- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
തെറിക്കുത്തരം മുറിപ്പത്തലാണ്, സമവായമല്ല; അശാന്തൻ മാഷിന്റെ മൃതദേഹം ദർബാർ ഹാളിൽ പൊതുദർശനത്തിന് കയറ്റിയാൽ ക്ഷേത്രത്തിന് അശുദ്ധി വരുമെന്നു പറഞ്ഞവർ അവകാശപ്പെട്ടത് എറണാകുളത്തപ്പനെ സംരക്ഷിക്കുന്നവരാണ് തങ്ങൾ എന്നാണ്; എറണാകുളത്തപ്പനെ സംരക്ഷിക്കാൻ തക്കവണ്ണം വലിയവരാണ് തങ്ങൾ എന്ന് സ്വയം കരുതുന്നവരോട് ഏത് വേദമോതാനാണ് ? ചിത്തിര കുസുമൻ എഴുതുന്നു
പ്രതിഷേധമുണ്ട്. പൊതുവായി ചർച്ച ചെയേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നു. അശാന്തൻ മാഷിന്റെ മൃതദേഹം ദർബാർ ഹാളിൽ പൊതുദർശനത്തിന് കയറ്റിയാൽ ക്ഷേത്രത്തിന് അശുദ്ധി വരുമെന്നു പറഞ്ഞവർ അവകാശപ്പെട്ടത് എറണാകുളത്തപ്പനെ സംരക്ഷിക്കുന്നവരാണ് തങ്ങൾ എന്നാണ്. എറണാകുളത്തപ്പനെ സംരക്ഷിക്കാൻ തക്കവണ്ണം വലിയവരാണ് തങ്ങൾ എന്ന് സ്വയം കരുതുന്നവരോട് ഏത് വേദമോതാനാണ് ? തെറിക്കുത്തരം മുറിപ്പത്തലാണ്, സമവായമല്ല. ഇന്നലെ എന്താണ് നടക്കുന്നതെന്ന് കൃത്യമായ രൂപം കിട്ടുമ്പോഴേക്ക് വൈകിയിരുന്നു, അതുകൊണ്ട് ഉള്ളിൽ പുകഞ്ഞ രോഷത്തിന് ആകെ ചെയ്യാനുണ്ടായിരുന്നത് മൗനജാഥയ്ക്ക് കൂടെ പോവുക എന്നതാണ്. പക്ഷെ അതാണ് ഉത്തരം എന്ന് കരുതുന്നില്ല. നിശബ്ദത മരണമാണ്, നമ്മൾ സംസാരിച്ചേ പറ്റൂ. 1. ഹിന്ദുത്വസംരക്ഷകരാകാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നവരോട് പ്രതിഷേധമുണ്ട്, അവർ ഉയർത്തുന്ന വാദഗതികളോടും പ്രതിഷേധമുണ്ട് . 2. ക്ഷേത്രസമിതിക്കാരുടെ വാദഗതികൾ കേട്ട് 'സംഘർഷാവസ്ഥ ' ഇല്ലാതാക്കാൻ അശാന്തൻ മാഷുടെ ദേഹം ലൈബ്രറിയിലേക്ക് കയറുന്ന , ദർബാർ ഹാളിനു പിറകിലെ ഗെയിറ്റിലൂടെ കയറ്റാൻ നിർദ
പ്രതിഷേധമുണ്ട്. പൊതുവായി ചർച്ച ചെയേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നു.
അശാന്തൻ മാഷിന്റെ മൃതദേഹം ദർബാർ ഹാളിൽ പൊതുദർശനത്തിന് കയറ്റിയാൽ ക്ഷേത്രത്തിന് അശുദ്ധി വരുമെന്നു പറഞ്ഞവർ അവകാശപ്പെട്ടത് എറണാകുളത്തപ്പനെ സംരക്ഷിക്കുന്നവരാണ് തങ്ങൾ എന്നാണ്. എറണാകുളത്തപ്പനെ സംരക്ഷിക്കാൻ തക്കവണ്ണം വലിയവരാണ് തങ്ങൾ എന്ന് സ്വയം കരുതുന്നവരോട് ഏത് വേദമോതാനാണ് ? തെറിക്കുത്തരം മുറിപ്പത്തലാണ്, സമവായമല്ല. ഇന്നലെ എന്താണ് നടക്കുന്നതെന്ന് കൃത്യമായ രൂപം കിട്ടുമ്പോഴേക്ക് വൈകിയിരുന്നു, അതുകൊണ്ട് ഉള്ളിൽ പുകഞ്ഞ രോഷത്തിന് ആകെ ചെയ്യാനുണ്ടായിരുന്നത് മൗനജാഥയ്ക്ക് കൂടെ പോവുക എന്നതാണ്. പക്ഷെ അതാണ് ഉത്തരം എന്ന് കരുതുന്നില്ല. നിശബ്ദത മരണമാണ്, നമ്മൾ സംസാരിച്ചേ പറ്റൂ.
1. ഹിന്ദുത്വസംരക്ഷകരാകാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നവരോട് പ്രതിഷേധമുണ്ട്, അവർ ഉയർത്തുന്ന വാദഗതികളോടും പ്രതിഷേധമുണ്ട് .
2. ക്ഷേത്രസമിതിക്കാരുടെ വാദഗതികൾ കേട്ട് 'സംഘർഷാവസ്ഥ ' ഇല്ലാതാക്കാൻ അശാന്തൻ മാഷുടെ ദേഹം ലൈബ്രറിയിലേക്ക് കയറുന്ന , ദർബാർ ഹാളിനു പിറകിലെ ഗെയിറ്റിലൂടെ കയറ്റാൻ നിർദ്ദേശിച്ച ജില്ലാ ഭരണകൂടത്തോടും പൊലീസിനോടും പ്രതിഷേധമുണ്ട് .
3. ജില്ലാ ഭരണകൂടവും പൊലീസും നിർദ്ദേശിച്ച പ്രകാരം അശാന്തൻ മാഷുടെ ദേഹം പിറകിലെ ഗെയിറ്റിലൂടെ കയറ്റി , ദർബാർ ഹാളിനു മുൻപിൽ പൊതുദര്ശനത്തിനായി ഒരുക്കിയിരുന്ന ഇടത്ത് വെക്കാതെ ഹാളിനു വശത്തെ വരാന്തയിൽ വെക്കാൻ തയ്യാറായ ലളിതകലാ അക്കാദമി അധികാരികളോടും ആ ചർച്ചയിൽ പങ്കെടുത്ത് സമവായം ഉണ്ടാക്കിയവരോടും പ്രതിഷേധമുണ്ട് .
4. അശാന്തൻ മാഷുടെ ദേഹം ദർബാർ ഹാളിൽ നിന്ന് കൊണ്ടുപോയതിനു ശേഷം നടന്ന പൊതുയോഗത്തിൽ വീണ്ടും അദ്ദേഹത്തെ അപമാനിച്ച , ക്ഷേത്രാചാരങ്ങളെ കലയ്ക്കും മുകളിൽ കാണുന്ന ടി. കലാധരനോട് പ്രതിഷേധമുണ്ട്.
വഞ്ചി സ്‌ക്വയറിൽ വരയും പറച്ചിലും പ്രതിഷേധവും ആയി ഒരുമിച്ചുകൂടി ദർബാർ ഹാൾ വരെ ഒരു കലാജാഥ എന്നൊരു നിർദ്ദേശം മുൻപോട്ട് വന്നിട്ടുണ്ട് . അത് എത്രയും വേഗം നടത്തേണ്ടത് തന്നെയാണ് എന്ന് വിശ്വസിക്കുന്നു . ഒരുമിച്ചുകൂടാവുന്ന ഏറ്റവുമടുത്ത ദിവസം 04/02/2018 ഞായറാഴ്ചയാണ് . അന്ന് വടയമ്പാടിയിൽ കൂടേണ്ടതാണ് . അക്കാരണം കൊണ്ട് ഈ പ്രതിഷേധം മാറ്റിവച്ചാൽ വടയമ്പാടി പ്രശ്‌നത്തിന് ശേഷം മരിച്ചാൽ മതിയായിരുന്നു എന്ന് അശാന്തൻ മാഷിനോട് പറയുന്നതിന് തുല്യമാവില്ലേ എന്ന് തോന്നലുണ്ട് . വടയമ്പാടിയിലും എറണാകുളത്തും എവിടെയും നടക്കുന്നത് ഒന്നുതന്നെയാണ് . ജാതിമതിലുകൾ പൊളിക്കേണ്ടത് എല്ലായിടത്തുമാണ് അവിടെ കൂടാവുന്നവർ അവിടെയും ഇവിടെ കൂടാവുന്നവർ ഇവിടെയും കൂടുക എന്നതല്ലേ നല്ലത് എന്നൊരു അഭിപ്രായമുണ്ട് . ഓരോ തവണയും മാറ്റിവെക്കപ്പെടാൻ മാത്രം എന്ത് പാതകമാണ് ആ മനുഷ്യൻ നമ്മളോടൊക്കെ ചെയ്തത് ?