ബെയ്ജിങ്: ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയുമായും ലോകത്തെ ഏറ്റവും ശക്തമായ ചാരസംഘടനയുള്ള ഇസ്രയേലുമായും നരേന്ദ്ര മോദി കൈകോർത്തതോടെ ആപത്തു മണക്കുന്ന ചൈന ഇന്ത്യൻ അതിർത്തിയിൽ വിരട്ടൽ നീക്കവുമായി എത്തുന്നു. നേർക്കുനേർ പൊരുതാനുള്ള സൈനിക ശേഷി ഇന്ത്യക്ക് ഇല്ലെന്ന് വ്യക്തമാണെങ്കിലും പുതിയ സൈനിക നീക്കം ഇന്ത്യയെ ഞെട്ടിച്ചിരിക്കുകയാണ്. സിക്കിം അതിർത്തിയിൽ ഇന്ത്യയുമായുള്ള ബന്ധം വഷളായിരിക്കെ ചൈന, യുദ്ധമുഖത്തെ പ്രവർത്തനത്തിന് സമാനമായ രീതിയിലുള്ള സൈനിക പരിശീലനം നടത്തി എന്നാണ് പുതിയ റിപ്പോർട്ടുകൾ. തിബറ്റ് എന്ന ചെറു രാജ്യത്തിന്റെ അതിർത്തിയിൽ ചൈന റോഡ് നിർമ്മിക്കുന്നതിനെ ചൊല്ലിയാണ് പ്ര്ശ്‌നങ്ങളുടെ തുടക്കം.

ഇന്ത്യയെപ്പോലെ ബിസിനസ് താൽപര്യമുള്ള ഒരു രാജ്യവുമായി പോരാടുന്നത് ചൈനക്ക് സാമ്പത്തിക രംഗത്ത് വൻ തിരിച്ചടി ആകുമെന്ന് നേരത്തേ തന്നെ രാജ്യാന്തര ബിസിനസ് വിലയിരുത്തലുകൾ ഉണ്ടായിരുന്നു. അതിനാൽ തന്നെ മുമ്പുണ്ടായതുപോലെ ഒരു ഇന്ത്യ-ചൈന യുദ്ധം ഉണ്ടാകില്ലെന്ന അഭിപ്രായങ്ങൾക്കാണ് പ്രാബല്യം. എന്നാൽ മാനസസരോവർ-കൈലാസ് യാത്രയ്ക്ക് തടസ്സമുണ്ടായതോടെ ഇത് ഇന്ത്യൻ വിശ്വാസത്തിന്റെയും പ്രശ്‌നമായി. ചർച്ചയായി.

പക്ഷേ അതിനപ്പുറത്തേക്ക് കാര്യങ്ങൾ നീളുമെന്ന സ്ഥതി വരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് വാർത്താ ഏജൻസിയും പത്രങ്ങളും ഇന്ത്യ- ചൈന ഏറ്റുമുട്ടൽ രീതിയിലേക്ക് കാര്യങ്ങൾ എത്തുന്നുവെന്ന റിപ്പോർ്ട്ടുകളാണ് നൽകുന്നത്. പുതിയ റിപ്പോർ്ട്ടിൽ പറയുന്നത് പ്രകാരം ടിബറ്റിൽ സമുദ്രനിരപ്പിൽ നിന്നും 5100 മീറ്റർ ഉയർന്ന പ്രദേശത്തുവച്ച് യുദ്ധ ടാങ്ക് ഉൾപ്പെടെയുള്ള പുതിയ ഉപകരണങ്ങൾ പരീക്ഷിച്ച് ചൈനീസ് സൈന്യം പരിശീലനം നടത്തിയതെന്നാണ് ചൈനീസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

പുതിയ ഉപകരണങ്ങൾ പരീക്ഷിച്ചതിനു പുറമേ, തൽസമയമായി വെടിവയ്‌പ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശീലിക്കുകയും ചെയ്തു. സൈനിക നടപടികൾ, ആക്രമണം, വെടിവയ്‌പ്പ് പരിശീലനം ആയുധങ്ങളുടെ സമഗ്ര പരിശീലനം തുടങ്ങിയവ നടന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആക്രമണവും പ്രതിരോധവും പരിശീലനത്തിന്റെ ഭാഗമായിരുന്നു. ഇതിന്റെ ചിത്രങ്ങൾ ചൈനീസ് വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും യുദ്ധ ടാങ്ക് ചൈന പരീക്ഷിച്ചിരുന്നു.

സിക്കിം അതിർത്തിയിലെ ദോക് ലായിൽ നിന്നും ഇന്ത്യസേനയെ പിൻവലിച്ച് തെറ്റു തിരുത്തണമെന്നാണ് ചൈനയുടെ ആവശ്യം. എന്നാൽ, ചൈനയാണ് അതിർത്തി ലംഘിക്കുന്നതെന്നാണ് ഇന്ത്യയുടെ ആരോപണം. ചൈനീസ് അതിർത്തിയിൽ ഇന്ത്യയും സൈനിക ശക്തി വർധിപ്പിക്കുന്നുണ്ട്. ഈ നടപടികൾക്ക് പിന്നാലെയാണ് ചൈന സൈനിക പരിശീലനം നടത്തിയത്.