- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛൻ കടം കൊടുത്തവരെല്ലാം പറ്റിച്ചു; 100 കോടി ഒറ്റയടിക്ക് പിൻവലിച്ച മുൻ മന്ത്രിയെ വെറുതെ വിട്ടു; റോസ് ഒപ്ടിക്കലിലെ നിക്ഷേവും കോടതിയിൽ കാട്ടിയില്ല; 10 ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് പാസ് ബുക്കിൽ പതിച്ച് നൽകിയത് 1 ലക്ഷവും; 600 കോടി വെട്ടിച്ച് മുതലാളി പറയുന്നത് സ്വന്തമായുള്ളത് 90 കോടിയുടെ സ്വത്ത് മാത്രമെന്നും; മക്കളുടെ കല്യാണത്തിനും ചികിത്സയ്ക്കുമെല്ലാം പണം നിക്ഷേപിച്ചവർ തെരുവിലിറങ്ങേണ്ട ഗതിയിൽ; നിർമ്മൽ ചിറ്റ്സിന്റെ ഇടപാടുകളിൽ ഇന്റലിജൻസ് അന്വേഷണം
തിരുവനന്തപുരം:ടോട്ടൽ ഫോർ യൂ, ആട് തേക്ക് മാഞ്ചിയം, തട്ടിപ്പുകളുടെ പട്ടികയെടുത്താൽ ബുദ്ധിശാലികളായ മലയാളികൾ ഇത്തരം കെണികളിൽ വീഴുന്നത് ഒരു തുടർച്ചയാണെന്ന് നിസംശയം പറയാം.ഇക്കൂട്ടത്തിൽ പെടുത്താവുന്നത് തന്നെയാണ് പാറശ്ശാല നിർമ്മൽ കൃഷ്ണ നിധി ലിമിറ്റഡ് എന്ന കമ്പനിയുടെ തട്ടിപ്പു. വലിയ മാധ്യമ ശ്രദ്ധയൊന്നും ലഭിച്ചില്ലെങ്കിലും വലിയ ദുരൂഹതകളാണ് ഇവിടുത്തെ ഇടചാപാടുകളിൽ മുഴുവൻ എന്നാണ് രഹസ്യാന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. നിക്ഷേപകർക്ക് പാസ് ബുക്കിൽ 10ൽ ഒന്ന് തുക മാത്രം രേഖപ്പെടുത്തി നൽകുന്ന രീതിയിലൂടെ ശതകോടികളാണ് വെട്ടിച്ചതെന്നാണ് സൂചന. 600 കോടി രൂപയോളം രൂപ നിക്ഷേപകരിൽ നിന്നും തട്ടിച്ചാണ് നിർമ്മൽ ചിറ്റ്സ് കമ്പനി മുതലാളി നിർമ്മലൻ മുങ്ങിയത്. കോടതിയിൽ പാപ്പർ സ്യൂട്ട് നൽകിയ നിർമ്മലൻ പറയുന്നതാകട്ടെ തനിക്ക് 90 കോടി രൂപയുടെ സ്വത്ത് മാത്രമെ കൈവശമുള്ളുവെന്നാണ്. അതായത്. ഈ പറഞ്ഞ 90 കോടി രൂപ നിക്ഷേപകർക്ക് കോടതി വഴി വീതിച്ച് നൽകേണ്ടി വരും. അത് കഴിഞ്ഞാൽ പിന്നെ 500 രൂപയ്ക്ക് മുകളിൽ വിലയുള്ള ഒന്നും തന്നെ നിർമ്മലൻ മുതലാളി
തിരുവനന്തപുരം:ടോട്ടൽ ഫോർ യൂ, ആട് തേക്ക് മാഞ്ചിയം, തട്ടിപ്പുകളുടെ പട്ടികയെടുത്താൽ ബുദ്ധിശാലികളായ മലയാളികൾ ഇത്തരം കെണികളിൽ വീഴുന്നത് ഒരു തുടർച്ചയാണെന്ന് നിസംശയം പറയാം.ഇക്കൂട്ടത്തിൽ പെടുത്താവുന്നത് തന്നെയാണ് പാറശ്ശാല നിർമ്മൽ കൃഷ്ണ നിധി ലിമിറ്റഡ് എന്ന കമ്പനിയുടെ തട്ടിപ്പു. വലിയ മാധ്യമ ശ്രദ്ധയൊന്നും ലഭിച്ചില്ലെങ്കിലും വലിയ ദുരൂഹതകളാണ് ഇവിടുത്തെ ഇടചാപാടുകളിൽ മുഴുവൻ എന്നാണ് രഹസ്യാന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. നിക്ഷേപകർക്ക് പാസ് ബുക്കിൽ 10ൽ ഒന്ന് തുക മാത്രം രേഖപ്പെടുത്തി നൽകുന്ന രീതിയിലൂടെ ശതകോടികളാണ് വെട്ടിച്ചതെന്നാണ് സൂചന.
600 കോടി രൂപയോളം രൂപ നിക്ഷേപകരിൽ നിന്നും തട്ടിച്ചാണ് നിർമ്മൽ ചിറ്റ്സ് കമ്പനി മുതലാളി നിർമ്മലൻ മുങ്ങിയത്. കോടതിയിൽ പാപ്പർ സ്യൂട്ട് നൽകിയ നിർമ്മലൻ പറയുന്നതാകട്ടെ തനിക്ക് 90 കോടി രൂപയുടെ സ്വത്ത് മാത്രമെ കൈവശമുള്ളുവെന്നാണ്. അതായത്. ഈ പറഞ്ഞ 90 കോടി രൂപ നിക്ഷേപകർക്ക് കോടതി വഴി വീതിച്ച് നൽകേണ്ടി വരും. അത് കഴിഞ്ഞാൽ പിന്നെ 500 രൂപയ്ക്ക് മുകളിൽ വിലയുള്ള ഒന്നും തന്നെ നിർമ്മലൻ മുതലാളിയുടെ കൈവശമില്ലെന്നാണ്. 500 കോടിയെന്നാണ് നിർമ്മലൻ പറയുന്നതെങ്കിലും യഥാർഥ തുക 1200 കോടിക്ക് മുകളിൽ വരുമെന്നാണ് രഹസ്യാന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞത്.
രാഷ്ട്രീയക്കാരും കൈക്കൂലിക്കാരായ നിരവധി ഉദ്യോഗസ്ഥരും നിർമ്മൽ ചിറ്റ്സിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. രണ്ട് മുൻ മന്ത്രിമാരും ജില്ലയിലെ യുവ സി.പി.എം നേതാവിനും ഇവിടെ നിക്ഷേപവുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സാധാരണക്കാരന്റെ പോക്കറ്റടിച്ച നിർമ്മൽ കൃഷ്ണ നിധി ലിമിറ്റഡ് എന്ന കമ്പനിയിൽ നടന്ന ഇടപാടുകളെല്ലാം തന്നെ ദുരൂഹമാണ്. ലക്ഷം രൂപയ്ക്ക് 1400 രൂപ പലിശ എന്ന നിരക്കിലാണ് ഇവിടെ നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. ശരാശരി നിക്ഷേപങ്ങളെല്ലാം തന്നെ 5 ലക്ഷം രൂപയ്ക്ക് മുകളിലാണ്. 14500 പേരാണ് ഇവിടെ പണം നിക്ഷേപിച്ചിട്ടുള്ളത്.
നോട്ട് നിരോധനത്തിന് പിന്നാലെ ജില്ലയിൽ ഏഴോളം ബാങ്കുകൾ പൊട്ടിയപ്പോഴും നിർമ്മലന്റെ സ്ഥാപനത്തിൽ മാത്രം നിക്ഷേപങ്ങൾ കൂടി വരികയായിരുന്നു. 10 ലക്ഷം രൂപ നിക്ഷേപിച്ച പലർക്കും തങ്ങളുടെ ബാങ്ക് പാസ് ബുക്കിൽ രേഖപ്പെടുത്തി നൽകിയത് പക്ഷേ വെറും ഒരു ലക്ഷം രൂപ മാത്രമാണെന്നും കാരണം ചോദിച്ചപ്പോൾ പറഞ്ഞത് ഇൻകം ടാക്സ് പേയ്മെന്റിൽ നിന്നും രക്ഷപ്പെടാം എന്നുമാണ്. നിക്ഷേപകരിൽ ഭൂരിഭാഗവും ഇപ്പോഴും വിശ്വസിക്കുന്നത് നിർമ്മലൻ പണം തിരികെ നൽകും എന്നാണ്. എന്നാൽ പണം നൽകാനുള്ള ഉദ്ദേശമില്ലാത്തതുകൊണ്ടാണ് കോടതിയിൽ തനിക്ക് ഇത്ര സ്വത്തേയുള്ളുവെന്നും ഇത് വീതിച്ച് നൽകണമെന്നും നിർമ്മലൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കണക്കുകളനുസരിച്ച് പരിശോധിച്ചാൽ 600 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ തുക എന്ത് ചെയ്തുവെന്ന് വ്യക്തമല്ല. കോടതി മുഖാന്തരം പണം നൽകണമെന്നാണ് നിർമ്മലൻ ആവശ്യപ്പെടുന്നത്.പ്രമുഖ അഭിഭാഷകനായ ശാസ്തമംഗലം അജിത്താണ് വാദികൾക്ക് വേണ്ടി ഹാജരാകുന്നത്.എന്നാൽ ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്ന സ്വത്ത് വിവരമനുസരിച്ച് നിക്ഷേപകർക്ക് മൂന്നിലൊന്ന് തുക പോലും തിരികെ ലഭിക്കില്ലെന്നാണ് വാദികൾക്ക് വേണ്ടി ഹാജരാകുന്ന അഡ്വക്കേറ്റ് അഫ്സൽ ഖാൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. റോസ് ഒപ്ടിക്കൽസ് പോലുള്ള സ്ഥാപനങ്ങളിൽ നിർമ്മലന് സ്വന്തുണ്ടെന്നാണ് മറുനാടൻ മലയാളിക്ക് ലഭിക്കുന്ന സൂചന. ഇത്തരം വിവരങ്ങൾ ഒന്നും പാപ്പർസ്യൂട്ടിൽ ഇല്ല. ഒറ്റയടിക്ക് കോൺഗ്രസ് നേതാവും മുന്മന്ത്രിയും 100 കോടിയോളം പിൻവലിച്ചതും മറച്ചുവയ്ക്കുന്നു.
നിർമ്മലൻ ഇപ്പോൾ പറയുന്നത് 90 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ്. ബാധ്യത് 600 കോടിയുടേയും. അപ്പോൾ ആറിലൊന്ന് തുക പേലും നിക്ഷേപകർക്ക് തിരിച്ച് കിട്ടില്ലെന്നും ഇനി കോടതി ഇടപെട്ട് നിർമ്മലന്റെ ബിനാമി സ്വത്തുൾപ്പടെ കണ്ടെത്തിയാൽ മാത്രമെ നിക്ഷേപകർക്ക് കൂടുതലായി എന്തെങ്കിലും പണം പ്രതീക്ഷിക്കേണ്ടതുള്ളുവെന്നാണ് അഭിഭാഷകൻ പറയുന്നത്. പാപ്പർ സ്യൂട്ടിൽ നിർമ്മലൻ പറയുന്നത് തന്റെ അച്ഛന്റെ കാലത്ത് നൽകിയ പല ലോണുകളും ഇപ്പോഴും തിരികെ ലഭിക്കാനുണ്ടെന്നും അങ്ങനെയാണ് കടം പെരുകി കമ്പനി നഷ്ടത്തിലായതെന്നുമാണ്.
കൃത്യമായി പലിശ നൽകിയിരുന്ന നിർമ്മലന്റെ സ്ഥാപനത്തിൽ പക്ഷേ നോട്ട് നിരോധനത്തിന് ശേഷം പലിശ ഉൾപ്പടെ മുടങ്ങിയതായാണ് സൂചന. കഴിഞ്ഞ മാർച്ചിൽ കമ്പനിയുടെ പേര് മാറ്റുകയും ചെയ്തിരുന്നു നിർമ്മൽ കൃഷ്ണ ബെനഫിറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരുന്ന കമ്പനി മാർച്ചോടെ നിർമ്മൽ കൃഷ്ണ നിധി ലിമിറ്റഡ് എന്ന പേരിൽ രജിസ്ട്രർ ചെയ്ത് എംഡിയായി മറ്റൊരാളെ നിയമിക്കുകയും പിന്നീട് നിർമ്മലൻ ഡയറക്ടറായ് തുടരുകയുമായിരുന്നു. അതായത് ഇപ്പോൾ വെളിപ്പെടുത്തിയ സ്വത്തിൽ നിർമ്മലനെ കൂടാതെ കമ്പനിയിൽ വേറെ ആളുകളുടെ പേരിൽ ഷെയറുകൾ മാറ്റിയിട്ടുണ്ടൊ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
നിർമ്മൽ ചിട്ടി ഫണ്ട്,നിർമ്മൽ ഫിനാൻസ്,നിർമ്മൽ ഹോളോ ബ്രിക്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയായ നിർമ്മൽ .ഓണാവധിക്ക് ശേഷം ബാങ്ക് തുറക്കാതായതോടെ സംശയം തോന്നിയ നിക്ഷേപകർ ബാങ്കിൽ എത്തിയപ്പോഴാണ്,ബാങ്കിന് മുമ്പിൽ താത്കാലികമായി പ്രവർത്തനം നിർത്തിയ വിവരം രേഖപ്പെടുത്തി ഹൈക്കോടതി വക്കീലിന്റെ നോട്ടീസ് പ്രത്യക്ഷപ്പെട്ടത്. വിവരമറിഞ്ഞെത്തിയ നിക്ഷേപകർ ബാങ്കിന് മുമ്പിൽ ബഹളമുണ്ടാക്കുകയും, മണിക്കൂറുകളോളം റോഡ് ഉപരോധിക്കുകയും ചെയ്തു.
നിർമ്മലൻ മുങ്ങില്ലെന്നും പണം തിരികെ ലഭിക്കുമെന്നും ഉറച്ച് വിശ്വസിച്ചിരുന്നവർ പക്ഷേ ഇന്നത്തോടെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.ബാങ്ക് ഉടമയായ നിർമ്മൽ കോടതിയിൽ താൻ നിക്ഷേപകർക്ക് കൊടുത്തു തീർക്കുവാനുള്ള കടബാധ്യതകളുടെ വിവരങ്ങളും തന്റെപേരിലുള്ള സ്വത്ത് വഹകളും ആധാരവും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും, നിക്ഷേപകർക്ക് ലഭിക്കുവാനുള്ള തുകകൾ ഇനി കോടതി മുഖാന്തരം നടപടി സ്വീകരിച്ചു വാങ്ങേണ്ടതാണെന്നും നോട്ടീസിൽ പറഞ്ഞിരുന്നു. 14500 നിക്ഷേപകരിൽ വെറും 18 പേരുടെ പേരുകൾ മാത്രമാണ് പണം കൊടുത്ത് തീർക്കാനുള്ളതിൽ പറഞ്ഞിരിക്കുന്നത്.
ബാങ്ക് ഉടമയുടെ പേരിൽ ഇന്ത്യയിൽ സ്വത്തുക്കൾ വളരെ കുറച്ചു മാത്രമാണ് ബാക്കിയെല്ലാം ബിനാമികളുടെ പേരിലാണ് നിക്ഷേപിച്ചത്. എന്നാൽ നോട്ട് നിരോധനം വന്നതിനു ശേഷമാണ് നിക്ഷേപകർക്ക് പലിശ കിട്ടാതായതെന്നും നിക്ഷേപകർ ബാങ്കിനെ സമീപിച്ചു നിക്ഷേപം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ബാങ്ക് അധികൃതരിൽ നിന്നും ഭീഷണി ഉണ്ടായതായും ഇടപാടുകാർ പറഞ്ഞു. നിർമ്മലനും മാനേജ്‌മെന്റിന്റെ ചില അടുത്ത അനുയായികളും കേരളത്തിനുള്ളിൽ തന്നെയുള്ള ഒരു രഹസ്യ സുഖവാസ കേന്ദ്രത്തിലാണ് ഉള്ളതെന്നാണ് നാട്ടുകാർ പറയുന്നത്.