- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിന്താ ജെറോമിന്റെ കടന്നാക്രമണത്തിൽ 'പകച്ചുപോയ' മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും ബാല്യങ്ങൾ..! സംഘപരിവാറുകാർക്കൊപ്പം അന്തിപ്പുമാറാതെ സഖാക്കളും: എസ്എഫ്‌ഐ നേതാവിന്റെ പ്രസംഗം 'വലിയ വായിലെന്ന്' സോഷ്യൽ മീഡിയ
തിരുവനന്തപുരം: എസ്എഫ്‌ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്നും തീപ്പൊരി നേതാക്കൾ ഇഷ്ടംപോലെ ഉണ്ടായിട്ടുണ്ട്. വിദ്യാർത്ഥി സംഘടനയിലെ പ്രവർത്തന പരിചയത്തോടെ മാതൃപ്രസ്ഥാനത്തിലേക്ക് എത്തിയവരാണ് ഏറെയും. ഇത്തരത്തിൽ അടുത്തകാലത്തായി എസ്എഫ്‌ഐയുടെ തീപ്പൊരി നേതാവായി അറിയപ്പെട്ട നേതാവാണ് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗ് ചിന്ത ജെറോം. സിന
തിരുവനന്തപുരം: എസ്എഫ്‌ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്നും തീപ്പൊരി നേതാക്കൾ ഇഷ്ടംപോലെ ഉണ്ടായിട്ടുണ്ട്. വിദ്യാർത്ഥി സംഘടനയിലെ പ്രവർത്തന പരിചയത്തോടെ മാതൃപ്രസ്ഥാനത്തിലേക്ക് എത്തിയവരാണ് ഏറെയും. ഇത്തരത്തിൽ അടുത്തകാലത്തായി എസ്എഫ്‌ഐയുടെ തീപ്പൊരി നേതാവായി അറിയപ്പെട്ട നേതാവാണ് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗ് ചിന്ത ജെറോം. സിന്ധു ജോയിക്ക് ശേഷം മാദ്ധ്യമശ്രദ്ധ നേടിയ വനിതാ നേതാവ് കൂടിയാണ് ചിന്ത. ആനുകാലിക വിഷയങ്ങളിൽ ഇടപെട്ട സംസാരിക്കുകയും സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം പങ്കുവെക്കുകയും ചെയ്യുന്ന ചിന്തയ്ക്ക് സ്ഥിരം വിമർശകരുമുണ്ട്. അടുത്തിടെ അവർ കൊട്ടാരക്കരയിൽ നടത്തിയ ഒരു പ്രസംഗമാണ് വിവാദത്തിന് ഇടയാക്കിയത്.
മോഹൻലാൽ ഫാൻസിനെയും സംഘപരിവാറുകാരെയും ഒരു പോലെ ചൊടിപ്പിച്ചതായിരുന്നു ചിന്തയുടെ പ്രസംഗം. എന്നാൽ, ഈ വിമർശനം കേട്ട് സഖാക്കൾക്ക് പോലും അന്തിപ്പുമാറിയിട്ടില്ല. കൊല്ലത്ത് നടന്ന പാർട്ടി ചടങ്ങിൽ ജെഎൻയു വിഷയത്തിൽ കേന്ദ്രത്തെ അനുകൂലിച്ച് ബ്ലോഗെഴുതിയ മോഹൻലാലിനെ വിമർശിച്ചാണ് ചിന്ത പ്രസംഗിച്ചത്. ബിജെപി സഹയാത്രികനായ സിനിമാ താരം സുരേഷ് ഗോപിയെയും ചിന്ത വെറുതേ വിട്ടില്ല.
മോഹൻലാലിനോടുള്ള ബഹുമാനം എന്തും പറയാനുള്ള ലൈസൻസ് ആയി കാണരുതെന്നും നല്ല പുരോഹിതനു തെമ്മാടിയാകുവാൻ പറ്റും എന്നാൽ നല്ല തെമ്മാടിക്കു പുരോഹിതനകുവാൻ പറ്റിലെന്നും മാത്രമാണ് തനിക്കു സുരേഷ് ഗോപിയോടെ പറയാൻ ഉള്ളതെന്നും ചിന്ത പറയുകയുണ്ടായി. എൻഎസ്എസ് സമ്മേളനത്തിനെ എത്തിയ വിഷയം അടക്കം പരാമർശിച്ചായിരുന്നു ചിന്തയുടെ പ്രസംഗം. എന്തായാലും ചിന്തയുടെ പ്രസംഗം സംഘപരിവാർ അനുഭാവികള ശരിക്കും ചൊടിപ്പിച്ചു.
ഇതോടെ മോഹൻലാലിനെ പോലൊരു നടനെതിരെ പൊതുവേദിയിൽ ഇങ്ങനെ പ്രസംഗിക്കൻ എസ്എഫ്‌ഐ നേതാവ് വളർന്നോ എന്നായി പലരുടെയും സംശയം. ചിന്തയുടെ കടന്നാക്രമണത്തിൽ മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും ബാല്യങ്ങൾ പകച്ചുപോയി എന്നു പോലും ചിലർ സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചു. റിപ്പോർട്ടർ ചാനലിലെ ഡെമോക്രോയ്‌സി പരിപാടിയിലും ചിന്തയുടെ പ്രസംഗം ഇടം പിടിച്ചു.
മോഹൻലാലിനെയും സുരേഷ് ഗോപിയും രൂക്ഷമായി വിമർശിച്ചു DYFI സംസ്ഥാന കമ്മറ്റി അംഗം ചിന്ത ജെറോം...മോഹൻലാലിനോടുള്ള ബഹുമാനം എന്തും പറയാനുള്ള ലൈസൻസ് ആയി കാണരുതെന്നും നല്ല പുരോഹിതനു തെമ്മാടിയകുവാൻ പറ്റും എന്നാൽ നല്ല തെമ്മാടിക്കു പുരോഹിതനകുവാൻ പറ്റിലെന്നും മാത്രമാണ് തനിക്കു സുരേഷ് ഗോപിയോടെ പറയാൻ ഉള്ളതെന്നും ചിന്ത പറയുകയുണ്ടായി.കൊട്ടാരക്കരയിൽ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് ചിന്ത ഇക്കാര്യങ്ങൾ പറഞ്ഞത്...
Posted by Adv News on Friday, February 26, 2016
എന്നാൽ, ചിന്തയുടെ പ്രസംഗം വലിയവായിലെന്ന് സിപിഐ(എം) അനുഭാവികളിൽ ചിലരും അഭിപ്രായപ്പെടുന്നുണ്ട്. തികച്ചും കൃത്രിമമായ ശൈലിയാണ് അവരുടേതെന്നായിരുന്നു ചിലരുടെ വിമർശനം. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യം ചർച്ചാവിഷയമായ കാലഘട്ടത്തിൽ ചിന്ത സംസാരിക്കുമ്പോൾ മാത്രം എന്തിനാണ് അസഹിഷ്ണുത എന്നാണ് മറുചോദ്യം ഉയരുന്നത്.
മോഹൻലാലിനും സുരേഷ്‌ഗോപിക്കും ചിന്തജെറോമിന്റെ അവാർഡ്മോഹൻലാലിനും സുരേഷ്‌ഗോപിക്കും ചിന്തജെറോമിന്റെ അവാർഡ്
Posted by Kv madhu on Tuesday, March 1, 2016