- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ മരണ സമയത്ത് അരുകിൽ നിന്ന് അകറ്റിയത് ഷൂട്ടിങ് തിരക്ക്; അഭിനയം ഉപേക്ഷിച്ചത് അച്ഛനെ നോക്കാൻ; ഭർത്താവിന്റെ പിന്തുണയിൽ സൂത്രധാരനിൽ; മകളെ നോക്കി വളർത്തി 'ബെൽബോട്ടത്തിൽ' തിരിച്ചെത്തിയത് കഴിഞ്ഞ വർഷം; ചിത്രയുടെ മടക്കം അഭിനയിച്ച് മതിവരാതെ
ചെന്നൈ: ഷൂട്ടിങ് തിരക്കുകൾ ഉണ്ടായിരുന്നതുകൊണ്ട് അമ്മയുടെ മരണ സമയത് അവരുടെ അരികിൽ ഉണ്ടാകാൻ കഴിഞ്ഞിരുന്നില്ല ചിത്രയ്ക്ക്. അതുകൊണ്ട് സിനിമ ഉപേക്ഷിച്ച് അച്ഛനെ നോക്കാൻ തീരുമാനിച്ച മകൾ. സിനിമ വിട്ട ശേഷമായിരുന്നു ബിസിനസ്സുകാരനായ വിജരാഘവനുമായുള്ള വിവാഹം. അതിന് ശേഷം ചില സിനിമകളിൽ അഭിനയിച്ചു. ഭർത്താവിന്റെ പിന്തുണയായിരുന്നു ഇതിന് കാരണം. പക്ഷേ മകൾക്ക് വേണ്ടി ജീവിക്കാനായിരുന്നു തീരുമാനം. അങ്ങനെ മഴവില്ല്, സൂത്രധാരൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അഭിനയത്തിൽ നിന്ന് മാറി നിന്നു ചിത്ര.
പിന്നീട് 18 വർഷത്തെ ഇടവേളക്ക് ശേഷം 2020ൽ തമിഴ് സിനിമ 'ബെൽ ബോട്ട'ത്തിലൂടെ വെള്ളിത്തിരയിൽ മടങ്ങിയെത്തി. തമിഴ് സീരിയൽ രംഗത്തും സജീവമായിരുന്നു. ഇതിനിടെ അമ്പത്തിയാറാം വയസ്സിൽ അപ്രതീക്ഷിതമായാണ് ചിത്രയെ മരണം തേടിയെത്തിയത്. അതും തിരുവോണനാളിൽ. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.
നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആട്ടക്കലാശം എന്ന ചിത്രത്തിൽ മോഹൻലാലിനു നായികയായി ശ്രദ്ധിക്കപ്പെട്ടു. പൊന്നുചാമി സിനിമയിലെ നായിക കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി. അമരം സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. ആറാം തമ്പുരാൻ, മിസ്റ്റർ ബ്ട്ടലർ, അടിവാരം പാഥേയം, സാദരം, അദ്വൈതം, ദേവാസുരം, ഏകലവ്യൻ, കളിക്കളം, പഞ്ചാഗ്‌നി എന്നീ സിനിമകളിലും മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്.
2001ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന ദിലീപ് ചിത്രത്തിലാണ് ചിത്ര ഏറ്റവും ഒടുവിലായി അഭിനയിച്ചത്. പിന്നീട് തമിഴ് സീരിയലുകളിൽ മാത്രമാണ് അഭിനയിച്ചത്. രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ൽ കൊച്ചിയിലാണ് ജനനം. 1975ൽ അപൂർവ രാഗങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് സിനിമയിലെത്തിയത്. 1983ൽ പുറത്തിറങ്ങിയ 'ആട്ടക്കലാശം' അഭിനയത്തിലെ ശ്രദ്ധേയ താരമാക്കി.
മലയാളം കൂടാതെ തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും അടക്കം നൂറിലധികം സിനിമകളുടെ ഭാഗമായി. തമിഴിൽ ശിവാജി ഗണേശൻ, കമൽഹാസൻ, ശരത് കുമാർ, പ്രഭു എന്നിവരുടെ കൂടെ മികച്ച കഥാപത്രങ്ങൾ അഭിനയിച്ചിട്ടുണ്ട്. ആദ്യ മലയാള സിനിമ 'കല്യാണപന്തൽ'. ആണ്. 1990കളിൽ മലയാള സിനിമയിൽ സജീവമായിരുന്ന ചിത്ര ദീർഘകാലം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നു.
സിനിമ മേഖലയിൽ തനിക്ക് നേരിട്ട ചില അനുഭവങ്ങളെകുറിച്ച് തുറന്നു പറഞ്ഞ നടിയാണ് ചിത്ര. സാധാരണ ഷൂട്ടിങ് സെറ്റുകളിൽ താൻ അതികം ആരോടും സംസാരിക്കാത്ത ഒരു പ്രകൃതമായിരുന്നു ചിത്രയുടേത്. അതുകൊണ്ടുതന്നെ വലിയ ജാഡയാണ് എന്ന തരത്തിലുള്ള സംഭാഷങ്ങൾ അവിടെ നടക്കുന്നുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞ അഭിനേത്രി.
പഴയ അസിസ്റ്റന്റ് ഡയറക്ടറുടെ ചതിയിൽ നിന്ന് മമ്മൂട്ടി രക്ഷിച്ച കഥ
ഒരു ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയ ആളെ കുറിച്ച് ചിത്ര മുമ്പ് പറഞ്ഞത് ഇങ്ങനെയാണ്. അയാൾ രണ്ട് കൊല്ലം കഴിഞ്ഞു ഒരു സിനിമ എടുക്കുമെന്നും തന്നെ മൈൻഡ് ചെയ്യാത്തവരെയൊക്കെ അന്ന് ഒരു പാഠം പഠിപ്പിക്കുമെന്നും അയാൾ തന്നോട് പറഞ്ഞിരുന്നു, സ്ഥിരമായി അയാൾ അത് തന്നെ പറഞ്ഞുകൊണ്ട് ഇരുന്നപ്പോൾ ഞാൻ അത് അത്ര ശ്രദ്ധ കൊടുക്കാൻ പോയില്ലെന്നും ചിത്ര പറയുന്നു, എന്നാൽ വർഷങ്ങൾ കഴിഞ്ഞ് അയാൾ പറഞ്ഞതുപോലെ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ചെയ്തിരുന്നു. അതിൽ അഭിനയിക്കാൻ തന്നെയും വിളിച്ചിരുന്നു...
എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ച് ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിന്നപ്പപ്പോൾ അതിലെ ഗാന രംഗങ്ങൾ ചിത്രീകരിക്കാനായി ഒരു കുന്ന് ഇറങ്ങി വരേണ്ട രംഗം അഭിനയിക്കേണ്ടതായിരുന്നു, ഞാൻ അയാൾ പറഞ്ഞതുപോലെ ആ കുന്ന് ഇറങ്ങി വരുന്ന രംഗം അഭിനയിച്ചപ്പോൾ അത് ശരിയായില്ല റീടേക്ക് എടുക്കണം എന്ന് പറഞ്ഞ്, പതിനഞ്ചു തവണയിൽ ഏറെ അയാൾ തന്നെ കൊണ്ട് കുന്നിൻ മുകളിൽ നിന്നും ഓടി വരുന്ന സീൻ എടുപ്പിച്ചു. നല്ല വെയിലുള്ള സമയമായിരുന്നു അത്, അതുകൊണ്ടുതന്നെ ഞാൻ ആകെ തളർന്നിരുന്നു ,
എന്നിട്ടും അയാൾ വീണ്ടും ടേക് എടുക്കണം എന്നാവിശ്യപെട്ടു എന്നാൽ ആ സമയത്ത് എന്റെ അപ്പോഴത്തെ അവസ്ഥ കണ്ട മമ്മൂട്ടി ഒടുവിൽ സംവിധായകനോട് ദേഷ്യപ്പെട്ടു ചൂടായെന്നും അതുകൊണ്ട് മാത്രമാണ് താൻ അന്ന് രക്ഷപെട്ടതെന്നും ചിത്ര മുമ്പ് വെളിപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ