേറിയത്. ഒറ്റനോട്ടത്തിൽ സ്‌റ്റേജിൽ വദനസുരതത്തിന്റെ പ്രകടനമാണെന്ന് തോന്നിക്കുന്ന വീഡിയോ ഇതോടെ സോഷ്യൽ മീഡിയയിൽ വലിയതോതിൽ പ്രചരിക്കുകയായിരുന്നു.
അനൗൺസർ രണ്ടു യുവതികളേയും പ്രൊത്സാഹിപ്പിക്കുന്നതിന്റെയും കാണികൾ ആർപ്പുവിളിക്കുന്നതിന്റെയും ഘോഷവും കൂടിയായപ്പോൾ വീഡിയോ വദനസുരതം തന്നെയെന്ന് ഉറപ്പിക്കുന്ന മട്ടിലേക്ക് കാര്യങ്ങളെത്തി.
ഇതോടെ കമ്പനിക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയരുന്നത്. അന്തസ്സില്ലാത്ത പ്രകടനമായിപ്പോയെന്നും ടെസെന്റ് പോലെ വലിയൊരു സ്ഥാപനത്തിൽനിന്ന് നിന്ന് ഇത്രയ്ക്കും നിലവാരം കുറഞ്ഞ പ്രകടനം പ്രതീക്ഷിച്ചില്ലെന്നുമെല്ലാം വിമർശനം ഉയർന്നു. ഇത്രയ്ക്കും പ്രശ്‌നമാകുമെന്ന് കരുതുന്ന ഒരു മത്സരം സംഘടിപ്പിച്ചതിൽ ഖേദിക്കുന്നതായും ഒട്ടും നിലവാരമില്ലാത്ത പ്രകടനമാണ് ഉണ്ടായതെന്നും സ്റ്റേറ്റ്‌മെന്റ് ഇറക്കി കമ്പനിയും ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ്.
എന്നാൽ കമ്പനിക്കെതിരെ അതിരൂക്ഷ വിമർശനങ്ങൾ ഇപ്പോഴും ഉയരുകയാണ്. വീഡിയോ ശരിക്കും സെക്‌സിസം തന്നെയാണെന്നും സാമാന്യ മര്യാദകളുടെ സീമകൾ ലംഘിക്കുന്നതാണെന്നും ജീവനക്കാരെ പീഡിപ്പിക്കുന്നതിന് സമമാണെന്നുമെല്ലാം ആണ് വിമർശനങ്ങൾ. ചൈനയിലെ ടെക് വ്യവസായ മേഖലയിലെ അരാജകത്വവും സംസ്‌കാരമില്ലായ്മയുമാണ് ഇത് സൂചിപ്പിക്കുന്നതെന്നായി ചിലർ.
ഇതോടെ വീഡിയോയുടെ പേരിൽ പുലിവാലു പിടിച്ചിരിക്കുകയാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വരുമാനമുള്ള കമ്പനി. കമ്പനിയിൽ ഒരൊറ്റ വനിതപോലും ബോർഡ് മെമ്പറോ ഡിവിഷൻ ചീഫോ ആയി ഇല്ലെന്നും അതിനാലാണ് സ്ത്രീകളെ അപമാനിക്കും വിധത്തിൽ ഇത്തരം പ്രകടനങ്ങൾ നടത്തിയതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. മറ്റൊരു ചൈനീസ് ഭീമനായ ആലിബാബയും ഇത്തരത്തിൽ മുമ്പ് പുലിവാലു പിടിച്ചിരുന്നു. 2015ലായിരുന്നു സംഭവം.
പ്രൊഗ്രാമേഴ്‌സിനെ സഹായിക്കുന്നതിനായി 'പ്രോത്സാഹന സ്‌പെഷ്യലിസ്റ്റുകളെ' ആവശ്യമുണ്ട് എന്ന് കാട്ടി നൽകിയ പരസ്യത്തിൽ ജപ്പാനീസ് പോൺസ്റ്റാറിനോട് സാമ്യമുള്ള ചിത്രമാണ് നൽകിയത്. ഇത് വലിയ വിവാദമായെങ്കിലും കമ്പനിയുടെ 34 പാർട്ണർമാരിൽ 11 പേർ വനിതകളാണ് എന്നതിനാൽ ആലിബാബ കഷ്ടിച്ച് തടിക്കുകേടില്ലാതെ രക്ഷപ്പെടുകയായിരുന്നു. ഇന്റർനാഷണൽ ഗെയ്മിങ് വ്യവസായത്തിൽ വലിയ വളർച്ചയിലേക്ക് കുതിക്കുന്ന ടെൻസെന്റ് കമ്പനിക്ക് പക്ഷേ ഇപ്പോഴത്തെ വീഡിയോ വലിയ തലവേദനയാകുമെന്നാണ് വിലയിരുത്തൽ.