വാഷിങ്ടൺ ഡി.സി: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് ഗ്രേറ്റർ വാഷിങ്ടൺ ഇടവകംഗവും പരേതനായ പി.സി. കോശിയുടെ ഭാര്യയുമായ ചിന്നമ്മ കോശി (72) നിര്യാതയായി. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: മുനീഷ്, സൗമ്യ. കൊച്ചുമക്കൾ: മുസ്‌കാൻ, ലൈല, ഐസായ.
പത്തിന് വെള്ളിയാഴ്ച വൈകിട്ട് 7.30-ന് സെന്റ് ഗ്രിഗോറിയോസ് ചർച്ചിൽ (St Gregorios Church DC., 2337 Fairland Road, Silver Spring, MD 20904) പ്രാർത്ഥനാശുശ്രൂഷ നടക്കും. പൊതുദർശനം ഒക്‌ടോബർ 12-ന് ഞായറാഴ്ച വൈകിട്ട് 3 മുതൽ 6 വരേയും, 13-ന് തിങ്കളാഴ്ച രാവിലെ 9 മുതൽ 10 വരേയും സെന്റ് ഗ്രിഗോറിയോസ് ചർച്ചിൽ (St Gregorios Church DC., 2337 Fairland Road, Silver Spring, MD 20904) നടക്കും.

സംസ്‌കാര ശുഷ്രൂഷകൾ ഒക്‌ടോബർ 13-ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഫാ. ലാബി പനയ്ക്കാമറ്റത്തിന്റെ കാർമികത്വത്തിൽ നടക്കുന്നതും തുടർന്ന് ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരിയിൽ(Gate of Heaven Cemetery,13801 Georgia Avenue, Silver Spring, MD 20906)  സംസ്‌കാരം നടക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്:   ഫാ. ലാബി പനയ്ക്കാമറ്റം (301 325 5352), മേരി ഏബ്രഹാം (301 741 7351).