- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അറ്റ്ലാന്റയിൽ ക്രിസ്തുമസും കുടുംബവർഷാചരണത്തിന്റെ തുടക്കവും ആഘോഷിച്ചു
അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തിലെ ക്രിസ്തുമസ് ദിന ആഘോഷങ്ങൾ ഇടവക വികാരി ഫാ. ജോസഫ് പുതുശേരിയുടെ കാർമികത്വത്തിൽ തിരുപിറവി കർമ്മങ്ങളും ദിവ്യബലിയും നടത്തപ്പെടുകയുണ്ടായി. തിരുസഭ കുടുംബവർഷമായി 2015 പ്രഖ്യാപിച്ചതിനാൽ കുടുംബ വർഷാചരണത്തിന്റെ ആരംഭം എട്ട് കൂടാരയോഗ പ്രസിഡന്റുമാരും നിലവിളക്ക് തെളിയിച്ചുകൊണ്ട് ഉദ്
അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തിലെ ക്രിസ്തുമസ് ദിന ആഘോഷങ്ങൾ ഇടവക വികാരി ഫാ. ജോസഫ് പുതുശേരിയുടെ കാർമികത്വത്തിൽ തിരുപിറവി കർമ്മങ്ങളും ദിവ്യബലിയും നടത്തപ്പെടുകയുണ്ടായി. തിരുസഭ കുടുംബവർഷമായി 2015 പ്രഖ്യാപിച്ചതിനാൽ കുടുംബ വർഷാചരണത്തിന്റെ ആരംഭം എട്ട് കൂടാരയോഗ പ്രസിഡന്റുമാരും നിലവിളക്ക് തെളിയിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. നൂറുകണക്കിന് വിശ്വാസികൾ എല്ലാ ചടങ്ങുകളിലും സംബന്ധിക്കുകയുണ്ടായി. തുടർന്ന് സ്‌നേഹവിരുന്നും കെ.സി.വൈ.എൽ അംഗങ്ങൾ നേതൃത്വം നല്കിയ സൺഡേ സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച നേറ്റിവിറ്റി ഷോയും നടത്തപ്പെട്ടു.
കൈക്കാരന്മാരായ ബേബി ഇല്ലിക്കാട്ടിൽ, തോമസ് കല്ലിടാന്തിയിൽ, ഡി.ആർ.ഇ ആൻസി ചെമ്മലക്കുഴി, റ്റോജി തയ്യിൽ എന്നിവർ എല്ലാ പരിപാടികൾക്കും നേതൃത്വം നൽകി. കെ.സി.വൈ.എൽ ലീഡേഴ്‌സ് ആയ സറീന അറയ്ക്കൽ, നോയൽ അത്തിമറ്റത്തിൽ തുടങ്ങിയവർ നേറ്റിവിറ്റി ഷോയ്ക്കും നേതൃത്വം നൽകി. സാജു വട്ടക്കുന്നത്ത് അറിയിച്ചതാണിത്. 




