- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജാങ്കോ നീയറിഞ്ഞാ... ഞാൻ പെട്ടു'വെന്നു ജയരാജൻ; 'ഈ മനോഹര തീരത്തു മന്ത്രിസ്ഥാനം മോഹിക്കണ്ടെന്നു' കടന്നപ്പള്ളി; 'ഇനി പറയണം സർ, ഞാൻ നന്നായിട്ട് അഭിനയിച്ചില്ലേ'യെന്നു ചെന്നിത്തല: ജയരാജന്റെ കിരീടവും കടന്നപ്പള്ളിയുടെ പാട്ടും ചെന്നിത്തലയുടെ അഭിനയവുമായി ചിത്രം വിചിത്രം
തിരുവനന്തപുരം: കുത്തിത്തിരിപ്പുമായി നാടു പിടിക്കാൻ ഉത്തർപ്രദേശിലെ അച്ഛനും മകനും നടക്കുമ്പോൾ ബന്ധുക്കളെ നിയമിച്ചു വിവാദത്തിലായ കേരളത്തിലെ മുൻ മന്ത്രി വീണ്ടും കുരുക്കിലാകുന്ന കാഴ്ചയാണു കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനം കണ്ടത്. എല്ലാ അച്ഛനും മക്കൾക്കുമായി സമർപ്പിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിലെ ചിത്രം വിചിത്രം അവതരിപ്പിച്ചപ്പോൾ അതുകൊണ്ടു തന്നെയാകും 'ചിറ്റപ്പൻ' താരമായത്. തലസ്ഥാനത്തു പഞ്ചനക്ഷത്ര ഹോട്ടലിൽ സിപിഐ(എം) കേന്ദ്രകമ്മിറ്റി നടക്കുന്നതിനിടെ കഴുത്തിലെ കുരുക്കു മുറുകിയ വിഷമത്തിലുള്ള ഇ പി ജയരാജനായിരുന്നു വൈചിത്ര്യങ്ങളിൽ മുന്നിൽ. പിണറായി വിജയൻ ഇടപെട്ടു നിയമനം നടത്തിയ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസായിരുന്നു ഇ പിയുടെ 'സൂര്യകിരീടം വീണുടയാൻ' കാരണമായ നടപടിക്കു കാരണമായത്. ബന്ധുനിയമനവിവാദത്തിൽ മന്ത്രിസ്ഥാനം നഷ്ടമായ ഇ പിക്കു വിജിലൻസിന്റെ കുരുക്കുകൂടിയായപ്പോൾ കേന്ദ്രകമ്മിറ്റിയിൽ ശബ്ദമുയർത്താനാകില്ലെന്നുറപ്പ്. കേസും കൂട്ടവുമൊക്കെ തീരുമ്പോഴേക്കും കാലം കുറെ കഴിയും. അതുകൊണ്ടു തന്നെ മന്ത്രിസ
തിരുവനന്തപുരം: കുത്തിത്തിരിപ്പുമായി നാടു പിടിക്കാൻ ഉത്തർപ്രദേശിലെ അച്ഛനും മകനും നടക്കുമ്പോൾ ബന്ധുക്കളെ നിയമിച്ചു വിവാദത്തിലായ കേരളത്തിലെ മുൻ മന്ത്രി വീണ്ടും കുരുക്കിലാകുന്ന കാഴ്ചയാണു കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനം കണ്ടത്. എല്ലാ അച്ഛനും മക്കൾക്കുമായി സമർപ്പിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിലെ ചിത്രം വിചിത്രം അവതരിപ്പിച്ചപ്പോൾ അതുകൊണ്ടു തന്നെയാകും 'ചിറ്റപ്പൻ' താരമായത്.
തലസ്ഥാനത്തു പഞ്ചനക്ഷത്ര ഹോട്ടലിൽ സിപിഐ(എം) കേന്ദ്രകമ്മിറ്റി നടക്കുന്നതിനിടെ കഴുത്തിലെ കുരുക്കു മുറുകിയ വിഷമത്തിലുള്ള ഇ പി ജയരാജനായിരുന്നു വൈചിത്ര്യങ്ങളിൽ മുന്നിൽ. പിണറായി വിജയൻ ഇടപെട്ടു നിയമനം നടത്തിയ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസായിരുന്നു ഇ പിയുടെ 'സൂര്യകിരീടം വീണുടയാൻ' കാരണമായ നടപടിക്കു കാരണമായത്.
ബന്ധുനിയമനവിവാദത്തിൽ മന്ത്രിസ്ഥാനം നഷ്ടമായ ഇ പിക്കു വിജിലൻസിന്റെ കുരുക്കുകൂടിയായപ്പോൾ കേന്ദ്രകമ്മിറ്റിയിൽ ശബ്ദമുയർത്താനാകില്ലെന്നുറപ്പ്. കേസും കൂട്ടവുമൊക്കെ തീരുമ്പോഴേക്കും കാലം കുറെ കഴിയും. അതുകൊണ്ടു തന്നെ മന്ത്രിസ്ഥാനം ഇനി ജയരാജൻ മോഹിക്കേണ്ടെന്നു തന്നെ കരുതാം.
എന്നാൽ, ഇപിയുടെ വേദനയ്ക്കിടെയും സന്തോഷത്തോടെ നടക്കുന്ന മറ്റൊരു മന്ത്രിയെയും ചിത്രം വിചിത്രം കാണിച്ചു തരുന്നു. കടന്നപ്പള്ളി രാമചന്ദ്രനാണു സന്തോഷത്തോടെ പാട്ടും പാടി ചിത്രവും വരച്ചു പോകുന്നത്.
ഇ പിയെ ക്ഷുഭിതനാക്കും വിധം 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം' എന്ന പാട്ടാണു കടന്നപ്പള്ളി പാടുന്നത്. ഈ മനോഹര തീരത്ത് ഇനിയൊരു ജന്മം കൂടി കിട്ടില്ലല്ലോ എന്ന വിഷമത്തിൽ ഇ പി അലറുമ്പോൾ, ഒരു കലാകാരനെ ഇവന്മാരു വളരാൻ വിടില്ലല്ലോ എന്നാണു പകരക്കാരൻ മന്ത്രി എം എം മണിയുടെ പരാമർശമെന്നും ചിത്രം വിചിത്രം പറയുന്നു.