- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യ സുരക്ഷയെ വെല്ല് വിളിക്കുന്ന ചൈനീസ് ആപ്പുകൾ സ്മാർട്ഫോണുകളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവ്; പ്രതിരോധമന്ത്രാലയത്തിന്റെ ഉത്തരവിൽ സൈനികർ വീചാറ്റ്, ഷെയർ ഇറ്റ്, ട്രൂകോളർ തുടങ്ങിയ 42 ൽ അധികം ചൈനീസ് ആപ്ലിക്കേഷനുകൾ നീക്കം ചെയ്യണം
ന്യൂഡൽഹി: രാജ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന 42 ൽ അധികം ചൈനീസ് ആപ്ലിക്കേഷനുകൾ സ്മാർട്ഫോണുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഇന്ത്യന് സൈനികർക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ്. വീചാറ്റ്, ഷെയർ ഇറ്റ്, ട്രൂകോളർ തുടങ്ങിയ 42 ൽ അധികം ചൈനീസ് ആപ്ലിക്കേഷനുകൾ രഹസ്യ നിരീക്ഷണത്തിനുപയോഗിച്ചേക്കാമെന്ന സാധ്യത ചൂണ്ടിക്കാട്ടിയാണ് പ്രതിരോധ മന്ത്രാലയം സൈനികർക്ക് ഉത്തരവ് നൽകിയത്. രാജ്യത്ത് ഏറെ പ്രചാരമുള്ള ആൻഡ്രോയിഡ്/ ഐഓഎസ് ആപ്ലിക്കേഷനുകളാണ് നിരോധിക്കേണ്ട 42ലധികം ആപ്ലിക്കേഷനുകൾ. 'ഈ ആപ്ലിക്കേഷനുകൾ സൈനികർ ഉപയോഗിക്കുന്നത് സൈന്യത്തെയും രാജ്യ സുരക്ഷയെയും ബാധിക്കുന്ന വിധത്തിൽ ഡാറ്റാ സുരക്ഷയ്ക്ക് ഭീഷണിയാകും. അതുകൊണ്ട് സൈനികർ സ്വന്തം ഫോണുകളിൽ ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കരുത്. നിലവിൽ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ അവ എത്രയും പെട്ടെന്ന് നീക്കം ചെയ്യണം.' പ്രതിരോധമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദ്ദേശമനുസരിച്ചാണ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിരോധിത പട്ടികയിലുള്
ന്യൂഡൽഹി: രാജ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന 42 ൽ അധികം ചൈനീസ് ആപ്ലിക്കേഷനുകൾ സ്മാർട്ഫോണുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഇന്ത്യന് സൈനികർക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ്. വീചാറ്റ്, ഷെയർ ഇറ്റ്, ട്രൂകോളർ തുടങ്ങിയ 42 ൽ അധികം ചൈനീസ് ആപ്ലിക്കേഷനുകൾ രഹസ്യ നിരീക്ഷണത്തിനുപയോഗിച്ചേക്കാമെന്ന സാധ്യത ചൂണ്ടിക്കാട്ടിയാണ് പ്രതിരോധ മന്ത്രാലയം സൈനികർക്ക് ഉത്തരവ് നൽകിയത്.
രാജ്യത്ത് ഏറെ പ്രചാരമുള്ള ആൻഡ്രോയിഡ്/ ഐഓഎസ് ആപ്ലിക്കേഷനുകളാണ് നിരോധിക്കേണ്ട 42ലധികം ആപ്ലിക്കേഷനുകൾ. 'ഈ ആപ്ലിക്കേഷനുകൾ സൈനികർ ഉപയോഗിക്കുന്നത് സൈന്യത്തെയും രാജ്യ സുരക്ഷയെയും ബാധിക്കുന്ന വിധത്തിൽ ഡാറ്റാ സുരക്ഷയ്ക്ക് ഭീഷണിയാകും. അതുകൊണ്ട് സൈനികർ സ്വന്തം ഫോണുകളിൽ ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കരുത്. നിലവിൽ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ അവ എത്രയും പെട്ടെന്ന് നീക്കം ചെയ്യണം.' പ്രതിരോധമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദ്ദേശമനുസരിച്ചാണ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നിരോധിത പട്ടികയിലുള്ള ആപ്ലിക്കേഷനുകൾ താഴെ പറയുന്നവയാണ്
വീചാറ്റ്, വീബോ, ഷെയർഇറ്റ്, ട്രൂകോളർ, യൂസി ന്യൂസ്, യുസി ബ്രൗസർ, ബ്യൂട്ടി പ്ലസ്, ന്യൂസ് ഡോഗ്, വിവ വീഡിയോ, പാരലൽ സ്പേയ്സ്, ആപസ് ബ്രൗസർ, പെർഫെക്റ്റ് കോർപ്, വൈറസ് ക്ലീനർ, സിഎം ബ്രൗസർ, എംഐ കമ്മ്യൂണിറ്റി, ഡിയു റെക്കോർഡർ, വോൾട്ട് ഹൈഡ്, യൂ ക്യാം മേക്ക് അപ്പ്, എംഐ സ്റ്റോർ, കാഷെ ക്ലിയർ ഡിയു ആപ്പ്സ് സ്റ്റുഡിയോ, ഡിയു ബാറ്ററി സേവർ, ഡിയു ക്ലീനർ, ഡിയു പ്രൈവസി, 360 സെക്യൂരിറ്റി, ഡിയു ബ്രൗസർ, ക്ലീൻ മാസ്റ്റർ- ചീറ്റാ മൊബൈൽ, ബൈദു ട്രാൻസിലേറ്റ്, ബൈദു മാപ്പ്, വണ്ടർ ക്യാമറ, ഇഎസ് ഫയൽ എക്സ്പ്ലോറർ, ഫോട്ടോ വണ്ടർ, ക്യുക്യു ഇന്റർനാഷണൽ, ക്യുക്യു മ്യൂസിക്, ക്യുക്യു പ്ലേയർ, ക്യുക്യു ന്യൂസ് ഫീഡ്, ക്യുക്യു ന്യൂസ്ഫീഡ്, ക്യുക്യു വീസിങ്ക്, ക്യുക്യു സെക്യൂരിറ്റി സെന്റർ, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ, എംഐ വീഡിയോ കോൾ ഷവോമി, ക്യുക്യു ലോഞ്ചർ.