- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാസ് ഖാൻ പൊലീസ് ഓഫീസറായി വേഷമിടുന്ന 'ചിന്ന ദാദ 26 -ന് പ്രദർശനത്തിനെത്തും
താഴത്തു വീട്ടിൽ ഫിലീംസിന്റെ ബാനറിൽ പ്രവാസി മലയാളിയായ എൻ. ഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന 'ചിന്ന ദാദ 'ഈ മാസം(ഓഗസ്റ്റ് ) 26 -ന് പ്രദർശനത്തിനെത്തുന്നു .വർഷങ്ങൾക്ക് മുമ്പ് ഒരു ഗ്രാമത്തിൽ നടക്കുന്ന മദ്യദുരന്തവും പിന്നീട് അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് 'ചിന്ന ദാദ 'പറയുന്നത്. പുതുമുഖങ്ങളായ ഹാരീസ് നായകനായും അരുണിമ നായികയായും വേഷമിടുന്ന ഈ ചിത്രത്തിൽ പൊലീസ് ഓഫീസറായി റിയാസ് ഖാനും മുഖ്യ കഥാപാത്രമായി എത്തുന്നു. കൂടാതെ സുധീർ കരമന,കലാഭവൻ ഷാജോൺ,ജയൻ ചേർത്തല ,നസീർ സംക്രാന്തി , പന്തളം ഉല്ലാസ് ,കണ്ണൻ സാഗർ , മനോജ് വാഴപ്പടി, എൻ. ഗോപാലകൃഷ്ണൻ,നീനാ കുറുപ്പ് ,അർച്ചനാ മേനോൻ ,പ്രിയ കല,കൃഷ്ണ പത്മകുമാർ,ഗംഗ .റ്റി. കൃഷ്ണ തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. നക്ഷത്രങ്ങൾ എന്ന സിനിമക്കു ശേഷം രാജു ചമ്പക്കര കഥയും സംവിധാനവും നിർവഹിക്കുന്ന ചിന്ന ദാദ കോട്ടയത്തും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം പൂർത്തിയാക്കിയത്..സുഭാഷ് ചേർത്തലയുടെ വരികൾക്ക് സുമേഷ് കുട്ടിക്കൽ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ഡോ. കെ.ജെ യേശുദാസ് , പി. ജയചന്ദ്രൻ
താഴത്തു വീട്ടിൽ ഫിലീംസിന്റെ ബാനറിൽ പ്രവാസി മലയാളിയായ എൻ. ഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന 'ചിന്ന ദാദ 'ഈ മാസം(ഓഗസ്റ്റ് ) 26 -ന് പ്രദർശനത്തിനെത്തുന്നു .വർഷങ്ങൾക്ക് മുമ്പ് ഒരു ഗ്രാമത്തിൽ നടക്കുന്ന മദ്യദുരന്തവും പിന്നീട് അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് 'ചിന്ന ദാദ 'പറയുന്നത്.
പുതുമുഖങ്ങളായ ഹാരീസ് നായകനായും അരുണിമ നായികയായും വേഷമിടുന്ന ഈ ചിത്രത്തിൽ പൊലീസ് ഓഫീസറായി റിയാസ് ഖാനും മുഖ്യ കഥാപാത്രമായി എത്തുന്നു. കൂടാതെ സുധീർ കരമന,കലാഭവൻ ഷാജോൺ,ജയൻ ചേർത്തല ,നസീർ സംക്രാന്തി , പന്തളം ഉല്ലാസ് ,കണ്ണൻ സാഗർ , മനോജ് വാഴപ്പടി, എൻ. ഗോപാലകൃഷ്ണൻ,നീനാ കുറുപ്പ് ,അർച്ചനാ മേനോൻ ,പ്രിയ കല,കൃഷ്ണ പത്മകുമാർ,ഗംഗ .റ്റി. കൃഷ്ണ തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്.
നക്ഷത്രങ്ങൾ എന്ന സിനിമക്കു ശേഷം രാജു ചമ്പക്കര കഥയും സംവിധാനവും നിർവഹിക്കുന്ന ചിന്ന ദാദ കോട്ടയത്തും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
.
സുഭാഷ് ചേർത്തലയുടെ വരികൾക്ക് സുമേഷ് കുട്ടിക്കൽ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ഡോ. കെ.ജെ യേശുദാസ് , പി. ജയചന്ദ്രൻ ,എം.ജി ശ്രീകുമാർ ,ഷാരോൺ എന്നിവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഹാസ്യത്തിനും സംഗീതത്തിനും ഒരു പോലെ പ്രാധാന്യം നൽകി ചിത്രീകരിച്ചിട്ടുള്ള ഒരു കുടുംബ ചിത്രമാണ് ചിന്നദാദ.