- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യദുരന്തത്തിന്റെ കഥയുമായി ചിന്നദാദ; പൊലീസ് വേഷത്തിൽ റിയാസ് ഖാൻ; പുതുമുഖങ്ങളായ ഹാരിസും അരുണിമ നായരും നായികാനായകന്മാർ; പ്രവാസി മലയാളി നിർമ്മിക്കുന്ന ചിന്നദാദയുടെ ട്രെയിലർ കാണാം
കോട്ടയം: വർഷങ്ങൾക്ക് മുമ്പ് ഒരു ഗ്രാമത്തിൽ നടക്കുന്ന മദ്യദുരന്തവും പിന്നീട് അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് 'ചിന്ന ദാദ 'പറയുന്നത്. പുതുമുഖങ്ങളായ ഹാരീസ് നായകനായും ,അരുണിമ നായർ നായികയായും വേഷമിടുന്ന ഈ ചിത്രത്തിൽ പൊലീസ് ഓഫീസറായി വേഷമിടുന്ന റിയാസ് ഖാനും ഒരു പ്രധാന വേഷം ചെയ്യുന്നു. ചിന്ന ദാദ സിനിമയുടെ ട്രെയിലർ കഴിഞ്ഞദിവസം റീലീസ് ചെയ്തു. കഴിഞ്ഞ 25 വർഷമായി സൗദി അറേബ്യയിലെ അൽ കോബാറിൽ ജോലി ചെയ്യുന്ന എൻ.ഗോപാലകൃഷ്ണൻ സിനിമ നിർമ്മിക്കുന്നത് നല്ല ഒരു സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനാണ്. നമ്മുടെ സമൂഹം ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമാണ് മദ്യം. ഭരണാധികാരികളും, രാഷ്ട്രീയ ,സാമൂഹിക ,മത ,സാംസ്‌കാരിക സംഘടനകൾ ഒക്കെയും ഈ വിഷയം ചർച്ചയാക്കി മുന്നോട്ട് പോകുകയും, സമ്പൂർണ്ണ മദ്യ നിരോധനം വേണമെന്നും ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്നും ഗവൺമെന്റ് നയം. എന്നാൽ മറ്റ് ചില രാഷ്ട്രീയ പാർട്ടികളുടെ വ്യക്താക്കൾ മദ്യ വർജനമാണ് വേണ്ടതെന്നും ബോധവത്ക്കരണമാണ് ഇതിന് ആവശ്യം എന്നും വ്യക്തമാക്കുന്നു. ചർച്ചകളും അഭിപ്രായ
കോട്ടയം: വർഷങ്ങൾക്ക് മുമ്പ് ഒരു ഗ്രാമത്തിൽ നടക്കുന്ന മദ്യദുരന്തവും പിന്നീട് അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് 'ചിന്ന ദാദ 'പറയുന്നത്. പുതുമുഖങ്ങളായ ഹാരീസ് നായകനായും ,അരുണിമ നായർ നായികയായും വേഷമിടുന്ന ഈ ചിത്രത്തിൽ പൊലീസ് ഓഫീസറായി വേഷമിടുന്ന റിയാസ് ഖാനും ഒരു പ്രധാന വേഷം ചെയ്യുന്നു. ചിന്ന ദാദ സിനിമയുടെ ട്രെയിലർ കഴിഞ്ഞദിവസം റീലീസ് ചെയ്തു.
കഴിഞ്ഞ 25 വർഷമായി സൗദി അറേബ്യയിലെ അൽ കോബാറിൽ ജോലി ചെയ്യുന്ന എൻ.ഗോപാലകൃഷ്ണൻ സിനിമ നിർമ്മിക്കുന്നത് നല്ല ഒരു സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനാണ്. നമ്മുടെ സമൂഹം ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമാണ് മദ്യം. ഭരണാധികാരികളും, രാഷ്ട്രീയ ,സാമൂഹിക ,മത ,സാംസ്‌കാരിക സംഘടനകൾ ഒക്കെയും ഈ വിഷയം ചർച്ചയാക്കി മുന്നോട്ട് പോകുകയും, സമ്പൂർണ്ണ മദ്യ നിരോധനം വേണമെന്നും ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്നും ഗവൺമെന്റ് നയം.
എന്നാൽ മറ്റ് ചില രാഷ്ട്രീയ പാർട്ടികളുടെ വ്യക്താക്കൾ മദ്യ വർജനമാണ് വേണ്ടതെന്നും ബോധവത്ക്കരണമാണ് ഇതിന് ആവശ്യം എന്നും വ്യക്തമാക്കുന്നു. ചർച്ചകളും അഭിപ്രായങ്ങളും പുരോഗമിക്കുകയാണ്. ഈ കാലഘട്ടത്തിൽ മദ്യത്തെ കൂട്ടുപിടിച്ചാണ് മിക്ക ആഘോഷങ്ങളും കേരളീയ സമൂഹം ആചരിക്കുന്നത് .ഈ ചിന്തയാണ് തന്നെ മദ്യത്തിനെതിരെ നല്ല ഒരു സന്ദേശം നൽകുന്നതരത്തിൽ ചിന്തിപ്പിച്ചതെന്ന് നിർമ്മാതാവ് ഗോപാലകൃഷ്ണൻ പറയുന്നു.
അവധിക്കായി നാട്ടിലെത്തിയപ്പോൾ തന്റെ ബാല്യകാല സുഹൃത്തും കഥാകൃത്തും ,സിനിമാ സംവിധായകനുമായ രാജു ചമ്പക്കരയെ അപ്രതീക്ഷിതമായി കണ്ടുമുട്ടി. നല്ല രണ്ട് കഥ തന്റെ പക്കൽ ഉണ്ടെന്നും ഒരു സിനിമ നിർമ്മിക്കാമോ എന്നുള്ള ഡയറക്ടറുടെ ചോദ്യവും തന്റെ മനസറിഞ്ഞ് ചോദിച്ചതു പോലെ തനിക്ക് തോന്നി. രാജു പറഞ്ഞ ആദ്യ കഥ തനിക്ക് ഇഷ്ടമായില്ല രണ്ടാമത്തെ കഥയാണ് ഒരു നിമിത്തം പോലെ ഞാൻ മനസിൽ ആഗ്രഹിച്ച, മദ്യത്തിനെതിരെയുള്ള നല്ല ഒരു സന്ദേശം ഉൾക്കൊള്ളുന്ന ഈ സിനിമ. നമ്മുടെ സമൂഹത്തിൽ കൂടുതലായി യുവാക്കൾ കാണുന്ന മേഖലയാണ് സിനിമ എന്നുള്ളതിനാണ് ബോധവത്ക്കരണത്തിനായി ഇത് തെരെഞ്ഞെടുത്തത്.
'ചിന്ന ദാദ ' എന്ന പേരിൽ തന്റെ നാടായ കോട്ടയത്തും പരിസര പ്രദേശങ്ങളിലുമാണ് ഷൂട്ടിങ്ങ് പൂർത്തിയാക്കിയത്. ഈ ചിത്രം മലയാളത്തെ കൂടാതെ തമിഴിലും ചെയ്യാനാണാ ആഗ്രഹം. സുധീർ കരമന ,കലാഭവൻ ഷാജോൺ ,ജയൻ ചേർത്തല ,നസീർ സംക്രാന്തി , പന്തളം ഉല്ലാസ് ,കണ്ണൻ സാഗർ ,മധു പട്ടത്താനം ,മനോജ് വാഴപ്പടി , എൻ. ഗോപാലകൃഷ്ണൻ , ജിനു ആനിക്കാട് , നന്ദു കൃഷ്ണൻ ,നീനാ കുറുപ്പ് ,അർച്ചനാ മേനോൻ ,പ്രിയ കല ,കൃഷ്ണ പത്മകുമാർ ,ട്വിങ്കിൾ ,ഗംഗ .റ്റി. കൃഷ്ണയും അഭിനയിക്കുന്നുണ്ട്.
നക്ഷത്രങ്ങൾ എന്ന സിനിമക്കു ശേഷം രാജു ചമ്പക്കര കഥയും സംവിധാനവും നിർവഹിക്കുന്ന ചിന്ന ദാദ കോട്ടയത്തും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം പൂർത്തിയാക്കിയത്. താഴത്തു വീട്ടിൽ ഫിലീംസിന്റെ ബാനറിലാണ് ഈ സിനിമ. സുഭാഷ് ചേർത്തലയുടെ വരികൾക്ക് സുമേഷ് കുട്ടിക്കൽ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ഡോ. കെ.ജെ യേശുദാസ് , പി. ജയചന്ദ്രൻ , എം.ജി ശ്രീകുമാർ ,ഷാരോൺ എന്നിവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഹാസ്യത്തിനും സംഗീതത്തിനും പ്രാധാന്യം നൽകി ചിത്രീകരിച്ചിട്ടുള്ള ചിന്ന ദാദ ജൂലായ് ആദ്യവാരം പ്രദർശനത്തിനെത്തും .