- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പക്ഷപാതക്കണ്ണിലൂടെ ഞങ്ങളെ കാണരുത്; സമാധാനം ഊട്ടിയുറപ്പിക്കാനാണെങ്കിൽ ഇന്ത്യയുമായി നിങ്ങൾ കൂട്ടുകൂടുന്നതിൽ ഞങ്ങൾക്ക് സന്തോഷം; ഞങ്ങളുടെ വികസനനയത്തെ വസ്തുനിഷ്ഠമായി വിലയിരുത്തണം; അമേരിക്കയ്ക്ക് ചൈനയുടെ ചുട്ടമറുപടി
ബീജിങ്: മേഖലയിലെ സമാധാനത്തിന് മുതൽക്കൂട്ടാവുമെങ്കിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വികസിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമേയുള്ളുവെന്ന് ചൈന.ചൈനീസ് വിദേശമന്ത്രാലയ വക്താവ് ലൂ കാങ്ങാണ് ഇക്കാര്യമറിയിച്ചത്. തങ്ങളുമായുള്ള യുഎസ് ബന്ധം മികച്ചതാക്കാൻ പക്ഷപാതപരമായ നിരീക്ഷണങ്ങൾ യുഎസ് വെടിയണം. ചൈനയുടെ വികസനനയത്തെ കൂടുതൽ വസ്തുനിഷ്ഠമായി വിലയിരുത്തണം.തൊഴിലുകൾ സൃഷ്ടിക്കാൻ ഉതകാത്ത കടം വരുത്തുന്ന ചൈനീസ് വികസനമാതൃകയെ അമേരിക്കൻ വിദേശ കാര്യസെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൺ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഷി ജിങ്പിങ്ങിനെ രണ്ടാം വട്ടവും പ്രസിഡന്റായി വാഴിക്കാനൊരുങ്ങുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെയാണ് ടില്ലേഴ്‌സന്റെ പരാമർശമെന്ന കാര്യം ശ്രദ്ധേയമാണ്.ചൈന വേട്ടക്കാരന്റെ സ്വഭാവത്തോടെ നിയമങ്ങൾ ലംഘിക്കുകയാണെന്നും പല രാജ്യങ്ങളെയും കടത്തിലാഴ്‌ത്തുകയാണെന്നുമാണ് അമേരിക്കയുടെ വിമർശനം.എന്നാൽ ഐക്യരാഷ്ട്രസഭ മുന്നോട്ട് വയക്കുന്ന അന്താരാഷ്ട്രക്രമത്തെ മുറുകെ പിടിക്കുന്ന രാഷ്ട്രമാണെന്നാണ് ചൈനയുടെ ചുട്ടമറുപ
ബീജിങ്: മേഖലയിലെ സമാധാനത്തിന് മുതൽക്കൂട്ടാവുമെങ്കിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വികസിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമേയുള്ളുവെന്ന് ചൈന.ചൈനീസ് വിദേശമന്ത്രാലയ വക്താവ് ലൂ കാങ്ങാണ് ഇക്കാര്യമറിയിച്ചത്. തങ്ങളുമായുള്ള യുഎസ് ബന്ധം മികച്ചതാക്കാൻ പക്ഷപാതപരമായ നിരീക്ഷണങ്ങൾ യുഎസ് വെടിയണം. ചൈനയുടെ വികസനനയത്തെ കൂടുതൽ വസ്തുനിഷ്ഠമായി വിലയിരുത്തണം.തൊഴിലുകൾ സൃഷ്ടിക്കാൻ ഉതകാത്ത കടം വരുത്തുന്ന ചൈനീസ് വികസനമാതൃകയെ അമേരിക്കൻ വിദേശ കാര്യസെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൺ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.
ഷി ജിങ്പിങ്ങിനെ രണ്ടാം വട്ടവും പ്രസിഡന്റായി വാഴിക്കാനൊരുങ്ങുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെയാണ് ടില്ലേഴ്‌സന്റെ പരാമർശമെന്ന കാര്യം ശ്രദ്ധേയമാണ്.ചൈന വേട്ടക്കാരന്റെ സ്വഭാവത്തോടെ നിയമങ്ങൾ ലംഘിക്കുകയാണെന്നും പല രാജ്യങ്ങളെയും കടത്തിലാഴ്‌ത്തുകയാണെന്നുമാണ് അമേരിക്കയുടെ വിമർശനം.എന്നാൽ ഐക്യരാഷ്ട്രസഭ മുന്നോട്ട് വയക്കുന്ന അന്താരാഷ്ട്രക്രമത്തെ മുറുകെ പിടിക്കുന്ന രാഷ്ട്രമാണെന്നാണ് ചൈനയുടെ ചുട്ടമറുപടി.